twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസ് ഹൗസില്‍ ഇമേജ് നോക്കി കളിക്കാന്‍ പറ്റില്ല, കാരണം തുറന്നുപറഞ്ഞ് കിടിലം ഫിറോസ്

    By Midhun Raj
    |

    ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച ഗെയിമര്‍മാരില്‍ ഒരാളായിരുന്നു കിടിലം ഫിറോസ്. ഇത്തവണ വിജയസാധ്യതകളുളള മല്‍സരാര്‍ത്ഥികളില്‍ മുന്നില്‍ നില്‍ക്കുന്ന താരം കൂടിയാണ് അദ്ദേഹം. മികച്ച ഗെയിമിനൊപ്പം ഇടയ്ക്ക് ചില വിഷയങ്ങളില്‍ ഫിറോസിന് വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. അതേസമയം വീട്ടിലെത്തിയ ശേഷം ആരാധകരുമായി സംസാരിക്കാന്‍ കിടിലം ലൈവില്‍ എത്തിയിരുന്നു. ഇതുവരെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ ഫിറോസ് ഇമേജ് നോക്കി കളിക്കാനുളള ഒരു ഗെയിമല്ല ബിഗ് ബോസെന്നും അഭിപ്രായപ്പെട്ടു.

    ഗ്ലാമര്‍ ചിത്രങ്ങളുമായി തെലുങ്ക് നടി, എറ്റവും പുതിയ ഫോട്ടോസ് കാണാം

    മല്‍സരിക്കുമ്പോ നമ്മളുടെ ഉളളിലെ മനുഷ്യന് ഈ പറഞ്ഞപോലെ അയ്യോ മല്‍സരിക്കേണ്ടാ എന്ന് തോന്നും. ഓണവില്ല് കിട്ടി. അതേസമയം നമ്മുടെ ഉളളിലെ ഗെയിമര്‍ക്ക് മല്‍സരിക്കണമെന്ന മല്‍സര ബുദ്ധി പിന്നെ തോന്നും. ചുരിക്കിപ്പറഞ്ഞാല്‍ ആ സമയത്ത് നമുക്ക് ശരിയെന്ന് തോന്നുന്ന, നമുക്ക് നമ്മുടെ ഉളളില്‍ നീതിയെന്ന് തോന്നുന്ന കാര്യങ്ങളുടെ കൂടെ നില്‍ക്കേണ്ടി വരും.

    പിന്നെ ഇമേജ് നോക്കി കളിക്കാനുളള ഒരു

    പിന്നെ ഇമേജ് നോക്കി കളിക്കാനുളള ഒരു ഗെയിമല്ല ബിഗ് ബോസ്. ഇമേജ് നോക്കി ബിഗ് ബോസ് ഹൗസില്‍ കളിക്കാന്‍ പറ്റില്ല. അത് നിങ്ങള്‍ക്ക് പച്ചവെളളം പോലെ അറിയുമായിരിക്കും. നമ്മള് അവിടെ ഇമേജ് നോക്കി നില്‍ക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ മുന്നോട്ടുപോവാന്‍ പറ്റില്ല. പലതരത്തിലുളള പ്രതിബന്ധങ്ങളും നേരിടേണ്ടി വരും. പിന്നെ ഇമേജ് നോക്കാതെ പുറത്ത് കുറച്ചുപേര് നമുടെ ശരിക്കൊപ്പം നില്‍ക്കുമെന്ന് കരുതി കളിക്കുക എന്നുളളത് മാത്രമേ ബിഗ് ബോസ് പോലെ ഒരു പ്ലാറ്റ്‌ഫോമില്‍ പറ്റുളളൂ.

    അപ്പോ അത് ചെയ്യാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്

    അപ്പോ അത് ചെയ്യാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പിന്നെ പുറത്തിറങ്ങിയപ്പോള്‍ പുതിയ കുറെ പേരുകള്‍ ഞാന്‍ അറിഞ്ഞു. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി കിടിലം ഫിറോസ് എന്ന പേരിലാണ് അറിയപ്പെട്ടത്. ഇപ്പോ അതിനൊക്കെ ഒരു മാറ്റം കിട്ടി. ഒരുപാട് പേര്‍ എന്നോട് ചോദിച്ചു സോഷ്യല്‍ മീഡിയയില്‍ വന്ന പേരുകള്‍ വാവകള്‍ എങ്ങനെ എടുത്തുവെന്ന്. അവര്‍ക്ക് വാപ്പയുടെ പുതിയ പേരൊക്കെ ഇഷ്ടപ്പെട്ടു. കട്ടില്‍ ഫിറോസ് എന്ന പേരില്‍ മക്കള്‍ക്ക് സങ്കടമില്ല. നിങ്ങളുടെ തമാശകളെ ഞങ്ങള് തമാശകളായിട്ടെ കണ്ടിട്ടുളളൂ. പിന്നെ നിങ്ങള്‍ തിരുത്തണമെന്ന് പറഞ്ഞ കാര്യങ്ങള്‍ തിരുത്താന്‍ ഞാന്‍ പരമാവധി ശ്രമിക്കും.

