കിടിലൻ ഫിറോസും പൊളിയുമായി ഇപ്പോഴും വഴക്കാണോ, ഷോ കഴിഞ്ഞതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് താരങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ആദ്യമായി ഈ ഷോ ആരംഭിക്കുന്നത്. വലിയ വിജയമായതിനെ തുടർന്ന് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ആരംഭിക്കുകയായിരുന്നു. ഹിന്ദിയിലെ പോലെ തന്നെ തെന്നിന്ത്യയലും ബിഗ് ബോസ് വലിയ വിജയം നേടിയിരുന്നു. അതുവരെ കണ്ടു വന്ന റിയാലിറ്റി ഷോയിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ബിഗ് ബോസ് ഷോ ഒരുക്കിയത്. പ്രമേയത്തിലെ വ്യത്യസ്തതയാണ് പ്രേക്ഷകരുടെ എണ്ണം വർധിപ്പിച്ചത്.

2021 ഫെബ്രുവരി 14 നാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ഷോ തുടങ്ങുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളായിരുന്നു സീസൺ 3ൽ എത്തിയത്. പുതുമുഖങ്ങളും ഷോയുടെ ഭാഗമായിരുന്നു. ആദ്യത്തെ രണ്ട് സീസണുകളെക്കാളും മികച്ച കാഴ്ചക്കാരെ നേടാൻ ബിഗ് ബോസ് മൂന്നാം ഭാഗത്തിന് കഴിഞ്ഞിരുന്നു.

ഫിറോസും സജ്നയും

ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു പൊളി ഫിറോസിന്റേയും കിടിലത്തിന്റേയും വഴക്ക്. സുഹൃത്തുക്കളായിരുന്ന ഇവർ സീസൺ 3യുടെ ഭാഗമായിരുന്നു. ഷോ ആരംഭിച്ചതിന് ശേഷം വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു പൊളി ഫിറോസും ഭാര്യ സജ്നയും എത്തിയത്. ഒറ്റ മത്സരാർഥിയായിട്ടായിരുന്നു ഇരുവരും മത്സരിച്ചത്. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥികളായിരുന്നു ഇവർ. ബിഗ് ബോസ് ഷോയുടെ നിയമം തെറ്റിച്ചതിനെ തുടർന്നാണ് താരങ്ങൾ പുറത്ത് പോകുന്നത്.

കിടലൻ- പൊളി ഫിറോസ്  വഴക്ക്

ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ കോമ്പോയായിരുന്നു കിടിലൻ ഫിറോസിന്റേയും പൊളി ഫിറോസിന്റേയും. ഇവരുടെ വാക്ക് തർക്കങ്ങളും വഴക്കുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. സൗഹൃത്തുക്കളായിരുന്ന ഇവർ ഷോയിൽ വന്നപ്പോൾ ശത്രുക്കളാവുകയായിരുന്നു. ബിഗ് ബോസ് ഹൗസിലെ എല്ലാ മത്സരാർഥികളുമായും ഫിറോസ് ഖാന് അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ വഴക്ക് നടന്നത് കിടിലത്തിനൊടായിരുന്നു.

കിടിലൻ  ഫിറോസുമായുള്ള  തർക്കം

ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിൽ നടന്ന വഴക്കുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് കിടിലവും പൊളി ഫിറോസും. ഫിനാലെ വേദിയിൽ, ഹൗസിലുണ്ടായ വാക്ക് തർക്കങ്ങളെ കുറിച്ച് മോഹൻലാൽ ചോദിച്ചപ്പോഴാണ് തമ്മിലുണ്ടായ പ്രശ്നങ്ങളെപ്പറ്റി വെളിപ്പെടുത്തിയത്. ബിഗ് ബോസ് ഷോയിൽ നിന്ന് ഇറങ്ങിയതോടെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്നാണ് രണ്ട് ഫിറോസുമാരും പറയുന്നത്. ആദ്യം പൊളി ഫിറോസിനോടായിരുന്നു മോഹൻലാൽ ചോദിച്ചത്. ഹൗസിൽ ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കിയ ആളുകൾ ഇപ്പോൾ എന്റെ അടുത്ത സുഹൃത്തുക്കളാണെന്നാണ് താരം പറയുന്നത്. അതൊരു അഭിമാനമാണെന്നാണ് കിടിലൻ ഫിറോസുമായുള്ള സൗഹൃദത്തെ പറ്റി ഫിറോസ് ഖാൻ പറഞ്ഞു.

Recommended Video

114 കോടി വോട്ടുകളാണ് ഈ സീസണില്‍ പോള്‍ ചെയ്തത് | FilmiBeat Malayalam
പൊളി ഫിറോസുമായുള്ള  വഴക്ക്

പിന്നീട് പൊളി ഫിറോസുമായുള്ള സൗഹൃദത്തെ കുറിച്ച് കിടിലൻ ഫിറോസും വാചാലനാവുകയായിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ... ബിഗ് ബോസ് എന്ന് പറയുന്നത് ഒരു മത്സരമാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് അതിനകത്ത് വെച്ച് ഫിറോസിനെ കാണുന്നത്. 17 കൊല്ലം മുൻപാണ് ഫിറോസ് എന്നെ കാണുന്നത്. ടിവിയിൽ വരുന്ന സമയമായിരുന്നു. അന്ന് ഞാൻ അവൻ പറയുന്നത് പോലെ ആയിരിക്കണം. പിന്നീട് 17 വർഷത്തെ ഗ്യാപ്പുണ്ട്. അതുകൊണ്ട് തന്നെ അവൻ പറയുന്നതും ഞാൻ പറയുന്നതും ശരിയാണ്. പുറത്ത് ഇറങ്ങി എപ്പിസോഡ് കണ്ടപ്പോഴും പ്രിയപ്പെട്ടവരോട് സംസാരിക്കുമ്പോഴുമാണ് എനിക്കുണ്ടായ മാറ്റം ഉൾക്കൊള്ളാനായത്. എല്ലാവരും സുഹൃത്തുക്കളാണെന്നും കിടിലൻ ഫിറോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X