Just In
- 9 hrs ago
ഭര്‍ത്താവ് ഒരു സ്ത്രീയെ പറഞ്ഞാല്‍ അത് കണ്ടു രസിക്കുക; ഫിറോസും സജ്നയും പുറത്തായതിനെ കുറിച്ച് അശ്വതി
- 9 hrs ago
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- 10 hrs ago
ഭാര്യയെയും ഭര്‍ത്താവിനെയും ഒരുമിച്ച് പുറത്താക്കി മോഹന്‍ലാല്‍; ബിഗ് ബോസില്‍ നിന്ന് സജ്നയും ഫിറോസും ഔട്ട്
- 11 hrs ago
ജാഡയാണോ മോനൂസെ? ഇന്ദ്രജിത്തിനെ നോക്കി പൂര്‍ണിമ, ചിത്രം ഏറ്റെടുത്ത് ആരാധകര്‍
Don't Miss!
- News
രാജ്യസഭ തിരഞ്ഞെടുപ്പ്: കെ.കെ രാഗേഷിന് ഒരു അവസരം കൂടി നൽകിയേക്കും, വിജു കൃഷ്ണനും പരിഗണനയിൽ
- Automobiles
ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നോബി ഫൈനല്‍ ഫൈവില്‍ ഉണ്ടാവില്ല, സൂര്യയോട് കാരണം പറഞ്ഞ് കിടിലം ഫിറോസ്
ബിഗ് ബോസ് മൂന്നാം സീസണില്‍ അമ്പത് ദിനങ്ങള്‍ കഴിഞ്ഞതോടെ മല്‍സരം കടുക്കുകയാണ്. വരാനിരിക്കുന്ന ടാസ്ക്കുകള്‍ക്കും മറ്റ് സംഭവ വികാസങ്ങള്ക്കായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വ്യത്യസ്ത സ്ട്രാറ്റര്ജികളാണ് മല്‍സരാര്‍ത്ഥികളില്‍ പലരും ബിഗ് ബോസില്‍ ഉപയോഗിക്കുന്നത്. ഇതില്‍ ചിലരുടെത് വിജയമാവുമ്പോള്‍ മറ്റു ചിലരുടെത് പാളിപോവാറുണ്ട്. ബിഗ് ബോസില്‍ ഇത്തവണത്തെ മികച്ച ഗെയിമര്‍മാരില്‍ ഒരാളാണ് കിടിലം ഫിറോസ്.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
തുടക്കം മുതല്‍ ബിഗ് ബോസ് നല്‍കാറുളള ടാസ്ക്കുകളിലെല്ലാം കിടിലം ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാറുണ്ട്. തന്റെ നിലപാടുകളും അഭിപ്രായങ്ങളുമൊക്കെ എപ്പോഴും തുറന്നുപറയാറുളള മല്‍സരാര്‍ത്ഥിയാണ് ഫിറോസ്. ബിഗ് ബോസ് വീട്ടില്‍ ഇടയ്ക്കിടെ ചില പ്രവചനങ്ങള്‍ കിടിലം നടത്താറുണ്ട്. ഷോയില്‍ സഹമല്‍സരാര്‍ത്ഥികളുടെ ഭാവിയും ഫൈനലില്‍ ആരൊക്കെയാവും എത്തുകയെന്നും ഒകെയാണ് ഫിറോസ് പ്രവചിക്കാറുളളത്.

അതേസമയം ഇത്തവണ തന്റെ അടുത്ത സുഹൃത്തായ നോബിയെ കുറിച്ചുളള പ്രവചനവും കിടിലം നടത്തിയിരുന്നു. സൂര്യയുമായി സംസാരിക്കുന്ന സമയത്താണ് ഫിറോസ് നോബിയെ കുറിച്ച് സംസാരിച്ചത്. തന്റെ പ്രവചനത്തില്‍ നോബി ഫൈനല്‍ ഫൈവില്‍ ഉണ്ടാവില്ലെന്ന് കിടിലം പറയുന്നു. നോബി അവന് പോവണമെന്ന് തോന്നിതുടങ്ങുന്ന ഇടത്തുനിന്ന് അവന് പോകും.

