സൂര്യയുടെ കാര്യത്തിൽ രണ്ടു പേർക്കും ഒരേ അഭിപ്രായം, ഹൗസിൽ വെളിപ്പെടുത്തലുമായി ഫിറോസുമാർ

ബിഗ് ബോസ് സീസൺ 3 സംഭവ ബഹുലമായി മുന്നോട്ട് പോകുകയാണ്. ഷോ ആരംഭിച്ചിട്ട് 53 ദിവസങ്ങൾ പിന്നിടുമ്പോഴും ചില സംശയങ്ങൾ ഇപ്പോഴും മത്സരാർഥികളുടെ മനസ്സിലുണ്ട്. ഹൗസ് അംഗങ്ങളുടെ സ്വഭാവമാണ് പകുതി ദിവസം കഴിഞ്ഞിട്ടും സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത്.

കറുപ്പിൽ ഗ്ലാമറസായി നടി പാർവതി നായർ, ചിത്രം കാണൂ

ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരാണ് സൂര്യയുടേത്. സൂര്യയുടെ ക്യാരക്ടർ എല്ലാവരും സംശയത്തോടെയാണ് നോക്കുന്നത്. ഇതിൽ സൂര്യയെ നേരത്തെ അറിയാവുന്ന പലരുമുണ്ട്. എന്നാൽ ഇങ്ങനെയല്ല എന്നാണ് പറയുന്നത്. ഇപ്പോഴിത സൂര്യയുടെ സ്വഭാവത്തെ കുറിച്ച് കിടിലൻ ഫിറോസും ഫിറോസ് ഖാനും. അഡോണിയുമായുള്ള ചർച്ചയ്ക്കിടെയാണ് കിടിലൻ ഫിറോസ് ഇക്കാര്യം പറഞ്ഞത്

സൂര്യ ഇങ്ങനെയല്ല

നേരത്തെ സൂര്യയുടെ സ്വഭാവത്തിൽ സംശയം പ്രകടിപ്പിച്ച് അഡേണി എത്തിയിരുന്നു. ഡിംപലിനോടാണ് ഇക്കാര്യം പറഞ്ഞത്. സൂര്യയുടെ രീതിയെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. താൻ അറിയാവുന്ന സൂര്യ ഇങ്ങനെയല്ല എന്നാണ് കിടിലൻ ഫിറോസ് പറയുന്നത്. ഫിറോസ് ഖാൻ പറയുന്നതിലും കാര്യമുണ്ടെന്നു കിടിലം പറയുന്നു. സൂര്യ നൂറ് ശതമാനവും ഇങ്ങനെ അല്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. അഡോണിയോടാണ് കിടിലൻ ഫിറോസ് ഇക്കാര്യം പറയുന്നത്.

സൂര്യയെ നേരത്തെ അറിയാം

കിടിലൻ ഫിറോസിന്റെ വാക്കുകൾ ഉങ്ങനെ... എനിക്ക് മുൻപേ അറിയാമല്ലോ സൂര്യയെ. നൂറ് ശതമാനവും ഇങ്ങനെ അല്ല. പൊളി ഫിറോസും വന്നിട്ട് അത് തന്നെയാണ് പറഞ്ഞത്. ഇരുപത് ദിവസം കഴിയുമ്പോൾ ഒരാളുടെ മാറ്റം അറിയാം. ഇത് ഇരുപത് കഴിഞ്ഞു മുപ്പതും, നാല്പതും, അൻപതും കഴിഞ്ഞു. സൂര്യക്ക് മാറ്റമില്ല. അപ്പോൾ സൂര്യ ഒരു ക്യാരക്ടറിലാണ്. അത് കാഴ്ചക്കാർക്കും സൂര്യക്കും, നമ്മൾക്കും അറിയാം. നമുക്ക് എവിടെ എങ്കിലും വച്ചൊരു പിഴവ് സംഭവിക്കില്ലേ എന്നും കിടിലൻ ചോദിക്കുന്നു. മണി പിടിച്ചിരുന്ന ക്യാരക്ടർ പോയത് കണ്ടോ? എന്നും അഡോണിയും മറുപടിയായി പറഞ്ഞു.

ഫിറോസും സൂര്യയും

ഫിറോസ് ഖാനോടും സൂര്യ പൊട്ടിത്തെറിച്ചിരുന്നു. ഋതുവുമായുള്ള ഫിറോസിന്റെ വഴക്കിനിടയ്ക്കാണ് സൂര്യ ഇടപെട്ടത്. ഇത് പിന്നീട് സൂര്യ ഫിറോസ് വഴക്കിൽ എത്തിയിരുന്നു. ഋതുവിനെ താൻ സിനിമയിൽ ഒന്നും കണ്ടിട്ടില്ലെന്ന് ഫിറോസ് ഖാൻ പറഞ്ഞിരുന്നു. ഇത് ഒടുവിൽ വലിയ വഴക്കിലാണ് കലാശിച്ചത്. ഈ പ്രശ്നത്തിലാണ് സൂര്യ ഇടപെട്ടത്.പിന്നീട് സൂര്യയും ഫിറോസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
സൂര്യയുടെ യഥാർഥമുഖം

ഋതുവിനെ തനിക്ക് അറിയാമെന്ന് പറഞ്ഞു കൊണ്ടാണ് സൂര്യ സംസാരിച്ച് തുടങ്ങിയത്. പരസ്യങ്ങളിലും ചാനലുകളിലും കണ്ടിട്ടുണ്ട്. 21 താരകന്യകമാരിൽ ഋതു വന്നിട്ടുണ്ട്. ഒരു ചാനലിലേക്ക് ഒരാളെ വിളിക്കണം എന്നുണ്ട് എങ്കിൽ അത്രയും മീഡിയയിൽ റെസ്‌പെക്ട് ഉണ്ടായിട്ടാണ് എന്നും സൂര്യ പറയുന്നു. ഇത് കേട്ടയുടനെ സൂര്യയെ മിണ്ടിയെന്ന് ഫിറോസ് ഉറക്കെ വിളിച്ചു പറയുകയായിരുന്നു. സൂര്യയെ ട്രോളുന്ന രീതിയിലാണ് ഫിറോസ് പിന്നീട് സംസാരിച്ചത്.
എല്ലാത്തിനും നെഗറ്റീവ് പറയുന്ന ആളുകളോട് തനിക്ക് സംസാരിക്കാൻ താത്പര്യമില്ലെന്ന് സൂര്യ പറയുന്നു. ഇടയ്ക്ക് ഒന്ന് പൊളിയുന്നുണ്ട്, ഇടക്ക് പഴയ സൂര്യയിലേക്ക് വരുന്നു. മാറാതെ നിൽക്കെന്നും സൂര്യയോട് ഫിറോസ് പറയുന്നു. എന്നാൽ അത് തന്റെ കഴിവാണെന്ന് പറഞ്ഞു കൊണ്ട് സൂര്യ അവിടെ നിന്ന് പോവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X