ബിഗ് ബോസ് ഹൗസിൽ കാണുന്നതാണോ യഥാർഥ കിടിലൻ ഫിറോസ്, വെളിപ്പെടുത്തലുമായി ഉമ്മയും വാപ്പയും...

ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3 വൻ വിജയകരമായി മുന്നേറുകയാണ്. 14 പേരുമായി ആരംഭിച്ച സീസൺ3 ൽ ഇപ്പോൾ 15 മത്സരാർഥികളാണ് ഉള്ളത്. ഷോ ആരംഭിച്ചതിന് ശേഷം വൈൽഡ് കാർഡ് എൻട്രിയിലൂടെ നാല് പേർ ഹൗസിലെത്തിയിരുന്നു. ഇതിൽ രണ്ട് പേർ തൊട്ട് അടുത്ത ആഴ്ചകളിലായി പുറത്തു പോകുകയും ചെയ്തിട്ടുണ്ട്.

സാരിയിൽ ഹോട്ട് ലുക്കിൽ നടി, ചിത്രം കാണൂ

ശക്തരായ മത്സരാർഥികളാണ് നിലവിൽ ബിഗ് ബോസ് ഹൗസിലുള്ളത്. മത്സര ബുദ്ധിയോടെ തന്നെയാണ് ഇവരുടെ ഓരോ ചുവടും. ബിഗ് ബോസ് സീസൺ 3 ലെ ശക്തനായ മത്സരാർഥിയാണ് കിടിലൻ ഫിറോസ്. ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ ഇദ്ദേഹത്തിനെ സോഷ്യൽ മീഡിയയിലൂടെ കൈനിറയെ ആരാധകരുണ്ടായിരുന്നു. ചാരിറ്റിയും മറ്റ് പ്രവർത്തനങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവവുമായിരുന്നു.

യാഥാർഥ ഫിറോസ്

നോബിയെ പോലെ തന്നെ സാധ്യത ലിസ്റ്റിൽ കിടിലൻ ഫിറോസിന്റേയും പേരും പ്രചരിച്ചിരുന്നു. പ്രവചനം പോലെ തന്നെ ബിഗ് ബോസ് ഹൗസിൽ തുടക്കത്തിൽ തന്നെ എത്തുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഫിറോസിനെ തേടി നിരവധി വിമർശനങ്ങളും എത്താറുണ്ട്. ചാരിറ്റി പബ്ലിസിറ്റിക്കായി ഉപയോഗിക്കുന്നു എന്നതായിരുന്നു കേൾക്കേണ്ടി വന്ന വിമർശനം. പുറത്തത് പോലെ തന്നെ ബിഗ് ബോസ് ഹൗസിന് അകത്തും ഫിറോസിനെ ചുറ്റിപ്പറ്റി വിമർശനങ്ങൾ ഉയരുന്നുണ്ട്.

അച്ഛൻ അമ്മയും പറയുന്നു

കിടിലൻ ഫിറോസിനെതിരെ രൂക്ഷ വിമർശനവുമായി ഫിറോസ് ഖാൻ രംഗത്തെത്തിയിരുന്നു. മാസ്ക്ക് ധരിച്ചാണ് ഹൗസിനുള്ളിൽ നിൽക്കുന്നതെന്നും യഥാർഥ ഫിറോസ് ഇങ്ങനെയല്ലെന്നുമാണ് ഫിറോസ് ഖാൻ പറ‍യുന്നത്. ഇപ്പോഴിത ആരോപണത്തിൽ പ്രതികരിച്ച് കിടിലൻ ഫിറോസിന്റെ അച്ഛൻ രംഗത്ത് എത്തിയിരിക്കുകയാണ്. കേരളീയം എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസ് ഹൗസിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് യഥാർഥത്തിൽ ഫിറോസ് എന്നാണ് അച്ഛൻ പറയുന്നത്. തങ്ങൾക്ക് ഒരു മാറ്റവും തോന്നിയിട്ടില്ലെന്നും അവിടെ കാണുന്നത് എന്താണോ അങ്ങനെ തന്നെയാണ് വീട്ടിലുമെന്നും മാതാപിതാക്കൾ പറയുന്നു.

ഉപദേശം

മറ്റൊരാൾക്ക് നല്ലത് വരാൻ വേണ്ടിയാണ് അദ്ദേഹം ഉപദേശിക്കുന്നത്. അതുപോലെ പെൺകുട്ടികളോടും വലിയ സ്നേഹവും കരുതലുമാണെന്നും അച്ഛൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ഫിറോസിന് ഒരു സഹോദരനാണ് ഉളളത്. അതിനാൽ തന്നെ പെൺകുട്ടികളെ സ്വന്തം സഹോദരിമാരായിട്ടാണ് കാണുന്നത്. അതുകൊണ്ടാണ് അവിടെ പെൺക്കുട്ടികൾ കരയുമ്പോൾ സാമാധാനിപ്പിച്ച് കൂടെ നിൽക്കുന്നത്. തെറ്റാണെന്ന് തോന്നുന്ന കാര്യം ആര് ചെയ്താലും ഇവൻ അത് ചൂണ്ടിക്കാണിക്കും തന്നോട് പോലും പറയാറുണ്ടെന്ന് അച്ഛൻ പറയുന്നു. അമ്മയു ഈ അഭിപ്രായത്തെ ശരി വയ്ക്കുന്നുണ്ട്

Recommended Video

Bigg Boss Malayalam : സായ്-ഡിമ്പൽ പ്രശ്‌നത്തിൽ ന്യായം ആരുടെ ഭാഗത്ത്? | FilmiBeat Malayalam
സംസാര രീതി

കൂടാതെ കിടിലൻ ഫിറോസിന്റെ സംസാര രീതിയെ കുറിച്ചും അച്ഛനും അമ്മയും പറയുന്നുണ്ട്. ഇതു പോലെ തന്നെയാണ് വീട്ടിലും സംസാരിക്കുന്നത്. തുടക്കത്തിൽ പ്രദേശിക ഭാഷയായിരുന്നു സംസാരിച്ചതെങ്കിലും റേഡിയോയിൽ പോയതിന് ശേഷം ഇത്തരത്തിലുള്ള അച്ചടി ഭാഷ സംസാരിക്കാൻ തുടങ്ങിയത്. അതുപോലെ തന്നെ മനോഹരമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുമെന്നും മകനെ കുറിച്ച് മാതാപിതാക്കൾ വാചാലരായി. പഠിക്കാനും ഏറെ മിടുക്കനായിരുന്നു എന്നാണ് ഇവർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X