രണ്ട് ദിവസം കഴിഞ്ഞ് മനസ്സ് മാറാനുള്ള സ്ഥലമല്ല ഇത്; മണിക്കുട്ടനെ കുറിച്ച് കിടിലൻ ഫിറോസ്
മണിക്കുട്ടൻ ഷോയിൽ നിന്ന് വിട്ട് നിന്നത് ബിഗ് ബോസ് ഹൗസിലെ മത്സരാർഥികളെ സങ്കടത്തിലാഴ്ത്തിയിരുന്നു. മത്സരത്തിൽ തുടരാൻ കഴിയില്ലെന്ന് ബിഗ് ബോസിനെ നേരിട്ട് അറിയിക്കുകയായിരുന്നു താരം. മണിക്കുട്ടന്റെ പെട്ടെന്നുള്ള പിൻമാറ്റം മത്സരാർഥികളെ നടുക്കിയിരുന്നു. കൂടാതെ തിരിച്ചു കൊണ്ട് വരണമെന്ന് ബിഗ് ബോസിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് ശേഷം മണിക്കുട്ടൻ ഷോയിൽ തിരികെ എത്തുകയായിരുന്നു. മാനസികപിരിമുറുക്കത്തെ തുടർന്നാണ് നടൻ ഹൗസിൽ നിന്ന് മാറി നിന്നത്.

എന്നാൽ ഇപ്പോഴും മണിക്കുട്ടൻ അതെ അവസ്ഥയിൽ തന്നെയാണെന്നാണ് സഹമത്സരാർഥികൾ പറയുന്നത്. കിടിലൻ ഫിറോസ്, റംസാൻ, ഋതു, സൂര്യ എന്നിവർ തമ്മിൽ നടന്ന ചർച്ചയിലാണ് മണിക്കുട്ടനെ കുറിച്ച് സംസാരിച്ചത്. കിടുവാണ് മണിക്കുട്ടന്റെ മാനസികാവസ്ഥ ശരിയായിട്ടില്ലെന്ന് പറഞ്ഞത്, അവനെ ഒന്ന് ബൂസ്റ്റ് ചെയ്യാൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ലെന്നാണ് പറയുന്നത്.
ഡിപംലിന്റെ പ്രശ്നം മണിക്കുട്ടനെ ആകെ ബാധിച്ചിട്ടുണ്ടെന്നാണ്സൂര്യയുടെ കണ്ടെത്തൽ . അത് രണ്ട് ദിവസം കഴിയുമ്പോൾ മാറുമെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ ഇവിടത്തെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് റംസാൻ പറഞ്ഞു. തനിക്ക് അത് പലതവണ തോന്നിയിട്ടുണ്ടെന്നും റംസാൻ കൂട്ടിച്ചേർത്തു.
Recommended Video
രണ്ട് ദിവസം കൊണ്ട് ഓക്കെ ആകാനുള്ള സ്ഥലമല്ല ഇത് എന്ന് റംസാന്റെ ബാക്കിയായി കിടലൻ ഫിറോസ് തുടർന്നു. ഇന്ന് ഈ നിമിഷം മത്സരിക്കണം. നാളെ കഴിഞ്ഞ് അടുത്ത ദിവസം നോമിനേഷൻ വരും. അപ്പോൾ രണ്ട് ദിവസം കഴിഞ്ഞ് മാറട്ടെ എന്ന് പ്രതീക്ഷിക്കരുത്. വന്ന ദിവസം മുതൽ ഓക്കെ അല്ലെയെന്ന് പുറകെ നടന്ന് ചെന്ന് ചോദിക്കുകയാണെന്നും കിടിലൻ ഗ്രൂപ്പ് ചർച്ചക്കിടെ പറഞ്ഞു. മണിക്കുട്ടൻ ഷോയിൽ നിന്ന് ചെറിയ ഇടവേള എടുത്തപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് കിടിലൻ ഫിറോസ് ആയിരുന്നു.


Click it and Unblock the Notifications