പറഞ്ഞപോലെ 50 ദിവസം കൺഫേം ആയി, അമ്പതിന് ശേഷം ചെയ്യേണ്ടത് ഇതാണ്, പ്ലാനുമായി ഫിറോസ്

ഫെബുവരി14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3 സംഭവ ബഹുലമായി പോകുകയാണ്. അപ്രതീക്ഷിത സംഭവങ്ങളാണ് ദിനം പ്രതി വീട്ടിൽ അരങ്ങേറുന്നത്. ഇത് തന്നെയാണ് ബിഗ് ബോസ് കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതും. ബിഗ് ബോസ് അതിന്റെ 37ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ദിവസം കഴിയുന്തോറും മത്സരവും കടുക്കുകയാണ്. 100 ദിവസം എന്ന ലക്ഷ്യം കണ്ട് കൊണ്ടാണ് ഇപ്പോഴുള്ള എല്ലാവരും മത്സരിക്കുന്നത്.

പ്രേക്ഷകർ അധികം കാണാത്ത മെഗാസ്റ്റാറിന്റെ ചിത്രങ്ങൾ, കാണൂ

ഇപ്പോഴിത ബിഗ്ബോസ് ഹൗസിലെ നിലനിൽപ്പുമായി ബന്ധപ്പെട്ടുള്ള മത്സരാർഥികളുടെ ചർച്ച സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കിടിലൻ ഫിറോസ്, ഭാഗ്യലക്ഷ്മി, അഡോണി എന്നിവരാണ് നോമിനേഷനെ കുറിച്ചും ഇനിയുള്ള ബിഗ് ബോസ് ദിനങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്നത്. ഇവരുടെ സംഭാഷണം ചർച്ച ഇങ്ങനെ

ഇറങ്ങുമ്പോൾ ഞെട്ടും

തനിക്ക് ഒരു വോട്ട് ഡിംപൽ നൽകും എന്ന് ഭാഗ്യലക്ഷ്മി പറയുന്നതോടെയാണ് ചർച്ച ആരംഭിക്കുന്നത്. എന്നാൽ "അങ്ങനെ ഇവിടെ ഇല്ല, ഇത് ഇറങ്ങീട്ട് കാണുമ്പോൾ ഞെട്ടും. നമ്മൾ വിചാരിക്കും നമ്മളോട് എന്തെങ്കിലും അകൽച്ച ഉള്ളവർ ആകും നമ്മളെ നോമിനേറ്റ് ചെയ്യുക എന്ന്. അല്ല ഇറങ്ങീട്ട് കാണുമ്പോൾ ഞെട്ടും", എന്ന് അഡോണി പറയുന്നു. അഡോണിയുടെ വാക്കുകളെ ശരിവക്കുന്ന രീതിയിലായിരുന്നു കിടിലൻ ഫിറോസിന്റെ സംസാരം.

ഗെയിം പ്ലാൻ

നമ്മൾ ഈ പറഞ്ഞപോലെ അൻപത് ദിവസത്തേക്ക് കൺഫേം ആയി. അൻപതു കഴിയുമ്പോൾ നമ്മുടെ മനസ്സിൽ ഒറ്റ ആശയമേ വരാൻ പാടൊള്ളു. എല്ലാ ആഴ്ചയും നോമിനേഷൻ വരണം", എന്ന് ഫിറോസ് പറയുന്നത് ശ്രദ്ധാപൂർവ്വം ബാക്കി മൂന്നുപേരും ഫിറോസിന്റെ വാക്കുകൾ കേൾക്കുകയായിരുന്നു. ഷോയെ കൃത്യമായി പഠിച്ചിട്ടാണ് ഫിറോസ് ഷോയിൽ എത്തിയത്. അദ്ദേഹം ഷോയിലെ നീക്കങ്ങൾ കൃത്യമായി പ്രവചിക്കാറുമുണ്ട്. അത് സത്യമാകാറുമുണ്ട്. മോഹൻലാൽ പോലും ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

പുതിയ  ക്യാപ്റ്റൻ

ഈ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത് കിടിലൻ ഫിറോസിനെയാണ് . മണിക്കുട്ടൻ, ഋതുമന്ത്ര, എന്നിവർക്കൊപ്പമാണ് ഫിറോസ് ക്യാപ്റ്റൻ സി ടാസ്ക്കിൽ പങ്കെടുത്തത്. താൻ ക്യാപ്റ്റനായ ഈ ആഴ്ച ഹൗസിൽ ഭക്ഷണത്തെ കുറിച്ച് വഴക്കുണ്ടാകരുതെന്ന് മത്സരാർഥികളോട് പറഞ്ഞിരുന്നു. ഫിറോസ് ക്യാപ്റ്റനായ ആഴ്ചയിലെ ആദ്യ ദിവസം ഹൗസിൽ വലിയ വഴക്കൊന്നും നടന്നിരുന്നില്ല. പലരും പ്രശ്നങ്ങൾ സംസാരിച്ച് തീർക്കുന്ന കാഴ്ചയാണ് കണ്ടത്.

ഫിറോസ്  മാത്രമില്ല

ക്യാപ്റ്റനായ ഫിറോസിന് മാത്രമാണ് ഇക്കുറി നോമിനേഷൻ ലഭിക്കാതിരുന്നത്. ക്യാപ്റ്റനെ നോമിനേറ്റ് ചെയ്യാൻ സാധിക്കില്ലാത്തത് കൊണ്ടാണ് ഫിറോസ് രക്ഷപ്പെട്ടത്. ഈ സീസണിൽ ആദ്യമായിട്ടാണ് എല്ലാവർക്കും ഓരോ വോട്ട് ലഭിക്കുന്നത്. സജ്ന ഫിറോസിന് 6 വോട്ടുകള്‍, ഡിംപൽ5 ,സൂര്യ മജീസിയ മൂന്ന് വോട്ടുകൾ, സായിക്കും അനൂപിനും രണ്ട് വോട്ടുകൾ വീതം ലഭിച്ചു.ബാക്കിയെല്ലാവർക്കും ഓരോ വോട്ടുകൾ വീതമാണ് ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X