സജ്നയും ഫിറോസും ഷോയിൽ നിൽക്കുന്നത് പ്രേക്ഷകർ ഇഷ്ടപ്പെട്ടിട്ടല്ല,കാരണം ഇതാണ്, വെളിപ്പെടുത്തൽ

മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് സീസൺ3 മുന്നേറുകയാണ്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഓരോ എപ്പിസോഡും കാത്തിരിക്കുന്നത് . അപ്രതീക്ഷിതമായ സംഭവങ്ങളാണ് ദിവസവും ഹൗസിൽ അരങ്ങേറുന്നത്. പൂർണ്ണമായും രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്ന ഷോയാണ് ബിഗ് ബോസ്.

ഗ്ലാമറസ് ലുക്കിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത് താരം, ചിത്രം കാണൂ

ബിഗ് ബോസ് ഹൗസിലെ പ്രവചനക്കാരനാണ് കിടിലൻ ഫിറോസ്. ഫിറോസ് പ്രവചിച്ചത് പലതും ഹൗസിൽ സംഭവിച്ചിട്ടുമുണ്ട്. അവതാരകനായ മോഹൻലാൽ പോലും കിടിലൻ ഫിറോസിന്റെ പ്രവചനത്തെ കുറിച്ച് പറഞ്ഞിട്ടുമുണ്ട്. ഫിറോസ് പറ‍ഞ്ഞ ചില സംഭവങ്ങൾ ഹൗസിൽ സംഭവിച്ചിട്ടുണ്ടെന്നാണ് മോഹൻലാൽ വാരാന്ത്യം എപ്പിസോഡിൽ പറഞ്ഞത്. ഷോയെ കുറിച്ച് കൃത്യമായ ധാരണയോട് കൂടിയാണ് കിടിലൻ ഫിറോസ്എത്തിയതെന്ന് അദ്ദേഹത്തിന്റ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കിടിലൻ ഫിറോസും സൂര്യയും തമ്മിലുള്ള സംഭാഷണമാണ്.

ഫിറോസ്  സജ്ന

ഫിറോസ് ഖാനേയും ഭാര്യ സജ്നയേയും കുറിച്ചായിരുന്നു സൂര്യയുടേയും കിടിലൻ ഫിറോസിന്റേയും ചർച്ച. ഹൗസിനുള്ളിലെ ഇവരുടെ പ്രകടനത്തെ കുറിച്ചും പ്രേക്ഷകരുടെ പിന്തുണയെ കുറിച്ചും ഇവർ സംസാരിക്കുന്നുണ്ട്. സൂര്യ ആയിരുന്നു സജ്ന -ഫിറോസ് ദമ്പതിമാരുടെ പ്രകടനത്തെ കുറിച്ച സംസാരിച്ച് തുടങ്ങിയത്. അവരുടെ ഏറ്റവും വലിയ ഗുണം ഇവർ ടാസ്ക്കിൽ പരമാവധി ചെയ്യുന്നു എന്നാണ്. ഇത് അംഗീകരിക്കാൻ ഫിറോസ് തയ്യാറാവുന്നില്ല. ഏത് ടാസ്ക്ക് എന്ന് ഫിറോസ് സൂര്യയോട് ചോദിക്കുന്നു. പൊതുവെ വീക്കിലി ടാസ്ക്കിൽ എന്നാണ് സൂര്യ പറഞ്ഞത്. വീക്കിലി ടാസ്ക്കായ ദേവാസുരത്തിൽ ഭയങ്കര ഓവർ ആയിരുന്നു എന്നും ഫിറോസ് പറയുന്നു.

പ്രേക്ഷകരുടെ ഇഷ്ടം

ഓവറായിരുന്നുവെങ്കിലും അവരുടേതായ രീതിയിൽ ചെയ്യുന്നുണ്ടല്ലോ എന്നായിരുന്നു സൂര്യയുടെ മറുപടി. അവരുടെ പ്രകടനം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നത് കൊണ്ടല്ലേ ഇപ്പോഴും ഇവിടെ നിൽക്കുന്നതെന്നും സൂര്യ ചോദിക്കുന്നു. പ്രേക്ഷകരുടെ വോട്ട് കിട്ടാൻ ഇഷ്ടപ്പെടണമെന്നില്ലെന്നാണ് ഫിറോസിന്റെ കണ്ടുപിടുത്തം. ആരുടെയോ എന്തോ പുറത്തു പറയാൻ പോകുന്നു എന്ന ചിന്തയും ആകാം. അതാണ് ഈ ആഴ്ച ഒഴികെ ഇവർ ചെയ്ത് കൊണ്ട് ഇരുന്നതും- കിടിലൻ ഫിറോസ് പറയുന്നു.

ആരും സഹായിക്കില്ല

ദേവാസുരത്തിന് ശേഷമുള്ള ടാസ്ക്ക് മുഴുവൻ അലമ്പാക്കി. മൂന്നാമത്തെ ടാസ്ക്കിൽ സജ്ന ഭീകരമയിരുന്നു. നോബിയുടെ സപ്പോർട്ട് കൊണ്ട് ഫിറോസ് കയറി. അത് അവന്റെ കഴിവ് അല്ലല്ലോ? മറ്റൊരാളുടെ സപ്പോർട്ട് കൊണ്ടല്ലേ. അടുത്തത് ആരും പറഞ്ഞ് കൊടുത്തതുമില്ല, പറയുന്നത് കേട്ടതുമില്ല. ചീഞ്ഞില്ലേ. അതു കൊണ്ട് തന്നെ സൂര്യ പറഞ്ഞതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഫിറോസ് പറഞ്ഞു. അവർ ടാസ്ക്കിൽ പെർഫോം ചെയ്യുന്ന ആളല്ല. മറ്റുള്ളവർ സഹായിച്ച് നിൽക്കുന്ന ആളാണ്. ഇനി ആരും സഹായിക്കില്ലെന്നും ഫിറോസ് പറയുന്നു.

Recommended Video

Bigg Boss Malayalam : ഫിറോസ് സായിയെ പൊളിച്ചടുക്കിയതിന് പിന്നിൽ | FilmiBeat Malayalam
ഫിറോസ് ഖാനും

ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ വഴക്ക് നടക്കുന്നത് ഫിറോസ് ഖാനേയും സജ്നയേയും ചുറ്റിപ്പറ്റിയാണ്. ഹൗസിലെ ഭൂരിഭാഗം അംഗങ്ങളുമായിട്ടും ഇരുവരും ഏറ്റമുട്ടിയിട്ടണ്ട്. പല വഴക്കും കയ്യാങ്കളിൽ വരെ എത്തിയിട്ടുണ്ട്. ഇക്കുറിയും ദമ്പതികൾ നോമിനേഷനിൽ ഇടം പിടിച്ചിട്ടുണ്ട്. ആറ് വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X