സൂര്യ ചെയ്യുന്നത് മണിക്കുട്ടന്റെ പിആർ വ‍ർക്ക്, അത് ഹീറോയാക്കുന്നു, ഉപദേശവുമായി കിടിലം ഫിറോസ്

ഫെബ്രുവരി14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3 അതിന്റെ പത്താം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. 14 മത്സരാർഥികളുമായി ആരംഭിച്ച ഷോയിൽ നിലവിൽ ഇപ്പോൾ 12 മത്സരാർഥികളാണ് ഉള്ളത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ 4 മത്സരാർഥികളിൽ മൂന്ന് പേരും ഹൗസ് വിട്ടിട്ടുണ്ട്. ഇനി ശേഷിക്കുന്ന 12 പേരും ബിഗ് ബോസ് സീസൺ 3 ലെ ശക്തരായ മത്സരാർഥികളാണ്.

ആ പഴയ റായ് ലക്ഷ്മി അല്ല ഇത്, നടി ആകെ മാറിപ്പോയി, ചിത്രം നോക്കൂ

ഫൈനൽ ഫൈവിൽ എത്തുക എന്നതാണ് 12 മത്സരാർഥികളുടെ പ്രധാന ലക്ഷ്യം. ഇത് അവതാരകനായ മേഹൻലാലിന് മുന്നിൽ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യം 5 സ്ഥാനത്തിലെത്തുക എന്നത് നിസ്സാര കാര്യമല്ല. ഓരോ ആഴ്ചകൾ കഴിയുന്തോറും മത്സരവും കടുക്കുകയാണ്. ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകമാണെന്ന് മത്സരാർഥികൾക്കും ധാരണയുണ്ട്.

ഫൈനൽ ഫൈവ്

ബിഗ് അതിന്റെ 10ാം വാരത്തിലേയ്ക്ക് എത്തുമ്പോൾ ഹൗസിൽ ടോപ്പ് ഫൈവ് ചർച്ചകൾ പുരോഗമിക്കുകയാണ്. ആരൊക്കെ എത്തും വരുന്ന ആഴ്ചകളിൽ ഹൗസിൽ നിന്ന് വിടചൊല്ലുന്നത് ആരാണ് ഇതിനെ കുറിച്ചുള്ള ചർച്ചകൾ ബിഗ് ബോസ് ഹൗസിൽ പുരോഗമിക്കുകയാണ്. മത്സരാർഥികൾ തങ്ങളുടെ മനസ്സിലുള്ള ഫൈനൽ ഫൈവ് പ്രവചനങ്ങൾ അവതാരകൻ മോഹൻലാലിന് മുന്നിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

 മത്സരാർഥികളുടെ പ്രവചനം

ഡിംപൽ,മണിക്കുട്ടൻ, കിടിലൻ ഫിറോസ്, നോബി , അഡോണി എന്നിവരുടെ പേരാണ് ഭൂരിഭാഗം മത്സരാർഥികളും പറഞ്ഞത്. എന്നാൽ സായ്, സന്ധ്യ എന്നിവരുടെ പേരും മത്സരാർഥികളുടെ ഇടയിൽ ഉയർന്നു കേൾക്കുന്നുണ്ട്. ഇപ്പോഴിത സൂര്യയ്ക്ക് ഉപദേശവുമായി കിടിലൻ ഫിറോസ്. മോഹൻലാലിന്റെ എപ്പിസോഡിന് ശേഷമാണ് സൂര്യയ്ക്ക് കിടിലത്തിന്റെ വക ഉപദേശം. വളരെ ചുരുക്കം പേർ മാത്രമാണ് സൂര്യയുടെ പേര് അവസാന അഞ്ചിലേയ്ക്ക് പറഞ്ഞത്.

സൂര്യയ്ക്ക്  ഉപദേശം

നന്നായി കളിച്ചാൽ ഫൈനൽ ഫൈവിലേയ്ക്ക് വരാമെന്നാണ് കിടിലൻ ഫിറോസ് സൂര്യയോട് പറയുന്നത്. ഇപ്പോൾ മണിക്കുട്ടന്റെ പിആർ വർക്കാണ് സൂര്യ ഹൗസിൽ ചെയ്യുന്നതെന്നും കിടിലൻ പറയുന്നു. മണി ഇവിടെ യാചിച്ചും മറ്റുള്ളവരുടെ കാല് പിടിച്ചുമാണ് നിൽക്കുന്നത്. നോബിയോടും റംസാനും തനിക്ക് ഇവിടെ നിൽക്കണമെന്ന് യാചിച്ചത് കൊണ്ടാണ് ടാസ്ക്കിലും ക്യാപ്റ്റൻസി ടാസക്കിലും ജയിച്ചത്. അല്ലാതെ ഇപ്പോൾ മണിക്കുട്ടൻ ഒന്നും ചെയ്തിട്ടില്ലെന്നും കിടിലൻ ഫിറോസ് പറയുന്നു.

Recommended Video

Poli Firoz and Sajna Evicted | Audience Response | Filmibeat Malayalam
പിആർ വർക്ക്

തനിക്ക് മണിക്കുട്ടനെതിരെ പ്രയോഗിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. എന്നാൽ അത് പറയാഞ്ഞിട്ടാണ്. ഇങ്ങനെ യാചിക്കുന്നവരോട് എന്ത് പറയാനാണ്. മണിക്കുട്ടൻ മീശമാധവന് ശേഷം ഒന്നും ചെയ്തിട്ടില്ല. മണി പോയാലും ഗെയിം ചേഞ്ചാവില്ല. സൂര്യ ഇവിടെ മണിയെ ഫോളോ ചെയ്യലാണ് ചെയ്യുന്നത്. മണിയുടെ പി ആര്‍ വര്‍ക്കറാണെന്ന് തോന്നാം, അവൻ ഹിറോയായെന്നും കിടിലം ഫിറോസ് സൂര്യയോട് പറഞ്ഞു. താൻ മണിക്കുട്ടനെ മാത്രമല്ല നോബിയേയും പിന്തുണക്കുന്നുണ്ടെന്നും സൂര്യ പറഞ്ഞു. എന്താണ് ഡിംപലിനെ എല്ലാവരും സപ്പോർട്ട് ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സൂര്യ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X