പിആർ വർക്ക് ഉണ്ടോ, തന്റെ ഏജൻസിയെ ലൈവിൽ പരിചയപ്പെടുത്തി താരം, ഉഗ്രൻ മറുപടിയുമായി കിടിലം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ മൂന്ന് സീസണുകളാണ് ഇതിനോടകം കഴിഞ്ഞിരിക്കുന്നത്. മൂന്ന് ഭാഗങ്ങൾ കഴിഞ്ഞുവെങ്കിലും ആദ്യത്തെ സീസൺ മാത്രമാണ് 100 ദിവസം പൂർത്തിയാക്കിയിരിക്കുന്നത്. ബാക്കി രണ്ട് ഭാഗങ്ങളും കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തി വയ്ക്കുകയായിരുന്നു.

സ്റ്റൈലൻ ലുക്കിൽ ഗ്ലാമറസ ആയി നടി, ചിത്രം വൈറലാകുന്നു

ബിഗ് ബോസ് സീസൺ 3 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥിയാണ് കിടിലൻ ഫിറോസ്. ആർ ജെ കൂടിയായ അദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ബിഗ് ബോസ് സീസൺ 3 ലൂടെ വിമർശനങ്ങൾ ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന മത്സരാർഥി കൂടിയാണ് ഫിറോസ്. പി ആർ വർക്കിന്റെ പേരിലാണ് താരത്തിന് വിമർശനങ്ങൾ അധികവും ഉയരുന്നത്. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷവും ഫിറോസിനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. ഇപ്പോഴിത പി ആർ വർക്കിന്റെ പേരിൽ തന്നെ വിമർശിച്ചവർക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് ഫിറോസ്.

 അടുത്ത സൗഹൃദം

ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്നു കിടിലൻ ഫിറോസ്. ഗെയിമിനെ ഗെയിം ആയി കണ്ട് കൊണ്ടാണ് ഫിറോസ് ഷോയിൽ നിന്നത്. സഹമത്സരാർഥികളുമായി വളരെ അടുത്ത സൗഹൃദമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
ടാസ്ക്ക് പരമായി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അതിന് ശേഷം എല്ലാവരോടും നല്ല രീതിയിൽ സംസാരിക്കാറുണ്ട്. ഇത് ബിഗ് ബേസ് ഷോ നടക്കുന്ന സമയത്ത് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

പി ആർ വർക്ക് ഉണ്ടോ

ഫിറോസിനെതിരെ ഏറ്റവും കൂടുതൽ വിമർശനം ഉയർന്നത് പി ആർ വർക്കിന്റെ പേരിലായിരുന്നു. ഷോ അവസാനിച്ചതിന് ശേഷവും താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിത ഇതിന്റെ പേരിൽ തന്നെ വിമർശിക്കുന്നവർക്ക് മറുപടി നൽകുകയാണ് കിടിലൻ ഫിറോസ്. കഴിഞ്ഞ ദിവസം ലൈവിൽ എത്തിയ കിടിലൻ ഫിറോസിനോട് പിആർ വർക്കുണ്ടോ എന്ന് ഒരു പ്രേക്ഷകൻ ചോദിച്ചിരുന്നു.തനിക്ക് പിആർ വർക്ക് ഉണ്ടെന്നും രാജരാജേശ്വരി പിആർ സംഘം എന്നാണ് അതിന്റെ പേരെന്നും ഇനിയും വർക്ക് എടുക്കുന്നുണ്ടെന്നും താരം ചുട്ട മറുപടി നൽകി. ‌‌

ചോദ്യം ചോദിച്ചവനെ ട്രോളി ഫിറോസ്

ഈ പറഞ്ഞവർ കുറച്ച് പിള്ളേരാണ്. ആണും പെണ്ണുമായി കുറച്ച് പേർ ഉണ്ട്. താൻ ഇതുവരെ പലരേയും നേരിട്ട് കണ്ടിട്ടില്ലെന്നും താരം ചോദ്യം ചോദിച്ച ആൾക്ക് മറുപടിയായി പറഞ്ഞു. അമിതമായ താരാരാധന കാരണം അവർ ആരേയും ഒന്നും പറയില്ല. പകരം അവർക്ക് ഇഷ്ടപ്പെടുന്ന ആളെ ഉപദ്രവിക്കാൻ തടയും. അത് ഇനിയും ചെയ്തോളും. പിന്നെ പിആർ വർക്ക് എന്ന് പറയുന്ന എന്റ പിള്ളേര് എന്നെ ദിവസവും കാണുന്നുണ്ട്. മിണ്ടുന്നുണ്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ടവരായിട്ട് ഒപ്പമുണ്ട്. നിങ്ങൾക്ക് അങ്ങന ഉണ്ടോ? ഉണ്ടെങ്കിൽ വളരെ നല്ലത്. വർക്ക് വല്ലതു വേണമെങ്കിൽ ചെയ്തു നൽകുമെന്നും പരിഹസിച്ച് കൊണ്ട് ഫിറോസ് പറഞ്ഞു.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale
കട്ടിലിന്റെ  ഉപയോഗം

കൂടാതെ കട്ടിൽ എന്ന് വിളിച്ച പരിഹസിച്ചവർക്കു കൃത്യമായ മറുപടി ഫിറോസ് ലൈവിലൂടെ നൽകിയിട്ടുണ്ട്. പിആർ വർക്കിന്റെ പേര് കട്ടിൽ എന്ന് ആക്കിക്കൂടെ എന്നാരുന്നു ഒരാളുടെ ചോദ്യം. വീട്ടിലുള്ളവരോട് കട്ടിലിനെ കുറിച്ചുള്ള ചില കഥകളുണ്ട്. അത് മോൻ പോയി ചോദിക്ക് എന്നായിരുന്നു താരത്തിന്റെ മറുപടി. കൂടാതെ മണിക്കുട്ടനുമായി ഹൗസിൽ നടന്ന പ്രശ്നങ്ങളെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്. മണിക്കുട്ടന് എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ മണിക്കുട്ടൻ എന്നോട് പറയും, അതിന് നിങ്ങൾക്ക് എന്താണ് പ്രശ്നമെന്നു ചോദിച്ച ആളുടെ പേര് എടുത്ത് പറഞ്ഞുകൊണ്ട് കിടിലം മറുപടി നൽകി. താരത്തിന്റ ലൈവ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X