അവന് ടൈറ്റില്‍ വിന് ചെയ്ത് പോവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് ഇവിടെ നിന്ന് എന്നെ പിടിച്ച് ലാലേട്ടന് മുന്നില്‍കൊണ്ട് നിര്‍ത്തി ചോദിച്ചാലും എന്റെ ആഗ്രഹം അത് തന്നെയാണ്. എന്റെ മനസ് പറയുന്നത് കേള്‍ക്കുകയാണ് എന്നുണ്ടെങ്കില്‍ ഫൈനല്‍ ഫൈവില്‍ നോബി ഇല്ല. കാരണം അവന് മനസില്‍ പോണം പോണം എന്ന് പറഞ്ഞ് തുടങ്ങി, കിടിലം പറഞ്ഞു.

ഇതിന് മറുപടിയായി പക്ഷേ നോബി ചേട്ടനെ ഇവിടെ ആരും ഹേര്‍ട്ട് ചെയ്യുന്നില്ല എന്നാണ് സൂര്യ പറഞ്ഞത്. പിന്നെ കഴിഞ്ഞായ്ഴച അവന് എങ്ങനെയാണ് നോമിനേഷനില്‍ വന്നേ എന്ന് കിടിലം ചോദിച്ചു. നോമിനേഷനില്‍ രണ്ട് വോട്ടല്ലെ വന്നുളളൂ. രണ്ട് വോട്ട് വന്നില്ലെ. അന്ന് മുതല്‍ പഴയ നോബിയെ കാണാനുണ്ടോ. അതുവരെ ചിരിച്ചുകളിച്ചുനടന്ന നോബി അല്ലെ. കിടിലം പറഞ്ഞു.

ഇതുകേട്ട് നമ്മള് എന്തായാലും നോമിനേഷനില്‍ ഒരിക്കല്‍ പെടേണ്ടിവരുമെന്ന് സൂര്യ പറഞ്ഞു. ഈ ആഴ്ചയിലും നോമിനേഷനില്‍ അവന് ഉണ്ടായിരിക്കും എന്ന് കിടിലം പറയുന്നു. ഉണ്ടായിരിക്കും എന്നാണ് എനിക്ക് തോന്നണെ. കാരണം വീക്ക് കണ്ടസ്റ്റന്സിനെ ആണ് നോമിനേറ്റ് ചെയ്യുന്നത്. അതുകൊണ്ട് വരും. എക്സ്പറ്റേഷന് എന്ന് പറയുന്നത് വലിയൊരു സാധനമാണ്. നമ്മള് ചിലരില്‍ നിന്നും എക്സപറ്റ് ചെയ്യുന്നത് വന്നില്ലെങ്കില്‍ അപ്പോ പോവും നോമിനേഷന്, സൂര്യയോട് കിടിലം ഫിറോസ് പറഞ്ഞു.

അതേസമയം ബിഗ് ബോസില്‍ വരുന്നതിന് മുന്‍പെ അടുത്തറിയാവുന്നരാണ് കിടിലം ഫിറോസും നോബിയും. ഷോയുടെ തുടക്കം മുതല്‍ പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നോട്ടുപോവുന്നത്. ബിഗ് ബോസില്‍ പൊതുവെ വഴക്കുണ്ടാക്കാന്‍ താല്പര്യമില്ലാത്ത ആളാണ് നോബി. ഇത് ആദ്യം മുതലെ സഹമല്‍സരാര്‍ത്ഥികളോട് നോബി പറയാറുണ്ട്. അതിനാല്‍ ആരും നോബിയോട് അങ്ങനെ പ്രകോപനപരമായി സംസാരിക്കാന്‍ നില്‍ക്കാറില്ല.