എങ്ങനെ വീട്ടിൽ ചെന്ന് കയറും, മക്കളൊക്കെ ഇല്ലേ, ബിഗ് ബോസിന്റെ നിലപാട് ഹൗസിൽ ചർച്ചയാകുന്നു...

ബിഗ് ബോസ് സീസൺ 3 അതിന്റെ 60ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. നിരവധി നാടകീയ സംഭവങ്ങളായിരുന്നു ഈ 59 ദിവസങ്ങളിലായി വീട്ടിൽ സംഭവിച്ചത്. ഒട്ടും പ്രതീക്ഷിക്കാത്ത പല സംഭവങ്ങൾക്കും ഹൗസ് വേദിയാവുകയും ചെയ്തു. വഴക്കിനും പ്രശ്നങ്ങൾക്കും ചെറിയ ഇടവേള നൽകി കൊണ്ട് ബിഗ് ബോസ് അംഗങ്ങൾ ഒന്നിച്ച് വിഷു ആഘോഷിക്കുകയായിരുന്നു. വിഷു പായസവും സ്പെഷ്യൽ പരിപാടിയുമൊക്കെ അവതരിപ്പിച്ചിരുന്നു മോഹൻലാലിന്റെ സാന്നിധ്യത്തിലായിരുന്നു മത്സരാർഥകളുടെ വിഷു ആഘോഷം.

firoz- sajna

ഗംഭീരമായ വിഷു ആഘോഷത്തിന് ശേഷം മത്സരാർഥികളുടെ ചർച്ചാ വിഷയം ഫിറോസ് ഖാൻ സജ്ന എന്നിവരുടെ എവിക്ഷനെ കുറിച്ചായിരുന്നു. ഫിറോസ് ഖാനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മത്സരാർഥികൾ രംഗത്തെത്തിയിരുന്നു. കർശന നടപടി സ്വീകരിക്കണമെന്ന് പറഞ്ഞത് സായ് വിഷ്ണുവും കിടിലൻ ഫിറോസുമാണ്. ഇപ്പോഴിത ഇവരുടെ പുറത്തെ പ്രതികരണത്തെ കുറിച്ച് ചർച്ച ചെയ്യുകയാണ് സായിയും കിടിലൻ ഫിറോസും

ഭീകരം ഇമേജ്

ബിഗ് ബോസ് ഇത്തരത്തിലുള്ള ഒരു കടുത്ത തീരുമാനം എടുക്കണമെങ്കിൽ പുറത്ത് എന്തായിരിക്കും അവസ്ഥ എന്നാണ് സായി വിഷ്ണു കിടലത്തിനോട് ചോദിക്കുന്നത്. അടുക്കളയിൽ നിന്നായിരുന്നു ഇവരുടെ ചർച്ച . ഭീകരമായിരിക്കും. നമ്മൾ കരുതുന്നതിന്റെ എല്ലാം ഒരുപാട് മുകളിലായിരിക്കും. സ്ത്രീകൾക്കെതിരെയുള്ള മോശം പരാമർശമല്ലേ. കേസൊക്കെ പോയി കാണുമെന്നും കിടിലം ഫിറോസ് പറയുന്നു.

പുറത്ത് എങ്ങനെയായിരിക്കും

ബിഗ് ബോസിന്റെ നിലപാടാണ് ആ വീഡിയോയിൽ കാണിച്ചത്. അപ്പോൾ വെളിയിൽ എങ്ങനെയായിരിക്കും. ഇയാൾ എങ്ങനെ പുറത്ത് ഇറങ്ങി നടക്കുമെന്നും സായ് ചോദിക്കുന്നുണ്ട്. തനിക്ക് അറിയില്ല എന്നായിരുന്നു കിടലത്തിന്റെ മറുപടി. അവന്റെ കാര്യം വിടു. എങ്ങനെ വീട്ടിൽ ചെന്ന് കയറും. മക്കളൊക്കെ ഇല്ലേടാ. ഒരുപരിധി കഴിഞ്ഞാൽ എനിക്ക് പേടിയാണ്. പിള്ളേരൊക്കെ കാണും. 100 ദിവസം ഇവിടെ നിന്നിട്ട് വീട്ടിലേയ്ക്ക് അല്ലേ പോകാനുള്ളതെന്നും കിടിലം കൂട്ടിച്ചേർത്തു.

ശക്തരായ മത്സരാർഥികൾ

ബിഗ് ബോസ് സീസൺ 3 ലെ ശക്തരായ മത്സരാർഥികളായിരുന്നു സജ്ന-ഫിറോസ്. വന്ന ദിവസം മുതൽ ഗംഭീരമായ ഗെയിം ആയിരുന്നു ഇവർ കാഴ്ചവെച്ചത്. എന്നാൽ ഫിറോസിന്റെ നാവാണ് ദമ്പതിമാരെ ചതിച്ചത്. ബിഗ്ബോസ് ഹൗസിലെ സ്ത്രീകളും പുരുഷന്മാരും ഒരുപോല ഫിറോസിനെതിരെ രംഗത്ത് എത്തുകയായിരുന്നു. പബ്ലിക് വേദിയിൽ വെച്ച് മറ്റുള്ള മത്സരാർഥികളെ കുറിച്ച് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞത് കൊണ്ടാണ് ഫിറോസിനേയും സജ്നയേയും എവിക്ഷനിലൂടെ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്താക്കിയത്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
കളി കടുക്കും

നിലവിൽ ബിഗ് ബോസ് ഹൗസിൽ 12 മത്സരാർഥികളാണ് ഉള്ളത്. 14 മത്സരാർഥികളുമായിട്ടാണ് ഷോ ആരംഭിച്ചത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ 4 പേർ എത്തിയതിൽ രമ്യാ പണിക്കർ മാത്രമാണ് ഇപ്പോൾ ഹൗസിനുള്ളിലുള്ളത്. പുറത്ത് പോയരമ്യ മറ്റൊരു വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഹൗസിൽ വീണ്ടും എത്തിയത്. ഫിറോസ് ഖാൻ, സജ്ന ദമ്പതികളാണ് ഏറ്റവും ഒടുവിൽ ഹൗസിൽ നിന്ന് പോയത്. ദിവസങ്ങൾ കൂടുന്തോറും ടാസ്ക്കും കടുക്കുകയാണ് ഇനിയുള്ള മത്സരാർഥികളുടെ യാത്ര അത്ര സുഖകരമായിരിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X