ബിഗ് ബോസ് ഷോയിലെത്തിയത് പണത്തിന് വേണ്ടി, കാരണം തുറന്ന് പറഞ്ഞ് ഫിറോസ്
ബിഗ് ബോസ് സീസൺ3 ലെ ശക്തനായ മത്സരാർഥിയാണ് ഫിറോസ്. ഹൗസിനുള്ളിൽ വളരെ ആക്ടീവാണ് ഇദ്ദേഹം. ഇപ്പോഴിത ബിഗ് ബോസ് സീസൺ 3ൽ മത്സരിക്കാൻ എത്തിയതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് ഫിറോസ്. ഹൗസിനുള്ളിൽ പ്രവേശിക്കുന്നതിന് തൊട്ട് മുമ്പ് നൽകിയ അഭിമുഖത്തിലാണ് ഷോയിലേയ്ക്ക് വരാനുള്ള കാരണം വെളിപ്പെടുത്തുന്നത്. മക്കൾക്ക് വേണ്ടിയാണ് ഈ ഷോയിൽ എത്തിയിരിക്കുന്നതെന്നാണ് ഫിറോസ് പറയുന്നത്.

ആണുങ്ങൾ ദാരിദ്രം പറഞ്ഞൂടാ എന്നാണ് ഉമ്മ പഠിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ദാരിദ്രം പറയില്ല. എന്നാൽ പൈസ കിട്ടിയാൽ ആർക്കും പുളിക്കത്തില്ല എന്ന് പറഞ്ഞു കൊണ്ടാണ് ഫിറോസ് ആരംഭിക്കുന്നത്. എനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ 80 ശതമാനവും മറ്റുള്ളവർക്ക് കൊടുക്കും. എനിക്കും കുടുംബത്തിനും ജീവിക്കാൻ ഒരു 20 ശതമാനം മതി.
അതിനാൽ തന്നെ തന്റെ മക്കൾക്ക് വേണ്ടി ഒന്നും ഉണ്ടാക്കാൻ പറ്റിയിട്ടില്ല. ഇത്തവണ മക്കളുടെ ആവശ്യമാണ് ഞാൻ ഷോയിൽ ഉണ്ടാകണമെന്നത്. പൈസ കൂടാതെ ഷോയിലൂടെലഭിക്കുന്ന പേരാണ്. ഇത്ര വലിയ ഷോയിലൂടെ പച്ചയായി പ്രേക്ഷകരുടെ മുന്നിൽ വരുക എന്നത് ഒരു ചലഞ്ച് തന്നെയാണ്. ഞാൻ എന്താണെന്ന് എനിക്ക് മനസ്സിലാക്കാനുളള ഒരു അവസരം കൂടിയാണ് ഈ ഷോ എന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്.
Recommended Video
ടെലിവിഷന്‍ പ്രൊഡ്യൂസര്‍, അവതാരകന്‍ എന്നീ നിലകളിലാണ് കരിയര്‍ ആരംഭിച്ചതെങ്കിലും ആർജെ എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ പ്രശസ്തനായത്. ആർജെ എന്നതിൽ ഉപരി സാമൂഹ്യ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, മോട്ടിവേഷണല്‍ ട്രെയ്‍നര്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ് .സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമാണ്. ഫിറോസ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്ന ബോധവല്‍ക്കരണ വീഡിയോകള്‍ വൈറല്‍ ആവാറുണ്ട്. റേഡിയോ ജോക്കി എന്ന നിലയില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‍സിലും ഇടംപിടിച്ചിട്ടുണ്ട് ഫിറോസ്. 105 മണിക്കൂര്‍ നീണ്ട ഒരു റേഡിയോ അവതരണത്തിന്‍റെ പേരിലാണ് ഇത്. '


Click it and Unblock the Notifications