ബിഗ് ബോസ് ഷോയിൽ ഇനി തുടരാൻ കഴിയില്ല, മത്സരബുദ്ധി നഷ്ടപ്പെട്ടു, ഒരു അഭ്യർഥനയുമായി കിടിലൻ ഫിറോസ്
പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ സംഭവ ബഹുലമായിരുന്നു വാരാന്ത്യം എപ്പിസോഡിൽ അരങ്ങേറിയത്. പോയവാരം നിരവധി നാടകീയ മുഹൂർത്തങ്ങൾ ഹൗസിൽ നടന്നിരുന്നു. നാട്ടുകൂട്ടം എന്ന വീക്കിലി ടാസ്ക്കിന് പിന്നാലെയായിരുന്നു ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മത്സരാർഥികളെ പ്രകോപിപിച്ച് മത്സരത്തിൽ നിന്ന് പുറത്താക്കുന്ന ടാസ്ക്കായിരുന്നു ഇത്. മികച്ച പ്രകടനമാണ് ഇരുകൂട്ടരും കാഴ്ചവെച്ചത്.

ഗ്ലാമറസ് ലുക്കിൽ ടൊവിനോയുടെ നായിക, ചിത്രങ്ങൾ പുറത്ത്
എന്നാൽ മത്സരം അതിര് കടന്നു പോകുകയായിരുന്നു. മത്സരാർഥികളുടെ പ്രകടനം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഇത് രൂക്ഷമായ ഭാഷയിൽ തന്നെ മോഹൻലാൽ ചോദിക്കുകയും ചെയ്തിരുന്നു. വാരാന്ത്യം എപ്പിസോഡ് ആരംഭിച്ചത് തന്നെ ഫിറോസിൽ നിന്നായിരുന്നു. ഡിംപലിനെതിരെയുള്ള കിടിലത്തിന്റെ പ്രയോഗമായിരുന്നു ലാലേട്ടനെ ചൊടിപ്പിച്ചത്

ടാസ്ക്കിനിടെ സ്പെഷ്യൽ കിഡ് എന്നൊരു വാക്ക് ഫിറോസ് ഡിംപലിനെതിരെ ഉപയോഗിച്ചിരുന്നു. അതിനെ കുറിച്ചാണ് മോഹൻലാൽ ആദ്യം ചോദിച്ചത്. എന്നാൽ താൻ ഉദ്ദേശിച്ചത് ബിഗ് ബോസിന്റെ ഫേവറേറ്റ് കിഡ്ഡാണെന്നാണ് ഫിറോസ് മറുപടി നൽകിയത്. തന്റെ പരാമർശം ആരേയും വേദനിപ്പിക്കാൻ വേണ്ടിയല്ലെന്നും ഫിറോസ് പറയുന്നു. കൂടാതെ ഡിംപലിനോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു,

ബിഗ്ബോസിന് ആരോടും ഒരു പ്രത്യേക താൽപര്യമില്ലെന്നും എല്ലാവരോടും ഒരുപോലെയുള്ള സ്നേഹമാണെന്നും മോഹൻലാൽ പറഞ്ഞു. അതുപോലെ ഒരാൾക്ക് വേണ്ടിയല്ല ഈ ടാസ്ക്കുകളെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.ലക്ഷകണക്കിന് പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്ന ഷോയാണിത്. വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ച് ഉപയോഗിക്കണം. ഒരു മനുഷ്യന് സിമ്പതിയല്ല, എമ്പതി വേണം. വളരെ മോശമായാണ് നിങ്ങളുടെ വാക്കുകൾ ജനങ്ങൾ എടുത്തിരിക്കുന്നതെന്നും മോഹൻലാൽ ഫിറോസിനോട് പറഞ്ഞു.

ഫിറോസിന്റെ വിഷയത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം ഡിംപലിന് മോഹൻലാൽ നൽകുകയായിരുന്നു. ഫിറോസ് ഈ വീട്ടിൽ നിൽക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടോ എന്ന്മോഹൻലാൽ ചോദിച്ചു. എല്ലാവരും ആലോചിച്ച് തീരുമാനം എടുക്കാനു നടൻ പറഞ്ഞു. ഞാൻ എല്ലാം ക്ഷമിക്കുന്നു എന്നാണ് ഡിംപൽ പറഞ്ഞത്. ഫിറോസ് ഇവിടെ തുടരാൻ താൻ ഓകെയാണെന്നും കൂട്ടിച്ചേർത്തു. ഡിംപലിന്റെ വാക്കുകളെ മോഹൻലാൽ അഭിനന്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ കിടിലൻ ഫിറോസ് എല്ലാവരോടും മാപ്പ് ചോദിക്കുകയായിരുന്നു.

പിന്നീട് തനിക്ക് ഷോയിൽ നിന്ന് പുറത്ത് പോകണമെന്ന് കിടിലൻ ഫിറോസ് മോഹൻലാലിനോട് പറഞ്ഞു. ഈ ടാസ്ക്ക് ആരംഭിച്ചപ്പോൾ ഡിംപലിന്റെ അച്ഛനും അമ്മയോടും ക്ഷമ ചോദിച്ചതിന് ശേഷമാണ് മത്സരത്തിന് ഇറങ്ങിയത്. മോഹൻലാൽ ചൂണ്ടി കാണിച്ച തെറ്റുകളെല്ലാം തിരുത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ തന്റെ മത്സരബുദ്ധി നഷ്ടപ്പെട്ടുവെന്നും ഫിറോസ് പറഞ്ഞു. എനിക്ക് ഇത് സ്വയം എന്നെ തിരുത്താനുള്ള അവസരമായി തോന്നുന്നു. അതിനാൽ എനിക്ക് അങ്ങോട്ട് വരണമെന്ന് ആത്മാര്‍ഥമായി ആഗ്രഹമുണ്ടെന്നും മോഹൻലാലിനോട് പറഞ്ഞു. അതു വേണ്ട ഞങ്ങള്‍ വിളിച്ചോളാമെന്നായിരുന്നു താരത്തിന്റെ മറുപടി. അതുവരെ സന്തോഷമായിട്ട് എന്നെ അങ്ങോട്ട് വിളിക്കാതിരിക്കൂ എന്ന തീരുമാനത്തിൽ എല്ലാവരും കളിക്കൂവെന്നും മോഹൻലാൽ പറഞ്ഞു.


Click it and Unblock the Notifications