കിടിലൻ ഫിറോസും സൂര്യയും സുഹൃത്തുക്കൾ, എന്നാൽ ഹൗസിൽ അധികം സംസാരിക്കാറില്ല, കാരണം തേടി പ്രേക്ഷകർ

ബിഗ് ബോസ് സീസൺ 3 യെ കുറിച്ചുള്ള പ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ പേരായിരുന്നു കിടിലൻ ഫിറോസിന്റേത്. റേഡിയോ ജോക്കിയും സമൂഹികപ്രവർത്തകനുമായ ഫിറോസിന് നിരവധി ആരാധകരുണ്ട്. ബിഗ് ബോസ് സീസൺ 3 ലെ ശക്തനായ മത്സരാർഥിയാണ് ഫിറോസ് .

താരപുത്രന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു
ബിഗ് ബോസ് സീസൺ 3 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മറ്റൊരു മത്സരാർഥിയാണ് സൂര്യ. ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ സൂര്യയ്ക്ക് മികച്ച ആരാധകരുണ്ടായിരുന്നു. ഐശ്വര്യ റായ് ബച്ചന്റെ രൂപ സാദ്യശ്യമായിരുന്നു സൂര്യയെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയാക്കിയത്. കൂടാതെ റേഡിയോ ജോക്കി വിജെ എന്നീ നിലയിലും നടി ശ്രദ്ധ നേടിയിട്ടുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഫിറോസും സൂര്യയും തമ്മിലുള്ള അടുത്ത ബന്ധത്തെ കുറിച്ചാണ്. ഇരുവരും അടുത്ത പരിചയക്കാരും സുഹൃത്തുക്കളുമാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. എന്നാൽ ബിഗ് ബോസ് ഹൗസിൽ ഇരുവരും ഈ അടുപ്പം കാണിക്കുന്നില്ല

 സൂര്യയുമായുള്ള  പരിചയം

ബിഗ് ബോസ് സീസൺ 3 ലെ മൂന്നാമത്തെ മത്സരാർഥിയായിട്ടാണ് ആർജെ കിടിലൻ ഫിറോസ് എത്തിയത് . തൊട്ട് പിന്നാലെ തന്നെ സൂര്യയും വീടിനുള്ളിൽ എത്തിയിരുന്നു. എന്നാൽ തുടക്കത്തിൽ ഇരുവരും സംസാരിച്ചെങ്കിലും അധികം ഇരുവരേയും ഒന്നിച്ച് കണ്ടിട്ടില്ല. എന്നാൽ നിശബ്ദമായി സൂര്യ ഫിറോസിനെ പിന്തുണക്കാറുണ്ട്. സൂര്യയെ കുറിച്ചും ഫിറോസ് തന്റെ നിഗമനങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ‌ തനിക്കറിയാവുന്ന സൂര്യ ഇങ്ങനെയല്ലെന്ന് പല അവസരങ്ങളിലും ഫിറോസ് പറയാറുണ്ട്.

ഹ്രസ്വചിത്രം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട ഹ്രസ്വ ചിത്രമാണ് . നായിക- നായകന്മാരായിട്ടാണ് ഇരുവരു അഭിനയിച്ചിരിക്കുന്നത്. ഇരുവരും ബിഗ് ബോസ് ഹൗസിൽ ഒന്നിച്ചെത്തിയതോടെയാണ് ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇത്രയും അടുത്ത സുഹൃത്തുക്കൾ ബിഗ് ബോസിൽ അപരിചിതരെ പോലെ പെരുമാറുന്നതെന്താണെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

പരിചയമില്ലാത്തവരെ പോലെ

ഫിറോസും സൂര്യയും മാത്രമല്ല പല അടുത്ത സുഹൃത്തുക്കളും ബിഗ് ബോസ് ഹൗസിൽ എത്തിയിട്ടുണ്ട്. നടൻ നേബിയും ഫിറോസും മണിക്കുട്ടനുമൊക്കെ അടുത്ത പരിചയക്കാരാണ്. ഇവരുമായി അടുത്ത സൗഹൃദമാണ് ഫിറോസിനുള്ളത്. എന്നാൽ ഇത്രയും അടുപ്പം സൂര്യയോട് ഫിറോസ് കാണിക്കുന്നില്ല. തിരിച്ചും അങ്ങനെതന്നെയാണ്. കൂടാതെ സൂര്യയെ ഒഴികെ എല്ലവരോയും ഫിറോസ് ഉപദേശിക്കാറുമുണ്ട്.

രണ്ടാമത്തെ ക്യാപ്റ്റൻ

സീസൺ 3 യിലെ രണ്ടാമത്തെ ക്യാപ്റ്റനാണ് സൂര്യ ജെ മേനോൻ. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോ.യിലെത്തിയ ഫിറോസ് ഖാനും - സജിനയും മിഷേലും ചേർന്നാണ സൂര്യ തിരഞ്ഞെടുത്തത്. ഇത് മറ്റ് മത്സരാർഥികളും അംഗീകരിച്ചിരുന്നു. ബിഗ്ബോസ ഹൗസിലെ കരച്ചിൽ പുത്രിയാണ് സൂര്യ. ഷോയിൽ എത്തിയ രണ്ടാം ദിവസം തന്നെ നിറ കണ്ണുകളുമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നു. തനിക്ക് മത്സരിക്കാൻ കഴിയില്ലെന്നാണ് സൂര്യ പറഞ്ഞത്. എന്നാൽ അന്ന് സൂര്യയെ കാര്യങ്ങൾ പറഞ്ഞ് സമാധാനിപ്പിച്ചത് ഫിറോസ് ആ

Recommended Video

Bigg Boss Malayalam : കിടിലൻ ഫിറോസ് കള്ളൻ തന്നെ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X