'ഫിറോസല്ല സായി' പ്രസ്താവന പിന്‍വലിക്കണം, സായി വിഷ്ണുവിനെതിരെ കിടിലം ഫിറോസ്‌

By Midhun Raj

പുതിയ ക്യാപ്റ്റനായി സായി വിഷ്ണു തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ബിഗ്‌ബോസ് ഹൗസില്‍ വീണ്ടും വഴക്കും തര്‍ക്കങ്ങളും ഉണ്ടായിരുന്നു. വീക്ക്‌ലി ടാസ്‌ക്ക് സമയത്ത് സായിയും പലരോടും ചൂടാവുന്നത് കഴിഞ്ഞ ദിവസം പ്രേക്ഷകര്‍ കണ്ടു. ലാലേട്ടന്റെ ഉപദേശം അക്ഷരംപ്രതി അനുസരിച്ച് കഴിഞ്ഞ ആഴ്ച സായി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതിന് പിന്നാലെ ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും ഹൗസിലെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു സായി.

ഗ്ലാമറസായി ആന്‍ഡ്രിയ ജെര്‍മിയാഹ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം

എന്നാല്‍ ക്യാപ്റ്റനായതിന് പിന്നാലെ കിടിലം ഫിറോസും സായിയും തമ്മില്‍ വാക്കേറ്റമുണ്ടായി. മീറ്റിംഗിനിടെ ഭാഗ്യലക്ഷ്മിയുടെ ഒരു പരാമര്‍ശത്തിന് സായി നല്‍കിയ മറുപടി കിടിലം ഫിറോസിനെ ചൊടിപ്പിക്കുകയായിരുന്നു. ഇത് എടുത്തുപറഞ്ഞുകൊണ്ടാണ് കിടിലം ഫിറോസ് സായി വിഷ്ണുവിനെതിരെ രംഗത്തെത്തിയത്. റെസ്റ്റ് എടുക്കണമെങ്കില്‍ ക്യാപ്റ്റനായാല്‍ മതിയെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.

ഇത് ഏറ്റുപിടിച്ച സായി

ഇത് ഏറ്റുപിടിച്ച സായി ആ പ്രസ്താവനയോട് തനിക്ക് യോജിപ്പില്ലെന്നും ഫിറോസല്ല സായിയെന്നും പറഞ്ഞു. തുടര്‍ന്ന് ഇതിനെതിരെ കിടിലം ഫിറോസ് രംഗത്തെത്തുകയായിരുന്നു. തന്നെ വെച്ചുളള ഈ പരമാര്‍ശം സായി പിന്‍വലിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കിടിലം എത്തിയത്. ഫിറോസല്ല സായി എന്ന പ്രയോഗം പിന്‍വലിക്കണം ഞാനത് മുന്‍പോട്ട് വെയ്ക്കുകയോ ഇടപെടുകയോ ചെയ്യുന്നില്ല.

ഫിറോസല്ല സായി

ഫിറോസല്ല സായി. അത് ഈയൊരു കോണ്‍ടെക്‌സ്റ്റില് പറയേണ്ട, അത് പിന്‍വലിക്കുകയും വേണം. പിന്നെ ഒരു പ്രകടനം കാണുമ്പോഴുളള കൈയ്യടി, ക്യാപ്റ്റന്‍ ഒരു കാര്യം പറയുമ്പോ കൈയ്യടിക്കണം എന്നുളളത് ശരിക്കും ആവശ്യമില്ല. പ്രകടനത്തിന് കൊടുക്കുന്ന സപ്പോര്‍ട്ടാണത്, എന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട കാര്യം ഇല്ല. ചുമ്മാ ഇവിടെ ഇരുന്ന എന്റെ പേര് വെറുതെ എടുത്തിട്ട് ഫിറോസല്ല സായി എന്നൊരു പരാമര്‍ശം താങ്കള്‍ പ്രയോഗിക്കുകയും അതിന്‌റെ തൊട്ടപ്പുറത്ത് നിന്ന് ഒരു കൈയ്യടി വരേണ്ട ആവശ്യം എന്താണെന്നും എനിക്ക് വ്യക്തമാക്കി തന്നാല്‍ ക്ലിയറായിരിക്കും.

വെറുതെയിരുന്ന തന്നെ പ്രകോപിപ്പിച്ചത്

വെറുതെയിരുന്ന തന്നെ പ്രകോപിപ്പിച്ചത് എന്തിനായിരുന്നു എന്ന് ചോദിച്ചാണ് കിടിലം ഫിറോസ് എത്തിയത്. അതേസമയം കംപാരിസണ്‍ തുടങ്ങിയത് ഭാഗ്യലക്ഷ്മി ചേച്ചിയാണെന്നും അവരോട് പറയണമെന്നും സായി വിഷ്ണു പറഞ്ഞു. സായി ഒരു കാര്യവുമില്ലാതെ ചൊറിയുകയാണ്. അത് പിന്‍വലിക്കണം എന്നിട്ട് നിലപാട് പറയണം, കിടിലം പറഞ്ഞു.

ഇതിന് മറുപടിയായി എന്നെ മറ്റൊരാളുമായി

ഇതിന് മറുപടിയായി എന്നെ മറ്റൊരാളുമായി കംപയര്‍ ചെയ്താല്‍ ഞാന്‍ തിരിച്ച് പറയുമെന്ന് സായി പറഞ്ഞു. നിങ്ങള്‍ പറയുന്നതാണോ നിലപാട്, നിങ്ങള് കാണിക്കുന്നത് മാത്രമാണോ നന്മയെന്നും സായി ഫിറോസിനോട് ചോദിച്ചു. കംപാരിസണ്‍ ആണോ അല്ലയോ എന്ന് ഭാഗ്യലക്ഷ്മി ചേച്ചിയോട് ചോദിക്കണം. എന്റെ ഉത്തരം നിങ്ങള്‍ക്ക് ബോധിക്കില്ല, സായി പറഞ്ഞു. എന്നാല്‍ ഞാന്‍ നിലപാടോ മറ്റെന്തെങ്കിലുമോ പറഞ്ഞില്ലെന്നും, എനിക്കറിയേണ്ടത് എന്റെ പേര് ഇപ്പോള്‍ വെറുതെ എന്തിനാണ് വലിച്ചിഴച്ചത് എന്നാണ് എന്നും കിടിലം സായി വിഷ്ണുവിനോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X