For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിന്നര്‍ അവര്‍ തന്നെ; മണിക്കുട്ടനെ ബിഗ് ബോസിലൂടെ ആളുകള്‍ ഇഷ്ടപ്പെടാനുള്ള കാരണം വെളിപ്പെടുത്തി കിടിലം ഫിറോസ്

  |

  മത്സരം അവസാനിച്ചെങ്കിലും വിന്നറെ പ്രഖ്യാപിക്കാത്തത് കൊണ്ട് ബിഗ് ബോസ് ആരാധകര്‍ കാത്തിരിപ്പിലാണ്. വൈകാതെ ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവുമെന്നുള്ള സൂചന അവതാരകനായ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഇതിനിടെ മത്സരാര്‍ഥികള്‍ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തി കൊണ്ടിരിക്കുകയാണ്. ബിഗ് ബോസിനെ കുറിച്ചുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി കിടിലം ഫിറോസും വന്നിട്ടുണ്ട്.

  വേറിട്ട സ്റ്റൈലുകൾ പരീക്ഷിച്ച് നടി കരുണ്യ റാം, ചിത്രങ്ങൾ കാണാം

  സോഷ്യല്‍ മീഡിയ പേജില്‍ ലൈവില്‍ എത്തിയാണ് ബിഗ് ബോസ് വിന്നര്‍ ആരാണെന്ന് താരം പറഞ്ഞത്. ഷോ യെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍ പറഞ്ഞതിനൊപ്പം മണിക്കുട്ടനെ കുറിച്ചും മറ്റ് മത്സരാര്‍ഥികളെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയിരുന്നു.

  ഈ സീസണിന്റെ വിന്നര്‍ ആരാണെന്ന് ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. അത് ഏഷ്യാനെറ്റ് തന്നെയാണെന്നാണ് കിടിലം ഫിറോസ് പറയുന്നത്. ഈ ഷോ ഇത്രയും ഹിറ്റായി പോയപ്പോള്‍ അവര്‍ക്കാണ് വിജയം ഉണ്ടായത്. നോമിനേഷന്‍ പറയുമ്പോള്‍ ഒന്നും കാണില്ല. അവസാനം നമ്പര്‍ പറയുമ്പോഴാണ് അറിയുന്നത്. അനൂപ് കോണ്‍ടാക്ട് ചെയ്തില്ല. സന്ധ്യ വിളിച്ചിരുന്നു. മണിക്കുട്ടന്‍, സായി, ഡിംപല്‍ എന്നിവര്‍ വിളിച്ചോ എന്ന ചോദ്യത്തിന് മൂന്ന് പേരും വിളിച്ചിട്ടില്ലെന്നാണ് ഫിറോസ് പറയുന്നത്.

  ഇതില്‍ നിങ്ങള്‍ മനസിലാക്കേണ്ട കാര്യമെന്താണെന്ന് പറഞ്ഞാല്‍, ബിഗ് ബോസിലെ പത്തൊന്‍പത് മത്സരാര്‍ഥികളും നമ്മുടെ സമൂഹത്തിലെ പത്തൊന്‍പത് തരം ആള്‍ക്കാരെ പ്രതിനിധികരിക്കുന്നവരാണ്. അതിലെ ഒരാളെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ അദ്ദേഹത്തെ പോലെ ജീവിക്കുന്നവരായിരിക്കും. എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ എന്റെ ചിന്താഗതി ഉള്ളവരാണ്. റംസാനെ പിന്തുണയ്ക്കുന്നവര്‍ അവനെ പോലെയുള്ളവരായിരിക്കും. അവര്‍ തമ്മിലാണ് ഈ പറഞ്ഞ പോലെ ഫൈറ്റ് നടക്കുന്നത്.

  മണിക്കുട്ടന്‍, ഡിംപല്‍, സായി ഫാന്‍സിനെ കണ്ടപ്പോള്‍ ഞെട്ടിയോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. അതില്‍ ഞെട്ടാന്‍ എന്താണുള്ളത്. അതിനുള്ളത് എന്തേലും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ബിഗ് ബോസ് ഷോ യ്ക്ക് ഭീകരമായി ഫാന്‍സ് ഉണ്ടെന്നത് മനസിലായി. അത് സന്തോഷമുള്ള കാര്യമാണ്. നോബി അല്ലാതെ ഇഷ്ടപ്പെട്ട മത്സരാര്‍ഥി ആരാണെന്ന ചോദ്യത്തിന് ലക്ഷ്മി ജയനെ കുറിച്ചാണ് ഫിറോസ് പറഞ്ഞത്. അവള് പിന്നെ ഏറ്റവും ആദ്യമേ ഔട്ട് ആയി പോയി.

  ഡിംപലും മണിക്കുട്ടനും ശരിക്കും ഫ്രണ്ട്‌സ് ആണോ അതോ ഗെയിമാണോന്ന് കൂടി ചോദ്യം വന്നിരുന്നു. ഫ്രണ്ട്‌സ് ആയാലും ഗെയിം ആയാലും അവര്‍ക്ക് കൊള്ളാം. എന്നെ ബാധിക്കുന്ന കാര്യമല്ല മോനേ എന്നും ഫിറോസ് പറയുന്നു. എപ്പിസോഡുകള്‍ ഒന്നും കണ്ടിട്ടില്ല. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഇല്ലാത്ത തൊണ്ണൂറ്റിയഞ്ച് ദിവസങ്ങള്‍ മനോഹരമായിരുന്നു.

  മണിക്കുട്ടന്‍ സിംപതി സ്ട്രാറ്റര്‍ജി അല്ലേ ഫുള്‍ നോക്കിയത് എന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയാണ് താരം നല്‍കിയത്. 'എനിക്ക് മണിയെ ഇഷ്ടമാണ്. ഗെയിമിന് അല്ലാതെ ഞാനും മണിയും തമ്മില്‍ ആ വീടിനുള്ളില്‍ കലിപ്പുണ്ടാക്കിയിട്ടില്ല'. എനിക്ക് തോന്നുന്നത് മണിയും അങ്ങനെയെ പറയുകയുള്ളു. മണി മാത്രമല്ല, ആ വീട്ടിലുണ്ടായിരുന്ന എല്ലാവരും പരസ്പരം സുഹൃത്തുക്കളാണ്. ഞങ്ങള്‍ പോയത് മത്സരിക്കാനാണ്. അല്ലാതെ പുകഴ്ത്തി പറയാന്‍ അല്ല.

  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  നല്ലത് നല്ലതാണെന്നും മോശമാണെന്നും പറയുന്നതാണ് ഗെയിം. അവന്റെ സ്ട്രാറ്റര്‍ജി അവന്റേതാണ്. എനിക്കതിനോട് കുഴപ്പം തോന്നിയിട്ടില്ല. മോശമാണോന്ന് ചോദിച്ചാല്‍ നല്ലതാണെന്നെ ഞാന്‍ പറയു. അതുകൊണ്ടാണല്ലോ ഒരുപാട് പേര്‍ക്ക് ഇഷ്ടമുള്ളവനായി മാറിയതെന്നും കിടിലം ഫിറോസ് പറയുന്നു.

  English summary
  Bigg Boss Malayalam Season 3: Kidilam Firoz About Manikuttan's Strategy In His Latest Interaction With Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X