For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് വിന്നര്‍ അര്‍ഹത ഇല്ലാത്ത ആള്‍ക്കാണോ? ഫൈനല്‍ ഫൈവ് പ്രവചിച്ചിട്ടും നടന്നില്ലെന്ന് കിടിലം ഫിറോസ്

  |

  ബിഗ് ബോസ് മൂന്നാം സീസണിന്റെ ഗ്രാന്‍ഡ് ഫിനാലെ ആഗസ്റ്റ് ഒന്നിന് നടക്കാന്‍ പോവുകയാണ്. വിന്നര്‍ ആരാണെന്നുള്ള കാര്യം പുറംലോകം അറിഞ്ഞ് കഴിഞ്ഞു. അതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്ന് വരികയാണ്. എന്നാല്‍ അതിന്റെ ആവശ്യം ഉണ്ടോന്ന് ചോദിക്കുകയാണ് ബിഗ് ബോസ് താരവും ആര്‍ജെയുമായ കിടിലം ഫിറോസ്.

  മഞ്ഞയഴകിൽ നടി മൌനി റോയി, സിംപിൽ സ്റ്റൈലിലുള്ള ഫോട്ടോഷൂട്ടുമായി താരം

  ഫേസ്ബുക്ക് ലൈവിലെത്തിയാണ് കിടിലം ഫിറോസ് ഫിനാലെ വിശേഷങ്ങള്‍ പറഞ്ഞത്. ഒന്നാം സമ്മാനം കിട്ടിയ ആള്‍ക്ക് അതിനുള്ള അര്‍ഹത ഉണ്ടായിരുന്നു. മത്സരത്തില്‍ ഉണ്ടായിരുന്നവര്‍ തമ്മില്‍ ശത്രുതയൊന്നും ഇല്ലെന്നും പലരും വിഷയം അനാവശ്യമായി ഉണ്ടാക്കുന്നതാണെന്നും ഫിറോസ് പറയുന്നു. വിശദമായി വായിക്കാം...

  വലിയൊരു എന്റര്‍ടെയിന്‍മെന്റ് നൈറ്റ് ആയിരിക്കും ഓഗസ്റ്റ് ഒന്നിന് നടക്കാനിരിക്കുന്ന ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ. ഞങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയിട്ട് ഒന്ന് രണ്ട് ദിവസം കഴിയുന്നു.അപ്പോഴേക്കും സോഷ്യല്‍ മീഡിയ വീണ്ടും സജീവമായിരിക്കുകയാണ്. ഫാന്‍സ് ആര്‍മികള്‍ അങ്ങോട്ടും ഇങ്ങോട്ടും വീണ്ടും അടി ആരംഭിച്ചിരിക്കുകയാണ്. അതിനെ കുറിച്ചാണ് പറയാനുള്ളത്. അത് ഒപ്പം മത്സരിച്ചവര്‍ക്കൊക്കെ സങ്കടമാവുന്നുണ്ട്.

  ഞാന്‍ ഒരിക്കല്‍ കൂടി പറയട്ടേ, ഞങ്ങള്‍ അവിടെ മത്സരിച്ച 19 പേരും അടുത്ത സുഹൃത്തുക്കളാണ്. നിങ്ങള്‍ കാണുന്ന ഒരു ഇമേജ് അല്ല ഞങ്ങളുടെ മനസുകള്‍ക്കുള്ളത്. എതിരാളി, ശത്രു, എന്നൊക്കെ പറയുമ്പോള്‍ അതൊക്കെ ആ ഗെയിമിന് അകത്താണ്. അവിടെ പരസ്പരം കലിപ്പും അടിയുമൊക്കെ ഉണ്ടാവും. അതിനാണല്ലോ അങ്ങോട്ട് പോകുന്നത്. അത് അവിടെ നിന്ന് ഇറങ്ങിയപ്പോള്‍ കഴിഞ്ഞു. മത്സരാര്‍ഥികള്‍ക്ക് സ്‌നേഹത്തോടെയും സന്തോഷത്തോടെയും പിരിഞ്ഞ സീസണ്‍ കൂടിയാണ് ഇത്.

  ആരും പരസ്പരം വൈരാഗ്യം സൂക്ഷിക്കുന്നില്ല. മത്സരാര്‍ഥികളോട് അന്ധമായ ആരാധന സൂക്ഷിക്കുന്ന സോഷ്യല്‍ മീഡിയയിലെ കുറച്ച് പേര്‍ക്ക് മാത്രമാണ് ഈ പ്രശ്‌നം. നിങ്ങള്‍ ആരെയാണോ ആരാധിക്കുന്നത് ആ ആളും ഞാനും തമ്മില്‍ പ്രശ്‌നമില്ല. അവിടെ ഏറ്റവും കൂടുതല്‍ അടി നടന്നത് ഞാനും പൊളി ഫിറോസും തമ്മിലാണ്. പക്ഷേ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. ഷോ യിലേക്ക് പോകുന്നത് ജയിക്കാന്‍ വേണ്ടിയല്ലേ. വെറുതേ ഇരിക്കാന്‍ അവര്‍ സമ്മതിക്കുകയുമില്ല. അതുകൊണ്ട് തന്നെ അവിടെ വച്ച് പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു.

  പക്ഷേ അതൊക്കെ അവിടെ നിന്ന് ഇറങ്ങിയപ്പോള്‍ കഴിഞ്ഞു. കൂട്ടത്തിലൊരാള്‍ ജയിക്കുന്നത് കാണുമ്പോള്‍ മനസ് നിറയും. ഈ സീസണ്‍ കഴിയുമ്പോള്‍ ആരും തമ്മില്‍ വ്യക്തി വൈരാഗ്യം സൂക്ഷിക്കരുതെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അത്തരം ഒരു വ്യക്തിവൈരാഗ്യവും മത്സരാര്‍ഥികള്‍ക്കിടയില്‍ ഇല്ല. എല്ലാവരും സുഹൃത്തുക്കളാണ്. മറ്റൊരാള്‍ക്ക് ഒരു നേട്ടമുണ്ടാകുമ്പോള്‍ സന്തോഷിക്കുന്നവരാണ് ഓരോരുത്തരും. ഒന്നാം സ്ഥാനക്കാരന്‍ അത് അര്‍ഹിക്കുന്നതാണെന്ന് എല്ലാവര്‍ക്കും അറിയാം.

  എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

  ഞാന്‍ ഫൈനല്‍ ഫൈവില്‍ എത്തിയില്ല എന്നതടക്കം എല്ലാം പൊതുജനം തീരുമാനിക്കുന്നതല്ലേ. ജനം തന്നെ തന്ന ആറാം സ്ഥാനം അംഗീകരിക്കുന്നു. അത് അങ്ങനെ തന്നെ മതി. ഫൈനല്‍ ഫൈവ് പ്രവചിച്ചിട്ട് നിങ്ങള്‍ അതില്‍ വന്നില്ലല്ലോ എന്നൊക്കെ പറയുന്നവരുണ്ട്. ആ പ്രവചനം എന്ന് പറയുന്നത് ഗെയിമിന്റെ ഭാഗമാണ്. നമ്മള്‍ പ്രവചിക്കുന്ന എല്ലാ കാര്യങ്ങളും സംഭവിക്കുകയാണെങ്കില്‍ ജീവിതം എത്ര മനോഹരമായേനെ? അതിലൊന്നും പരാതിയോ പരിഭവമോ ഇല്ലെന്നും ഫിറോസ് പറയുന്നു.

  English summary
  Bigg Boss Malayalam Season 3: Kidilam Firoz Opens Up His Rift Between Firoz Khan And Final Five Prediction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X