For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  15 വര്‍ഷമായിട്ടും അവളെന്റെ മനസിലുണ്ടെന്ന് മണിക്കുട്ടന്‍; 18 വയസിലെ വിവാഹാലോചനയെ കുറിച്ച് ഫിറോസും

  |

  ബിഗ് ബോസില്‍ പല വെളിപ്പെടുത്തലുകളും കണ്ട് കഴിഞ്ഞു. ജീവിതാനുഭവങ്ങളെ കുറിച്ച് പലരും പറഞ്ഞത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ആദ്യ പ്രണയത്തെ കുറിച്ച് തുറന്ന് പറയാനുള്ള അവസരമായിരുന്നു ബിഗ് ബോസ് നല്‍കിയത്. പതിനഞ്ച് വര്‍ഷത്തോളമായിട്ടും ഇപ്പോഴും മനസില്‍ സൂക്ഷിക്കുന്ന പ്രണയത്തെ കുറിച്ചാണ് മണിക്കുട്ടന്‍ തുറന്ന് സംസാരിച്ചത്.

  തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

  പതിനെട്ട് വയസുള്ളപ്പോള്‍ വിവാഹാലോചനയായി വന്നതിന് ശേഷമുണ്ടായ പ്രണയത്തെ കുറിച്ച് കിടിലം ഫിറോസും പറഞ്ഞു. എന്നാല്‍ ആദ്യ പ്രണയം വലിയൊരു തേപ്പായി മാറിയതിനെ കുറിച്ചാണ് രമ്യ പണിക്കര്‍ വെളിപ്പെടുത്തിയത്. അങ്ങനെ ബിഗ് ബോസ് വീട്ടില്‍ എങ്ങും പ്രണയം തളംകെട്ടി നില്‍ക്കുകയാണ്. കൂടുതല്‍ വായിക്കാം...

  ആന്റിയുടെ വീട്ടില്‍ ചെന്ന് അവള്‍ എന്നെ വിളിക്കാറില്ല. ആന്റിയുമായി കോണ്‍ടാക്ട് ഉണ്ടോന്ന് ചോദിച്ചു. കുറച്ച് ദിവസം കഴിഞ്ഞ് വരും. അപ്പോള്‍ നമുക്ക് സംസാരിക്കാമെന്ന് ആന്റി പറഞ്ഞു. അങ്ങനെ ഞാന്‍ തിരിച്ച് പോന്നു. പിന്നെ ആന്റിയെ ചെന്ന് കണ്ടപ്പോള്‍ തോമസ് കുറച്ച് പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് നീ ഇപ്പോള്‍ സംസാരിക്കേണ്ടെന്ന് പറഞ്ഞു. അത് സാരമില്ല. എന്ത് തന്നെയായാലും ഞാനത് അറിയട്ടേന്ന് ഞാനും പറഞ്ഞു. അങ്ങനെ ഒരു നമ്പര്‍ തന്നു. ഞാനതില്‍ വിളിച്ചു. അങ്ങേ തലയ്ക്കല്‍ ഒരു ആള്‍ കോള്‍ എടുത്തു.

  അത്രയും ഇംഗ്ലീഷ് ഞാന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കേട്ടിട്ടില്ല. എനിക്ക് മനസിലായി. അവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന്. പക്ഷേ ആ കുട്ടി എന്നെ ഒരിക്കലും ചതിച്ചിട്ടില്ല. എന്നെ ഒരുപാട് സ്‌നേഹിക്കുകയും ബഹുമാനിക്കുകയുമേ ചെയ്തിട്ടുള്ളു. പക്ഷേ ആ സമയത്ത് അവള്‍ക്കാ പ്രണയം ആവശ്യമായിരുന്നു. തോമസ് ഞങ്ങള്‍ക്ക് ഇനി വിട്ട് പിരിയാന്‍ പറ്റാത്തൊരു ബന്ധമാണ്. അത് തോമസ് മനസിലാക്കണമെന്ന് വളരെ മര്യാദയായി തന്നെ ആ കുട്ടി എന്നോട് പറഞ്ഞു.

