സ്‌പോണ്‍സര്‍ ടാസ്‌ക്കിനിടെ ഫിറോസും ഡിപലും തമ്മില്‍ വാക്കേറ്റം, വിടാതെ കിടിലം

By Midhun Raj

ആദ്യ പകുതി പിന്നിട്ടതോടെ ബിഗ് ബോസ് മൂന്നാം സീസണില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ടാസ്‌ക്കുകളിലും മറ്റും മല്‍സരാര്‍ത്ഥികള്‍ തങ്ങളുടെ കഴിവിന്‌റെ പരമാവധി പുറത്തെടുക്കുന്നുണ്ട്. എവിക്ഷനില്ലാതെയാണ് ഈ ആഴ്ച ബിഗ് ബോസ് ഹൗസ് കടന്നുപോയത്. അതേസമയം ഇന്നത്തെ സ്‌പോണ്‍സര്‍ ടാസ്‌ക്കിനിടെ കിടിലം ഫിറോസും ഡിംപലും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ജഡ്ജായി നിന്ന ഫിറോസിന്‌റെ വിധിന്യായത്തെ ഡിംപല്‍ ചോദ്യം ചെയ്തതാണ് വഴക്കിന് തുടക്കമായത്.

kidilam-dimpal-

മേക്കപ്പ് ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഡാസ്ലറിന്‌റെ ടാസ്‌ക്കായിരുന്നു ഇത്തവണ മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കിയത്. മൂന്ന് പേര്‍ വീതമുളള നാല് ടീമുകളായി തിരിഞ്ഞ് ഫാഷന്‍ റാംപ്, എന്‍ഗേജ്‌മെന്‌റ് തുടങ്ങി വ്യത്യസ്ത അവസരങ്ങള്‍ക്ക് ടീമിലെ ഒരംഗത്തെ ആവശ്യമായ മേക്കപ്പ് കൊടുത്ത് അണിയിച്ചൊരുക്കുക എന്നതായിരുന്നു മല്‍സരാര്‍ത്ഥികള്‍ക്കുളള ടാസ്‌ക്ക്. ഇതില്‍ വിജയികളായത് സൂര്യ, സന്ധ്യ, അനൂപ് എന്നിവരുള്‍പ്പെട്ട ടീം ബിയാണ്.

തുടര്‍ന്ന് ടീം ബിയുടെ ചില പാളിച്ചകള്‍ ഡിംപലും രമ്യയും ചൂണ്ടിക്കാണിച്ച് പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് കിടിലം ഫിറോസും ഡിംപലും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഈ വിഷയത്തില്‍ തനിക്ക് അറിവില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നാണ് കിടിലം ഫിറോസ് ഡിംപലിനോട് ചോദിച്ചത്. ഫിറോസിനെ ചീപ്പ് എന്ന് അവിടെ വെച്ച് ഡിംപല്‍ വിളിച്ചിരുന്നു. തുടര്‍ന്ന് ബെഡ് എരിയയ്ക്കടുത്ത് വെച്ചും ഇരുവരും തമ്മിലുളള തര്‍ക്കം വീണ്ടും നടന്നു.

ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam

തന്നെ എന്തിനാണ് ചീപ്പ് എന്ന് വിളിച്ചതെന്ന് ചോദിച്ചാണ് കിടിലം ഫിറോസ് ഡിംപലിന് മുന്നില്‍ എത്തിയത്. മറ്റ് മല്‍സരാര്‍ത്ഥികളെ അപമാനിക്കരുത് എന്നത് ബിഗ് ബോസിന്‌റെ നിയമ പുസ്തകത്തില്‍ ഉളളതാണെന്ന് കിടിലം ഫിറോസ് പറഞ്ഞു. അങ്ങനെ വിളിച്ചതിന് ഡിംപലിനോട് ഫിറോസ് വിശദീകരണം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ഡിംപല്‍ നല്‍കിയില്ല. പിന്നാലെ താന്‍ കണ്‍ഫെഷന്‍ റൂമില്‍ ബിഗ് ബോസിനോട് ഇത് പറയുമെന്ന് കിടിലം ഫിറോസ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ഡിംപലിനെ വീണ്ടും ഇമോഷണലായി കണ്ടിരുന്നു. ക്യാപ്റ്റന്‍ റംസാനും സഹമല്‍സരാര്‍ത്ഥികളും എത്തിയാണ് താരത്തെ ആശ്വസിപ്പിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X