ഇന്‍സള്‍ട്ട്‌ ചെയ്യല്‍ അല്ല ഗെയിം, ഫിറോസുമാര്‍ തമ്മില്‍ വീണ്ടും വാക്കേറ്റം

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണ്‍ അമ്പതാം ദിവസത്തിലേക്ക് അടുക്കുമ്പോള്‍ വാശിയേറിയ മല്‍സരമാണ് നടക്കുന്നത്. ഷോയില്‍ പിടിച്ചുനില്‍ക്കാനായി എല്ലാവരും പലതരം ഗെയിം സ്ട്രാറ്റര്‍ജികളും ഇറക്കുകയാണ്. ബിഗ് ബോസിലെ ഇത്തവണത്തെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളാണ് ഫിറോസ് ഖാനും കിടിലം ഫിറോസും. ഇവര്‍ തമ്മില്‍ മിക്കപ്പോഴും പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. പൊളി ഫിറോസാണ് പലപ്പോഴും കിടിലത്തിനോട് വഴക്കിടാറുളളത്. കിടിലം ഫിറോസ് സൗമ്യമായി പെരുമാറുമ്പോഴും ശബ്ദം കൂട്ടി ഫിറോസ് ഖാന്‍ പറയാനുളളത് പറയും.

ഗ്ലാമറസായി ആന്‍ഡ്രിയ, പുത്തന്‍ ചിത്രങ്ങള്‍ കാണാം

ഇന്നും രണ്ട് ഫിറോസുമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. വീക്ക്‌ലി ടാസ്‌ക്കില്‍ മോശം പ്രകടനം കാഴ്ചവെച്ചവരെ ജയിലിലേക്ക് അയക്കാന്‍ തിരഞ്ഞെടുക്കേണ്ട ദിവസമായിരുന്നു ഇന്ന്. തുടര്‍ന്ന് ക്യാപ്റ്റന്‍ സായി വിഷ്ണുവിന്‌റെ സാന്നിദ്ധ്യത്തില്‍ മല്‍സരാര്‍ത്ഥികള്‍ വന്ന് മോശം പ്രകടനം കാഴ്ചവെച്ചവരെന്ന് തങ്ങള്‍ക്ക് തോന്നിയവരെ നോമിനേറ്റ് ചെയ്തു.

ഇതിനിടെയാണ് ബിഗ് ബോസ് വീട്

ഇതിനിടെയാണ് ബിഗ് ബോസ് വീട് അഭിപ്രായ വ്യത്യാസങ്ങളുടെ ഒരു യൂദ്ധക്കളം തന്നെയായത്. സന്ധ്യയുടെയും അനൂപിന്‌റെയും പേരുകളായിരുന്നു ഫിറോസും സജ്‌നയും പറഞ്ഞത്. എന്നാല്‍ തുടര്‍ന്ന് എത്തിയ മണിക്കുട്ടനും ഡിപലും ആരുടെയും പേര് നിര്‍ദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു. തോറ്റ ടീമിലെ എല്ലാവരും നല്ല പ്രകടനമാണ് കാഴ്ചവെച്ചതെന്നും അതിനാല്‍ ആരുടെയും പേര് നോമിനേറ്റ് ചെയ്യുന്നില്ലെന്നായിരുന്നു ഇതിന് കാരണമായി മണിക്കുട്ടന്‍ പറഞ്ഞത്.

എന്നാല്‍ ഇത് ശരിയല്ലെന്ന്

എന്നാല്‍ ഇത് ശരിയല്ലെന്ന് ഫിറോസ് ഖാന്‍ പറഞ്ഞു. അതേസമയം മറ്റുളളവര്‍ സംസാരിക്കുമ്പോള്‍ ശല്യപ്പെടുത്തരുതെന്ന് ക്യാപ്റ്റന്‍ സായി ഉള്‍പ്പെടെ ഫിറോസിനോട് പറഞ്ഞിരുന്നു. തന്നെ ദേഹത്തെ പിടിച്ചുതളളി എന്ന കാരണം പറഞ്ഞായിരുന്നു അനൂപിനെ ഫിറോസ് ഖാന്‍ നോമിനേറ്റ് ചെയ്തത്. എന്നാല്‍ ഫിറോസ് സംസാരിക്കുന്നതിനിടെ തന്‌റെ മുഖത്തേക്ക് തുപ്പല്‍ വന്നതുകൊണ്ടാണ് പിടിച്ചുതളളിയതെന്ന് അനൂപ് പറഞ്ഞു.

എന്നാല്‍ വീണ്ടും ഫിറോസ് ഖാന്‍

എന്നാല്‍ വീണ്ടും ഫിറോസ് ഖാന്‍ ബഹളം വെക്കാന്‍ തുടങ്ങിയപ്പോള്‍ കിടിലം ഫിറോസും ഇതിനെതിരെ ചോദ്യം ചെയ്യാന്‍ മുന്നോട്ടുവന്നു. ഇന്‍സള്‍ട്ട് ചെയ്യല്‍ അല്ല ഗെയിം എന്നാണ് കിടിലം ചൂടായി പൊളി ഫിറോസിനോട് പറഞ്ഞത്. ഫിറോസ് ഖാന്‍ ഇത് പതിവാക്കുകയാണെന്നും കിടിലം ഫിറോസ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മിലുളള വഴക്ക് കൈയ്യാങ്കളിയിലേക്ക് അടുത്തതോടെ സഹമല്‍സരാര്‍ത്ഥികള്‍ എത്തി പിടിച്ചുമാറ്റുകയായിരുന്നു.

ഒരുതവണ പിടിച്ചുമാറ്റി

ഒരുതവണ പിടിച്ചുമാറ്റി ഇരുന്ന ശേഷം വീണ്ടും കിടിലവും ഫിറോസ് ഖാനും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയിലും സായി വിഷ്ണു ഇവരോട് വാക്കേറ്റം നിര്‍ത്താനും ജയിലിലേക്ക് പോകാനുളളവരെ ഇപ്പോള്‍ തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് നോമിനേറ്റ് ചെയ്യാതിരുന്നവരോട് രണ്ടുപേരുടെ പേരുകള്‍ നിര്‍ബന്ധമായും പറയണമെന്ന് ബിഗ് ബോസ് ആവശ്യപ്പെട്ടു. മണിക്കുട്ടന്‍ ഉള്‍പ്പെടെയുളളവര്‍ പേരുകള്‍ പറയുകയും ജയിലിലേക്ക് പോകുന്നവര്‍ അഡോണിയും അനൂപുമാണെന്ന് ക്യാമറയ്ക്ക് മുന്‍പില്‍ എത്തി സായി വിഷ്ണു അറിയിക്കുകയും ചെയ്തു. ജയിലിലേക്ക് പോകേണ്ടത് എപ്പോഴാണെന്ന് പിന്നീട് അറിയിക്കാമെന്നാണ് ഇവരോട് ബിഗ് ബോസ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X