കിടിലത്തിന് നേരെ കൈ പൊക്കി ഫിറോസ് ഖാൻ, ഭർത്താവിന്റെ വായപൊത്തി സജ്ന, ഹൗസിൽ സംഭവിച്ചത്

ബിഗ് ബോസ് സീസൺ 50ാം ദിവസത്തിലേയ്ക്ക് അടുക്കുകയാണ്. നാടകീയ സംഭവങ്ങൾക്കൊപ്പം തന്നെ , സംഭവബഹുലമായ രംഗങ്ങളാണ് ബിഗ് ബോസ് ഹൗസിൽ അരങ്ങേറുന്നത്. കഴിഞ്ഞ വാരത്തിലെക്കാളും ആക്ടീവായിട്ടാണ് അംഗങ്ങൾ ബിഗ് ബോസ് ഹൗസിൽ നിൽക്കുന്നത്. എല്ലാവരും മത്സരബുദ്ധിയോടെയാണ് ടാസ്ക്കളെ നേരിടുന്നത്. പലതും കയ്യാങ്കളിയിൽ വരെ എത്താറുണ്ടെങ്കിലും പിന്നീട് പിണക്കം മറന്ന് ഒന്നിച്ചു നിൽക്കുന്നതും കാണാം.

kidilam firoz- firoz khan

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസിന്റെ പുതിയ പ്രെമോ വീഡിയോയാണ്. കിടിലം ഫിറോസും പൊളി ഫിറോസും തമ്മിലുള്ള വാക്ക് തർക്കമാണ് വീഡിയോയിൽ കാണുന്നത്. അനൂപ് നടത്തിയ തുറന്ന് പറച്ചിലിനെ തുടർന്നാണ് വീട്ടിൽ പുതിയ വഴക്ക് നടക്കുന്നതെന്നാണ് പ്രൊമോ വീഡിയോ നൽകുന്ന സൂചന.. ഇതിനെ ചൊല്ലിയാണ് ഫിറോസ്മാർ തമ്മിൽ ഏറ്റുമുട്ടുന്നത്.

പരസ്പരം വെല്ലുവിളിക്കുന്ന രീതിയലാണ് കിടിലൻ ഫിറോസിനേയും പൊളിഫിറോസിനേയും വീഡിയോയിൽ കാണിക്കുന്നത്. കൂടാതെ ഫിറോസ് ഖാനെ ഭാര്യ സജ്ന വായ പൊത്തി പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. കിടിലം ഫിറോസിനെ റംസാൻ എടുത്തു മാറ്റുന്നത് വീഡിയോയിൽ കാണുന്നുണ്ട്. ഇന്നലെ ബിഗ് ബോസ് ഹൗസിൽ അധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് കലുഷിതാന്തരീക്ഷമാണ് വീട്ടിൽ.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

ഫെബ്രവുരി14 ന് 14 പേരുമായി വൻ ആഘോഷത്തോടെയാണ് ഷോ ആരംഭിക്കുന്നത്. പിന്നീടുള്ള ആഴ്ചകളിലായി വൈൽഡ് കാർഡ് എൻട്രിയിലൂടെ 4 പുതിയ അംഗങ്ങൾ വീട്ടിൽ എത്തുകയായിരുന്നു. ഫിറോസ് ഖാനും സജ്നയും ഒഴിച്ച് ബാക്കി മൂന്നു പേരും ഒന്നിന് പറകെ ഒന്നായി പുറത്തു പോകുകയായിരുന്നു. 50ാം ദിവസത്തിലേയ്ക്ക് അടുക്കുമ്പോൾ 14 മത്സരാർഥികളാണ് ഹൗസിലുള്ളത്. കിടിലൻ ഫിറോസ്, സജ്ന- ഫിറോസ്,ഭാഗ്യലക്ഷ്മി, സൂര്യ, അനൂപ്, സന്ധ്യ, റംസാൻ, നോബി എന്നിവരാണ് ഇക്കുറി നോമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X