സ്വന്തം ഭാര്യയുടെ അഭിപ്രായം പോലും മാനിക്കാത്ത ആളാണ് താങ്കള്‍, പൊളി ഫിറോസിനെതിരെ കിടിലം ഫിറോസ്
ബിഗ് ബോസിന്‌റെ കഴിഞ്ഞ എപ്പിസോഡുകളില്‍ പൊളി ഫിറോസിന് നേരെ വലിയ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളുമാണ് വന്നത്. ഫിറോസ് ചിലര്‍ക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ തിരിച്ച് പാരയായി മാറുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. രമ്യയുടെയും സൂര്യയുടെയും പേഴ്‌സണല്‍ കാര്യങ്ങള്‍ എടുത്തിട്ട് പൊളി ഫിറോസ് ഗെയിം കളിച്ചിരുന്നു. ഇവരെ കുറിച്ച് ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍ തനിക്ക് അറിയുമെന്നും അത് ഇവിടെ പറയുമെന്നുമാണ് പൊളി ഫിറോസ് ഭീഷണിപ്പെടുത്തിയത്. ഇതിനെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം രമ്യ എത്തിയിരുന്നു. തനിക്ക് ധൈര്യമുണ്ടേല്‍ അത് ഇവിടെ തുറന്നുപറയടോ എന്നാണ് രമ്യ പറഞ്ഞത്.
ഗ്ലാമര്‍ ചിത്രങ്ങളുമായി നടി, പുത്തന്‍ ഫോട്ടോസ് കാണാം
കണ്‍ഫെഷന്‍ റൂമില്‍ വെച്ച് പറയാമെന്ന് ഫിറോസ് പറഞ്ഞെങ്കിലും അത് സമ്മതിക്കാതെ ഇവിടെ എല്ലാവരുടെയും മുന്നില്‍ വെച്ച് തന്നെ പറയണമെന്ന വാശിയില്‍ നില്‍ക്കുകയായിരുന്നു രമ്യ. തുടര്‍ന്ന് ഫിറോസിനെതിരെ കിടിലം ഫിറോസും രംഗത്തെത്തിയിരുന്നു. സ്വന്തം ഭാര്യയുടെ അഭിപ്രായം പോലും മാനിക്കാത്തവനാണ് ഫിറോസ് ഖാനെന്നാണ് കിടിലം ഫിറോസ് പറഞ്ഞത്.

ഇതിന് ആസ്പദമായ സംഭവവും മറ്റുളളവര്‍ക്ക് മുന്‍പില്‍ കിടിലം തുറന്നുപറഞ്ഞു. ഇന്ന് ഇപ്പോ ഇതു സംസാരിക്കുന്നതിന്‌റെ തൊട്ടുമുന്‍പ് ഫിറോസിന്‌റെ അവസരത്തിലേക്ക് വരാതിരുന്നപ്പോള്‍, സായിയുടെ ഡിസക്ഷന്‍ നടന്നുകൊണ്ടിരുന്നപ്പോള്‍, രമ്യയുടെ ഡിസ്‌കഷന്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ മൂന്ന് തവണ സജ്‌ന ഉളളിലുളള അഭിപ്രായം പറയാന്‍ വരുന്നത് ഞാന്‍ കൃത്യമായി ശ്രദ്ധിച്ചു.

പ്രേക്ഷകരും ശ്രദ്ധിച്ചിട്ടുണ്ടാവും. എന്നാല്‍ താങ്കള് ആ സമയത്ത് ഒറ്റ ആക്ഷനായിരുന്നു. അതായത് സ്ത്രീകളെ ബഹുമാനിക്കുന്നു എന്ന് പറയുന്ന താങ്കള്‍ ആ കുട്ടിയെ കണ്ടീഷന്‍ ചെയ്ത് ആ കുട്ടിയുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുക പോലും ചെയ്യാതെ ഞാന്‍ ആണ് പോരാളി എന്ന് പറഞ്ഞ് ആ കുട്ടിയെ പോലും പറ്റിച്ചുകൊണ്ടാണ് ഇവിടെ നില്‍ക്കുന്നത്.

അപ്പോ പൊതുവെ താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത് സ്ത്രീ വിരുദ്ധതയാണെന്നുളള, സ്ത്രീ വിരുദ്ധ നിലപാടാണെന്നുളളതില്‍ ഒരു തെറ്റുമില്ല. ഒരു പെണ്‍കുട്ടിയെ കുറിച്ച് ഒരു ആരോപണം പറഞ്ഞിട്ടുണ്ടെങ്കില്‍ ഇനിയും പറയാന്‍ ശേഷിക്കുന്ന സൂര്യയുടെ ഒരു കാരണം രണ്ട് ദിവസം മുന്‍പ് ഇതേ പ്ലാറ്റ്‌ഫോമില്‍ വെച്ച് പറഞ്ഞു ഇപ്പോഴും ഞാനത് പറഞ്ഞിട്ടില്ല ഞാന്‍ ഇപ്പോ പറയും എന്ന് പറയുന്നു.

ഈ ഇപ്പോ പറയുന്ന സംഗതികള്‍ ഇപ്പോ പറഞ്ഞുതീര്‍ത്താല്‍ താങ്കള് ഒന്നാം സ്ഥാനത്ത് തുടരുന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കാം. പിന്നെ ഒരു കാര്യമുണ്ട്. കിടിലം ഫിറോസ് പറഞ്ഞു. പിന്നാലെ ഒരു പെണ്ണിനെ ബഹുമാനിക്കുന്നത് കൊണ്ടാണ് ഞാന്‍ ഈ വേദിയില്‍ നില്‍ക്കുന്നതെന്ന് സജ്ന പറഞ്ഞു. വീട്ടില്‍ ഇരിക്കുവല്ല ഞാന്‍.

ഞാന്‍ ഒരു പെണ്ണിനെ ബഹുമാനിക്കുന്നത് കൊണ്ടാണ് ഞാന്‍ ഈ വേദിയില്‍ നില്‍ക്കുന്നത്, സജ്ന പറഞ്ഞു. ഇതിനിടെ ഫിറോസ് എന്തോ സംസാരിച്ചുവരുന്നതിനിടെ താങ്കള് ഉത്തരം താ എന്ന് കിടിലം ഫിറോസ് പറഞ്ഞു. നാടകവും ഷോഓഫുമൊക്കെ പണ്ട് വരെ. രണ്ട് വര്‍ഷം മുന്‍പ് വരെ കണ്ടുകൊണ്ടിരുന്നു. ഇനി ഉത്തരം താ, പൊളി ഫിറോസിനോട് കിടിലം ഫിറോസ് പറഞ്ഞു.


Click it and Unblock the Notifications