വീക്ക്‌ലി ടാസ്‌ക്കിനിടെ ഫിറോസും റംസാനും തമ്മില്‍ കൈയ്യാങ്കളി, കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ്
ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കിയ പുതിയ വീക്ക്‌ലി ടാസ്‌ക്കാണ് അലക്കുകമ്പനി. ബിഗ് ബോസ് താഴേക്കിടുന്ന പരമാവധി വസ്ത്രങ്ങള്‍ ശേഖരിച്ച് വൃത്തിയായി അലക്കി തേച്ച് ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍മാരുടെ മുന്നില്‍ ഹാജരാക്കുക എന്നതാണ് മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കിയ ടാസ്‌ക്ക്. രണ്ട് ടീമുകളായിട്ടാണ് ഈ ടാസ്‌ക്കില്‍ മല്‍സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നത്.
ഗ്ലാമറസായി ആന്‍ഡ്രിയ ജെര്‍മിയാഹ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം
വീക്ക്ലി ടാസ്‌ക്കിന്റെ തുടക്കം മുതല്‍ മല്‍സരാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയുമൊക്കെ ഉണ്ടായിരുന്നു. ഏതിര്‍ ടീമിലെ ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍മാരെയാണ് ഓരോ ടീമും തങ്ങള്‍ വൃത്തിയാക്കി വസ്ത്രങ്ങള്‍ കാണിക്കേണ്ടത്. കിടിലം ഫിറോസ്, സന്ധ്യ, ഭാഗ്യലക്ഷ്മി, സൂര്യ, അഡോണി, ഡിംപല്‍, അനൂപ് തുടങ്ങിയവരാണ് ടീം എയിലുളളത്.

സന്ധ്യയാണ് ഈ ടീമിലെ ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍. സജ്‌ന ഫിറോസ്, റിതു, മണിക്കുട്ടന്‍, റംസാന്‍, സായ് തുടങ്ങിയവര്‍ ടീം ബിയിലും ഉള്‍പ്പെടുന്നു. നോബിയാണ് ഈ ടീമിലെ ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍. മുഷിഞ്ഞ വസ്ത്രങ്ങള്‍ എത്തുന്നതിന് മുന്‍പ് തന്നെ അലക്കുന്നതിനായി വെളളം ശേഖരിക്കുന്ന സ്ഥലത്ത് തര്‍ക്കം ആരംഭിച്ചിരുന്നു. വെളളം ശേഖരിക്കുന്നതിനിടെ കിടിലം ഫിറോസും റംസാനും തമ്മില്‍ വഴക്കുണ്ടായി.

ഇതിനിടെ റംസാന് കൈയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് എതിര്‍ ടീമിനോട് റംസാന്‍ കയര്‍ത്ത് സംസാരിച്ചിരുന്നു. ഇതില്‍ കിടിലം ഫിറോസും റംസാനും തമ്മിലാണ് കെെയ്യാങ്കളിയുണ്ടായത്. തുടര്‍ന്ന് ഇരുവരെയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. മല്‍സരിക്കാനുളള മനോഭാവവും വാശിയുമൊക്കെ നല്ലതാണെന്നും എന്നാല്‍ ഒരു സ്ട്രീറ്റ് ഫൈറ്റിന്‌റെ രീതിയിലേക്ക് ടാസ്‌ക്കിനെ കൊണ്ടുപോവരുതെന്നും ബിഗ് ബോസ് ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കി.

ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടി ഉണ്ടാവുമെന്നും റംസാനോടും കിടിലം ഫിറോസിനോടും ബിഗ് ബോസ് പറഞ്ഞു. തുടര്‍ന്നും ടാസ്‌ക്കിനിടെ വഴക്കും തര്‍ക്കങ്ങളുമുണ്ടായിരുന്നു. തന്‌റെ ഉടുമുണ്ട് എടുത്തു എന്ന് പറഞ്ഞ് അഡോണിയോട് സായി തര്‍ക്കിച്ചു. എന്നാല്‍ അവിടെ കൂടികിടന്നതില്‍ നിന്നാണ് എടുത്തതെന്നും അത് ആരുടെതാണെന്ന് അറിയില്ലെന്നുമാണ് അഡോണി പറഞ്ഞത്.

എന്നാല്‍ വിട്ടുകൊടുക്കാന്‍ സായി തയ്യാറായില്ല. അതേസമയം അഡോണി താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. സ്വന്തം ഉടുമുണ്ട് നിനക്ക് സൂക്ഷിക്കാന്‍ അറിയില്ലേയെന്നും അത് എടുത്തുകൊണ്ടുപോയത് ആരാണെന്ന് നീ കണ്ടില്ലെ എന്നും സായിയോട് അഡോണി ചോദിച്ചു. അഡോണിയോട് ചൂടായതിന് പിന്നാലെ റംസാന്‍ സായിയോട് ദേഷ്യപ്പെട്ടിരുന്നു. റിതുവാണ് ഇവരെ പിടിച്ചുമാറ്റിയത്.

അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ബിഗ് ബോസിന്‌റെ പുതിയ വീക്ക്‌ലി ടാസ്‌ക്കിനിടെ നടന്നത്. വസ്ത്രങ്ങള്‍ ശേഖരിക്കാനായി ആദ്യം മുതലേ മല്‍സരാര്‍ത്ഥികള്‍ തമ്മില്‍ കൈയ്യാങ്കളി നടന്നിരുന്നു. വസ്ത്രങ്ങള്‍ ബിഗ് ബോസ് താഴേക്കിടുന്ന സമയത്ത് തന്നെ എടുക്കാന്‍ ചിലര്‍ മുകളില്‍ കയറി ഇരുന്നു. തുടര്‍ന്ന് ബിഗ് ബോസ് ഇടപെട്ട് ഇവരെയെല്ലാം താഴെയിറക്കി. തുടര്‍ന്ന് സഹമല്‍സരാര്‍ത്ഥികളുടെ തോളില്‍ കയറിയാണ് ടീമംഗങ്ങള്‍ വസ്ത്രങ്ങള്‍ ശേഖരിക്കാനായി തയ്യാറെടുപ്പ് നടത്തിയത്.


Click it and Unblock the Notifications