വിമർശകന് ഉഗ്രൻ മറുപടിയുമായി ഫിറോസ്, ഓഡിയോ വൈറൽ, ഇയാളുടെ ഓഡിയോ മാത്രം എങ്ങനെ ലീക്കാവുന്നു
ബിഗ് ബോസ് ബോസ് സീസൺ 3ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു മത്സരാർഥിയാണ് കിടിലൻ ഫിറോസ്. ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ കിടിലത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയുണ്ടായിരുന്നു. ഷോയിൽ എത്തിയതിന് ശേഷവും അത് അങ്ങനെ തന്നെയായിരുന്നു. സീസൺ 3 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള ഒരു മത്സരാർഥിയായിരുന്നു കിടിലൻ ഫിറോസ്. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥി എന്നതിൽ ഉപരി സഹമത്സരാർഥികളോട് മികച്ച സൗഹൃദം കാത്തുസൂക്ഷിക്കാനും താരം ശ്രമിച്ചിരുന്നു.
സാരിയിൽ ഗ്ലാമറസ് ലുക്കിൽ സാക്ഷി, ചിത്രങ്ങൾ കാണാം
ഫൈനൽ എട്ടിൽ ഇടംപിടിച്ചിരുന്ന മത്സരാർഥി കൂടിയാണ് ഫിറോസ്. വിജയ സാധ്യത ഉയർന്നു കേൾക്കുന്നുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കിടിലൻ ഫിറോസിന്റെ വോയിസ് ക്ലിപ്പാണ്. ദിവസങ്ങൾക്ക് മുൻപ് കിടിലൻ ഫിറോസിന്റേതായ ഒരു ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. ബിഗ് ബോസ് വോട്ടിങ്ങിനെ കുറിച്ചുള്ളതായിരുന്നു. ഇത് സൈബർ ഇടങ്ങളിൽവലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തന്റെ പുതിയ ശബ്ദസന്ദേശം പുറത്ത് വരുന്നത് . തന്നെ റിവ്യൂ ചെയ്ത ഒരു യൂട്യൂബ് ചാനലിനെതിരെയുള്ള പ്രതികരണമാണിത്. നടന്റെ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മോനേ എന്ന് വിളിച്ചു കൊണ്ടാണ് ശബ്ദസന്ദേശം ആരംഭിച്ചിരിക്കുന്നത്. പ്രചരിക്കുന്ന ശബ്ദസന്ദേശം ഇങ്ങനെ... നിന്റെ യൂട്യൂബ് ചാനലിലെ വീഡിയോ മുഴുവൻ കണ്ടു. തന്നെ മോശക്കാരനായി ചിത്രീകരിക്കാൻ പെടാപ്പാട് പെടുന്നുണ്ടായിരുന്നു. ഒരുപാട് സന്തോഷം. നീ ഓരോ തവണ പറയുന്തോറും ഈ പറഞ്ഞ ആളുകൾ വീണ്ടും വീണ്ടും ചിന്തിച്ച് തുടങ്ങി. ഈ പറയുന്നത് പോലെ ആണോ കാര്യങ്ങൾ എന്ന്. നിന്റെ ചാനലിന് എല്ലാവിധത്തിലുള്ള ആശംസകളും.

ഇപ്പോൾ ഞാൻ ഇത് അയക്കുന്നത് മറ്റൊരു കാര്യം പറയാനാണ്. കൊവിഡൊക്കെയല്ലേ. ലോക്ക് ഡൗണൊക്കെ ആയത് കൊണ്ട് ഒരുപാട് അനാഥാലങ്ങളിൽ മാസാമാസമുള്ള സാധനങ്ങൾ ലഭിക്കുന്നില്ല. ഞാൻ ചിന്തിച്ചപ്പോൾ കഴിഞ്ഞ മൂന്ന് മാസമായി നിന്റെ യൂട്യൂബ് ചാനലിലൂടെ എന്നെ ഇൻസൾട്ട് ചെയ്ത് കാശ് ഒപ്പിച്ചല്ലോ. ഇപ്പോൾ നീ അതിൽ ഏതെങ്കിലും ഒരു മാസം ലഭിച്ച കാശ് എടുത്തിട്ട് അവിടെ കൊണ്ട് പോയി കൊടുക്ക്. ഏത് അനാഥാലത്തിൽ കൊടുക്കണമെന്ന് ഞാൻ പറഞ്ഞു തരാം. അപ്പോൾ നിന്റെ ഉള്ളിലുള്ള കുറ്റബോധം അങ്ങ് മാറും. നീ തന്നെ സാധനങ്ങൾ വാങ്ങി എത്തിച്ചാൽ മതി. അല്ലെങ്കിൽ നിന്റെയുള്ളിൽ കുറ്റബോധം അങ്ങനെ കിടക്കുമെന്നും കിടിലൻ ഫിറോസിന്റേതായി പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നു.

നിമിഷനേരം കൊണ്ടാണ് ഈ വോയിസ് ക്ലിപ്പ് വൈറലായിരിക്കുന്നത്. കിടലത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. അഭിമാനം തോന്നുന്നു. കിടിലത്തിന്റെ പിന്തുണ കണ്ടിട്ട് സഹിക്കാത്തവർ ഇതും ഇതിന്റെ അപ്പുറവും പറയും. ഞങ്ങൾ കൂടെയുണ്ട് എന്താണ് ആരാധകർ പറയുന്നു. വിമർശിച്ചു കൊണ്ടു പ്രേക്ഷകർ രംഗത്ത് എത്തുന്നുണ്ട്. കിടിലത്തിന്റെ ഓഡിയോ ക്ലിപ്പ് മാത്രം എങ്ങനെയാണ് ലീക്ക് ആകുന്നത്. ബാക്കി ആർക്കും ഒരു കുഴപ്പവുമില്ലല്ലോ... എന്നും ഒരു ആരാധകൻ ചോദിക്കുന്നുണ്ട്.


Click it and Unblock the Notifications