  എന്റേടുത്ത് പ്രണയത്തെ കുറിച്ച് ആരേലും ചോദിച്ചാല്‍ ഒന്നുങ്കില്‍ മേരി, അല്ലേല്‍ രാധ, അതുമല്ലേല്‍ അവളുടെ അനിയത്തി എന്നേ പറയുകയുള്ളു. കഴിഞ്ഞ പതിനഞ്ച് വര്‍ഷവും ഇതുപോലൊരു വേദി കിട്ടിയാല്‍ അവളെ കുറിച്ച് പറയും. കാരണം അതുപോലെയാണ് അവളെന്നെ സ്‌നേഹിച്ചിരുന്നത്. അന്നത്തെ സാഹചര്യത്തില്‍ നമ്മള്‍ക്ക് വിവാഹം കഴിക്കാന്‍ പറ്റിയില്ല. എങ്കിലും എന്റെ ആദ്യത്തെ പ്രണയവും കഴിഞ്ഞ 15 വര്‍ഷമായിട്ടുള്ളതും നീ തന്നെയാണെന്നും മണിക്കുട്ടന്‍ പറയുന്നു.

  കിടിലം ഫിറോസും തന്റെ പ്രണയകഥ രസകരമായി പറഞ്ഞിരുന്നു. എനിക്ക് പതിനെട്ട് വയസ് ആയപ്പോള്‍ വീട്ടില്‍ കല്യാണാലോചന തന്നെ വന്നു. രണ്ട് വര്‍ഷം കഴിഞ്ഞ് അവനൊരു 20 വയസ് ഒക്കെ ആവുമ്പോള്‍ കെട്ടിക്കാന്‍ പറ്റുമോന്ന് ചോദിച്ച് വെച്ചു. പെണ്‍കുട്ടിയുടെ ചേട്ടന്‍ ഗള്‍ഫില്‍ നിന്ന് വന്നു. ഈ കഥയിലെ വില്ലനാണ്. പക്ഷേ അദ്ദേഹത്തിന്റെ ഭാഗത്ത് നായകനുമാണ്. ബാക്കി എല്ലാം ഒക്കെയാണ്. കുടുംബങ്ങള്‍ തമ്മിലും പ്രശ്‌നമില്ല. പക്ഷേ ഒരു കലാകാരനായത് കൊണ്ട് അത് വേണ്ടെന്ന് വെപ്പിച്ചു. അവന്‍ മിമിക്രി കളിച്ച് പാട്ടും പാടി യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്നൊരു പയ്യന്‍. എന്റെ പെങ്ങളെ കെട്ടിച്ച് തരില്ലെന്ന് പറഞ്ഞ വാക്കോട് കൂടി ആ പ്രണയം അവസാനിച്ചുവെന്ന് ഫിറോസ് പറയുന്നു.

  Bigg Boss Malayalam : ഈ ഊളനെ ആരാ ബിഗ്‌ബോസിൽ എടുത്തേ..എന്തൊരു ദുരന്തം

  ഞാന്‍ പ്രണയിച്ച് നല്ല രീതിയില്‍ പോയിട്ടുണ്ടെങ്കിലും വലിയൊരു തേപ്പ് കിട്ടിയിട്ടുണ്ടെന്നാണ് രമ്യ പണിക്കര്‍ പറയുന്നത്. കാരണം അവന് വേണ്ടത് കാശാണ്. ഇവന്റ് മാനേജ്‌മെന്റ് ഒക്കെ ചെയ്ത് അന്നേ ഞാന്‍ അധ്വാനിക്കുന്ന ആളായിരുന്നു. ഇവനെ എന്റെ വീട്ടില്‍ ഞാന്‍ പരിചയപ്പെടുത്തി കൊടുത്തിരുന്നു. ആ വകുപ്പില്‍ എന്റെ അച്ഛനെ പറ്റിച്ചും കുറച്ച് കാശ് ഇവന്‍ വാങ്ങിച്ചെടുത്തു. എന്റെ ചേച്ചിയുടെ കല്യാണത്തിന് മുന്‍പ് തിരിച്ച് തരണമെന്ന് പറഞ്ഞാണ് കാശ് കൊടുത്തത്. പകരം ഇവന്‍ ചേച്ചിയുടെ കല്യാണത്തിന് രണ്ട് ദിവസം മുന്‍പ് വീട്ടില്‍ വന്ന് കുറേ അനാവശ്യ കഥകള്‍ പറഞ്ഞു. അതോടെ ഞാന്‍ ആത്മഹത്യ ചെയ്യുമെന്നെും ചേച്ചിയുടെ കല്യാണം മുടങ്ങുമെന്നൊക്കെ അവന്‍ കരുതി. പക്ഷേ അങ്ങനെയൊന്നും നടന്നില്ല. ആ തേപ്പിന് ശേഷം ഞാന്‍ ആരെയും പ്രണയിക്കാന്‍ പോയിട്ടില്ലെന്ന് രമ്യ പറയുന്നു.

  English summary
  Bigg Boss Malayalam Season 3: Kidilam Firoz, Manikuttan And Other Contestants Opens Up About Their Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X