സൂര്യയെ കുറിച്ച് അന്ന് പറഞ്ഞത് തന്നെ ഇന്നും ആവർത്തിച്ച് ഫിറോസ്, ഹൗസിൽ തന്നെ ഒരുപാട് സഹായിച്ചു...

മലയാളി പ്രേക്ഷകരുടെ ഇടയിൽ ബിഗ് ബോസ് സീസൺ 3 ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞു പോയ രണ്ട് ഭാഗങ്ങളെക്കാളും പ്രേക്ഷകരുടെ ഇടയിൽ ബിഗ് ബോസ് സീസൺ 3 ഏറെ ചർച്ചാ വിഷയമായിരുന്നു. മികച്ച മത്സരമായിരുന്നു ഇക്കുറി നടന്നത്. മത്സരാർഥികൾ എല്ലാവരും തന്നെ ഷോയെ ഒരു മത്സരമായി കണ്ടുകൊണ്ടായിരുന്നു ഹൗസിൽ നിന്നിരുന്നത്. ടാസ്ക്കുകളിൽ ഏറ്റുമുട്ടാറുണ്ടെങ്കിലും ഗെയിമിന് ശേഷം അധികം പ്രശ്നങ്ങൾക്ക് മുതിരാറില്ലായിരുന്നു.

സാരിയിൽ ഗ്ലാമറസായി പ്രിയങ്ക ചോപ്രയുടെ സഹോദരി, ചിത്രം നോക്കൂ

ബിഗ് ബോസ് സീസൺ 3 ൽ മികച്ച സൗഹൃദങ്ങളുണ്ടായിരുന്നു. ടാസ്ക്ക് സമയത്ത് മുഖാമുഖം എത്തുമെങ്കിലും ഇവരുടെ സൗഹൃദങ്ങൾക്ക് അധികം വിള്ളലുകൾ ഏറ്റിരുന്നില്ല. ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവാരായി മാറിയ രണ്ട് മത്സരാർഥികളാണ് സൂര്യയും കിടിലൻ ഫിറോസും. ബിഗ് ബോസ് ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.ഇപ്പോഴും അങ്ങനെ തന്നെയാണ്.

സൂര്യയെ  കുറിച്ച്  ഫിറോസ്

90 ാ ദിവസമായിരുന്നു സൂര്യ ഷോയിൽ നിന്ന് പുറത്തിറങ്ങിയത്. ആദ്യദിവസം മുതൽ 90ാം ദിവസം വരേയും ഇവരുടെ സൗഹൃദത്തിന് മാറ്റമൊന്നുമില്ലായിരുന്നു. സൂര്യ ഹൗസിൽ ഫിറോസിനോടുളള അത്മബന്ധത്തെ കുറിച്ച് പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സേഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂര്യയെ കുറിച്ചുള്ള ഫിറോസിന്റെ വാക്കുകളാണ്. ലൈവിൽ എത്തിയപ്പോഴാണ് താരം സൂര്യയെ കുറിച്ച് പറഞ്ഞത്. തനിക്ക് സഹോദരിയെ പോലെയാണ് സൂര്യ എന്നാണ് ഫിറോസ് പറയുന്നത്. കൂടാതെ തനിക്ക് ഹൗസിൽ നിന്നപ്പോൾ സൂര്യ നൽകി സ്നേഹത്തെ കുറിച്ചും പിന്തുണയെ കുറിച്ചുമൊക്ക ഫിറോസ് പറയുന്നുണ്ട്.

സൂര്യയുടെ പിന്തുണ

സൂര്യ ആർമിയായിരുന്നു താരത്തെ കുറിച്ച് പറയാൻ ഫിറോസിനോട് ആവശ്യപ്പട്ടത്. നമ്മുടെ അടുത്ത ആളുകളെ കുറിച്ച് എന്ത് പറയാൻ എന്ന് പറഞ്ഞുകൊണ്ടാണ് സൂര്യ തനിക്ക് ചെയ്തു നൽകിയ സഹായങ്ങളെ കുറിച്ച് ഫിറോസ് പറഞ്ഞത്. സൂര്യ ഒരു പാവം മോളാണ്. കഴിഞ്ഞ ഏഴ്, എട്ട് വർഷമായി തനിക്ക് അറിയാം. ഹൗസിൽ എന്നെ നന്നായി നോക്കി. എന്റെ മക്കൾ നോക്കുന്നത് പോലെ കൂടെ തന്നെയുണ്ടായിരുന്നു. അവൾ ചായ ഉണ്ടാക്കുമ്പോൾ എനിക്കും കൊണ്ട് വന്ന് തരുമായിരുന്നു. മുൻപും അവൾ തന്റെ അനിയത്തിയായിരുന്നു. ഇപ്പോഴും എപ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും ഫിറോസ് ലൈവിൽ പറയുന്നു.

സൂര്യയ്ക്കൊപ്പം

ബിഗ് ബോസ് ഹൗസിൽ സൂര്യയ്ക്ക് പിന്തുണയുമായി ഫിറോസ് കൂടെ തന്നെ ഉണ്ടായിരുന്നു. ഇവരുടെ കോമ്പോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സൂര്യയെ പിന്തുണക്കുന്നതിനോടൊപ്പം തന്നെ തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കുകയും ഫിറോസ് ചെയ്തിരുന്നു. സൂര്യയുടെ കരച്ചിലിനെ ഏറ്റവും കൂടുതൽ വിമർശിച്ച് ഒരു വ്യക്തി കിടിലം ആയിരുന്നു. സൂര്യയോട് നേരിട്ട് തന്നെ ഇതിനെ കുറിച്ച് ഫിറോസ് പലപ്രാവശ്യംപറഞ്ഞിട്ടുമുണ്ടയിരുന്നു.

Recommended Video

Mani Kuttan response after Bigg Boss got postponed
സൈബർ ആക്രമണം

സൂര്യയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായപ്പോഴും പിന്തുണയുമായി കിടിലൻ ഫിറോസ് രംഗത്ത് എത്തിയിരുന്നു. സൂര്യ പാവമാണെന്നും സോഷ്യൽ മീഡിയയിലൂടെ മോശമായി ഒന്നും പറയരുതെന്നും താരം അന്ന് പറഞ്ഞിരുന്നു. മത്സരത്തെ മത്സരമായി കാണാനും സൂര്യയെ വെറുതെ വിടാനും ആവശ്യപ്പെട്ടിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയ ഉടനെയായിരുന്നു സൂര്യയ്ക്ക് വേണ്ടി സംസാരിച്ച് കൊണ്ട് ഫറോസ് രംഗത്ത് എത്തിയത് .

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X