For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിടിലം ഫിറോസ് ഫൈനല്‍ ഫൈവ് കാണാതെ പുറത്ത് പോകാന്‍ സാധ്യത; മുന്‍കൂട്ടി പ്രവചനവുമായി ആരാധകന്‍, വൈറൽ കുറിപ്പ്

  |

  വിജയ സാധ്യത ഏറെ ഉള്ള ബിഗ് ബോസിലെ ശക്തനായ മത്സരാര്‍ഥിയാണ് കിടിലം ഫിറോസ്. എന്നാല്‍ കഴിഞ്ഞ എപ്പിസോഡുകളില്‍ കിടിലം ഗ്രൂപ്പ് കളി നടത്തുകയാണെന്ന ആരോപണവുമായി മണിക്കുട്ടനും സായി വിഷ്ണുവും രംഗത്ത് എത്തിയിരുന്നു. അവതാരകനായ മോഹന്‍ലാല്‍ വന്ന ദിവസവും ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും ഫിറോസ് സമ്മതിച്ചിരുന്നില്ല.

  ബെഡ് റൂമിൽ നിന്നുള്ള വേറിട്ട ഫോട്ടോഷൂട്ടുമായി നടി ശ്രദ്ധ ആര്യ, ചിത്രങ്ങൾ കാണാം

  വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും നൂറ് ദിവസം ഇവിടെ നില്‍ക്കണമെന്ന ആഗ്രഹമാണ് ഫിറോസിനുള്ളത്. എന്നാല്‍ ഫൈനലിലെത്തുന്ന അഞ്ച് പേരില്‍ ഒരാള്‍ പോലുമാകാതെ ചിലപ്പോള്‍ അദ്ദേഹത്തിന് പുറത്ത് പോവേണ്ടി വരുമെന്ന് പറയുകയാണ് ഒരു ആരാധകനിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  അനാഥാലയം പണിയാനാണ് താന്‍ ഇവിടെ വന്നിരിക്കുന്നത്, തന്റെ ലക്ഷ്യം അതു തന്നെയാണ് എന്ന് ഒരുത്തന്‍ ഒരു പതര്‍ച്ചയും ഇല്ലാതെ നെഞ്ച് വിരിച്ച് നട്ടെല്ല് നിവര്‍ത്തി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കേരള ചരിത്രത്തിലെ ഗെയിം ഷോകളില്‍ ആദ്യത്തെ സംഭവമാണ്. ഇത്ര പബ്ലിക്കായി ഇയാള്‍ കേരള ജനതയോട് അത് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കൃത്യമായി ചെയ്തിരിക്കും എന്ന് ഇയാളുടെ ജീവിതരീതി പരിശോദിച്ചാല്‍ അറിയാന്‍ സാധിക്കും.

  മാത്രമല്ല മഹാഭാരത കഥയിലെ കര്‍ണനുമായി സാമ്യമുള്ള ഒരു കണ്ടന്‍സ്റ്റന്‍സ് എന്ന് എനിക്ക് ഇയാളെ തോന്നിയിട്ടുണ്ട്, ഏറ്റവും ശക്തമായ മൈന്റ് ഗെയ്മര്‍, ദാനശീലന്‍ നേരിട്ട് ഒരുത്തനും തോല്‍പിക്കാന്‍ പറ്റാത്തവന്‍, കര്‍ണന് കവച കുണ്ടലം പോലെ ശക്തമായ് വാക്കുകളും ഇന്റെലിജന്റായ കണ്ടന്റ് ക്രിയേറ്റിങ്ങും തന്നെയാണ് ഇയാളുടെ ആയുധം, തങ്ങളുടെ കണ്ടന്‍സ്റ്റന്റ് ജയിച്ചു എന്ന് ഫാന്‍സ് കാര്‍ക്ക് പറഞ്ഞ് വിഷമം കടിച്ചമര്‍ത്തി സന്തോഷിക്കാം എന്നല്ലാതെ ഒറ്റ ഒരുത്തന്‍ പോലും ഇയാളോട് ജയിക്കുന്നത് ഇന്ന് വരെ ഞാന്‍ കണ്ടിട്ടില്ല.

  ബിഗ് ബോസ് ഷോയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നെഗറ്റീവ് അടിക്കപ്പെട്ട വ്യക്തിയും ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ നിരീക്ഷിക്കുന്നതും സംസാരിച്ചതുമായ വ്യക്തിയും ഇയാള്‍ തന്നെ, മണിക്കുട്ടന്‍ അല്ലെങ്കില്‍ സായ് തീര്‍ച്ചയായും വിന്‍ ചെയ്തിരിക്കും. എന്നാല്‍ അവരെ സപ്പോട്ട് ചെയ്ത പ്രേക്ഷകര്‍ വരെ പിന്നീട് ഓര്‍ത്തിരിക്കുന്നത് കിടിലം ഫിറോസ് എന്ന വ്യക്തിയെ തന്നെയായിരിക്കും. ഇയാള്‍ അടുത്ത രണ്ടാഴ്ച്ചക്കുള്ളില്‍ ഫൈനല്‍ ഫൈവ് കാണാതെ പുറത്ത് പോകാന്‍ ചാന്‍സ് കൂടുതലാണ്.

  Bigg boss malayalam season 3 is going to end?

  അങ്ങനെ സംഭവിച്ചാല്‍ ബിഗ് ബോസ് എന്ന ഷോയുടെ ഒരു കാലഘട്ടത്തിന്റെ പ്രതിഭക്ക് വിരാമം എന്ന് ഞാന്‍ പറയുന്നു. ഫാനിസം ഇല്ലെങ്കില്‍ ചിന്തിച്ചാല്‍ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കും. കാരണം ഇത്ര ബുദ്ധിപരമായി കണ്ടന്റ് ക്രിയേറ്റ് ചെയ്ത് ഗെയിം കളിച്ച ഒരു കണ്ടെന്‍സ്റ്റന്റ് മലയാള ബിഗ് ബോസ് ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടില്ല. ഒന്നോര്‍ത്താല്‍ അതു തന്നെയല്ലെ ഈ ഗെയിം. മാത്രമല്ല കാണുന്ന പ്രേക്ഷകര്‍ക്ക് വരെ ഇയാള്‍ കണ്ടന്റ് കൊടുത്തിരുന്നു എന്ന് തന്നെയാണ് നിരീക്ഷിച്ചാല്‍ മനസിലാക്കാന്‍ സാധിക്കുന്ന കാര്യം,

  English summary
  Bigg Boss Malayalam Season 3: Kidilam Firoz Character Has A Similarity Of Karna From Mahabharata, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X