    പിന്നെ ഇനി മുന്നോട്ട് പോവുമ്പോള്‍ ഇതൊരു

    പിന്നെ ഇനി മുന്നോട്ട് പോവുമ്പോള്‍ ഇതൊരു ഷോയാണ്. സ്വഭാവികമായിട്ടും പോസിറ്റീവ്‌സും നെഗറ്റീവ്‌സുമൊക്കെ ഉണ്ടാകും. അതിനെ നമ്മള് എങ്ങനെ എടുക്കുന്നു എന്നുളളതാണ് കാര്യം. വോട്ടിംഗ് കഴിയുന്നത് വരെ സ്വഭാവികമായിട്ടും ഷോയെ കുറിച്ച് കൂടുതലൊന്നും പറയാന്‍ സാധിക്കില്ല. എന്നാലും നിങ്ങള്‍ ഇത്രയുംനാള്‍ തന്ന സപ്പോര്‍ട്ടിന് ഒരുപാട് നന്ദി.

    ഞാന്‍ കണ്ണുംപൂട്ടി കളിക്കുവായിരുന്നു അവിടെ

    ഞാന്‍ കണ്ണുംപൂട്ടി കളിക്കുവായിരുന്നു അവിടെ. പുറത്തെ ഇമേജ്, പുറത്തെ സപ്പോര്‍ട്ട് എന്നിവ ഒന്നുംതന്നെ ചിന്തിക്കാനുളള സമയമുണ്ടായിരുന്നില്ല അവിടെ. ബിഗ് ബോസിലെ രീതിക്കനുസരിച്ച് കളിക്കുകയായിരുന്നു. ഒരുപാട് പേര്‍ വിളിച്ചു. അവരൊക്കെ ഒരുപാട് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. ഒരുപാട് പ്രശ്‌നങ്ങളിലൂടെ, ഒട്ടേറെ മാനസിക സംഘര്‍ഷങ്ങളിലൂടെ, ഒരുപാട് വിഷയങ്ങളിലൂടെ കടന്നുപോവേണ്ട സമയമായിരുന്നു അത്.

    ഒരുപാട് വിമര്‍ശനങ്ങളിലൂടെ

    ഒരുപാട് വിമര്‍ശനങ്ങളിലൂടെ, നിരൂപണങ്ങളിലൂടെ കടന്നുപോവേണ്ട 95 ദിവസങ്ങളായിരുന്നു അത്. അപ്പോ അതിനകത്തുളള സമയത്ത് പുറത്തെ കാര്യങ്ങളൊന്നും അറിയത്തില്ല നമുക്ക്. അപ്പോ അകത്ത് നില്‍ക്കുന്ന ഓരോ നിമിഷവും എന്റെ പ്രതീക്ഷ മാത്രമായിരുന്നു ശരി ചെയ്യാന്‍. ശരി ചെയ്യുക എന്ന് പറയുന്നതിനെ എല്ലാവരും ശരിയെന്ന് പറയണമെന്നില്ല. പക്ഷേ എന്റെ മനസില് ശരിയെന്ന് തോന്നുന്ന, എന്റെ ചുറ്റും കാണുന്ന സാഹചര്യത്തിലുളള നീതി എന്താണെന്നും അതിനനുസരിച്ച് മുന്നോട്ട് പോവുക.

    Recommended Video

    Mani Kuttan response after Bigg Boss got postponed
    ഒരു തരിമ്പും ഇപ്പറഞ്ഞ പോലെ

    ഒരു തരിമ്പും ഇപ്പറഞ്ഞ പോലെ നമ്മുടെ അടുത്ത് ഒരു ദോശവശമുണ്ടെങ്കില്‍ അത് പുറത്തുവരട്ടെ. അതിനാണല്ലോ നമ്മള് ബിഗ് ബോസില്‍ പോയത്. നമ്മള് ബിഗ് ബോസില്‍ ഒരു നല്ല ആളായി, അല്ലെങ്കില്‍ പാവം മനുഷ്യനായി ഞാന്‍ എനിക്ക് ദോശമൊന്നും ഇല്ലെന്ന് വരുത്തിതീര്‍ക്കുന്നത് എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞാന്‍ എന്താണോ അങ്ങനെ തന്നെയാണ് നിന്നത്. അപ്പോ അതില് ഒരുപാട് പേര്‍ അംഗീകരിച്ചു. ഒരുപാട് പേര്‍ വിമര്‍ശിച്ചു. അംഗീകാരത്തിനും വിമര്‍ശനത്തിനുമെല്ലാം ഹൃദയം നിറഞ്ഞ നന്ദി, കിടിലം ഫിറോസ് പറഞ്ഞു.

    English summary
    Bigg Boss Malayalam Season 3: Kidilam Firoz Opens Up About The Image Issue And New Nick Names
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X