മണിക്കുട്ടന് ഭയങ്കര പേടിയാണ്, അവന് എങ്ങനെയെങ്കിലും ഇവിടെ നില്‍ക്കണം, തുറന്നുപറഞ്ഞ് കിടിലം ഫിറോസ്
ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച രണ്ട് ഗെയിമര്‍മാരാണ് കിടിലം ഫിറോസും മണിക്കുട്ടനും. വേറിട്ട ഗെയിം പ്ലാനുകളുമായാണ് ഇരുവരും ഷോയില്‍ മുന്നേറുന്നത്. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥികള്‍ കൂടിയാണ് ഇരുവരും. ഇന്നത്തെ എപ്പിസോഡില്‍ മണിക്കുട്ടന്‌റെ പേടിയെ കുറിച്ച് കിടിലം ഫിറോസ് നോബിയോട് സംസാരിച്ചിരുന്നു. മണിക്കുട്ടന്‍ കഴിഞ്ഞ വാരം ഒന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞാണ് കിടിലം തുടങ്ങിയത്.

മണിക്കുട്ടന്‍ കഴിഞ്ഞ ആഴ്ച ഒന്നും ചെയിതിട്ടില്ലെന്ന് ഫിറോസ് പറയുന്നു. മണിയുടെ കോണ്‍ട്രിബ്യൂഷന്‍ ആയിട്ട് ആ വീട്ടില് ഒന്നും സംഭവിച്ചിട്ടില്ല. പിന്നെ ഒന്നുമുതല്‍ 13വരെ സീറ്റുളളിടത്ത് പത്താം സ്ഥാനത്ത് പോയിനിന്നു. പത്താം സ്ഥാനത്തിന് മുന്‍പ് ഒന്‍പതിലോ എട്ടിലോ ഏഴിലോ ആറിലോ ഒക്കെ വേണമെങ്കില്‍ നില്‍ക്കാമായിരുന്നു. പക്ഷേ പത്തില്‍ പോയിനിന്നു.
പിന്നെ മൂന്നാം സ്ഥാനത്ത് ഉളള ആളോട് തര്‍ക്കിക്കാന്‍ വെല്ലുവിളിച്ചിട്ടും തര്‍ക്കിക്കാന്‍ നിന്നില്ല. പക്ഷേ ഇന്നലെ നോമിനേഷനില്‍ നിന്ന് ഒഴിവാകാനായി രാജാവാകാനായി കെഞ്ചി. ഈ കാരണമൊക്കെ കൂട്ടിവെച്ച് വായിച്ചാല്‍ മണിയെ എനിക്ക് ജയിലില്‍ അയക്കാം. പക്ഷേ മണിയെ ഞാന് ജയിലില്‍ അയച്ചാല്‍ അതിന് വേണ്ടി നോമിനേറ്റ് ചെയ്താല്‍ മണി അതും പൊക്കിപിടിച്ച് നടക്കും കിടിലം ഫിറോസ് പറഞ്ഞു.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീര, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
Recommended Video
അവന് ഭയങ്കര പേടിയാ. നമ്മള് നില്‍ക്കുന്നിടത്തോളം രാജാവായിട്ട് നിന്നിട്ട് പോകണം,. അവന് എങ്ങനെയെങ്കിലും നില്‍ക്കണം. അതാണ് സംഗതി. അതൊരു നല്ല പേഴ്‌സണാലിറ്റി ആയിട്ട് വിലയിരുത്തപ്പെടില്ല. ഫിറോസ് പറഞ്ഞു. അതേസമയം തുടക്കം മുതല്‍ തന്‌റെയൊപ്പം ഫൈനലില്‍ മണിക്കുട്ടനും ഉണ്ടാവുമെന്നാണ് കിടിലം ഫിറോസ് പറയുന്നത്. ബിഗ് ബോസില്‍ എതിരാളിയായി ആദ്യം മുതല്‍ മണിക്കുട്ടനെയാണ് ഫിറോസ് കാണുന്നത്.


Click it and Unblock the Notifications