ബിഗ് ബോസില്‍ നിന്നും ഇറങ്ങിയാല്‍ ആദ്യം ഡിമ്പുവിന്‌റെ വീട്ടില്‍ പോകണം, റിതുവിനോട് കിടിലം ഫിറോസ്
ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്‌റെ ഫൈനലിനായി ഇനി വളരെ കുറച്ച് ദിവസങ്ങള്‍ കൂടിയാണ് ബാക്കിയുളളത്. ഇത്തവണ ഫൈനലിസ്റ്റുകള്‍ ആരൊക്കെയാവും എന്നറിയാന്‍ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കടുപ്പമേറിയ ടാസ്‌ക്കുകളും ഗെയിമുകളുമൊക്കെയാണ് ഷോയില്‍ വരാനിരിക്കുന്നത്. നിലവില്‍ പത്ത് പേരാണ് ബിഗ് ബോസ് വീട്ടിലുളളത്. ഡിംപല്‍ ഭാലിന്‌റെ അസാന്നിദ്ധ്യം കഴിഞ്ഞ ദിവസം ഹൗസില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
സ്റ്റൈലിഷ് ചിത്രങ്ങളുമായി കരിഷ്മ താനാ, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ഡിംപല്‍ ഉടന്‍ ബിഗ് ബോസിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമുളളത്. കഴിഞ്ഞ ദിവസം ഡിംപലിനെ തിരിച്ചുകൊണ്ടുവരണമെന്ന് മണിക്കുട്ടന്‍ ബിഗ് ബോസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. മണിക്കുട്ടന് പുറമെ ഡിംപലിന്‌റെ പിതാവിന്‌റെ വിയോഗത്തില്‍ തകര്‍ന്നുപോയ മറ്റൊരു മല്‍സരാര്‍ത്ഥിയായിരുന്നു കിടിലം ഫിറോസ്.

ബിഗ് ബോസില്‍ ഡിംപലിനെതിരെ പറഞ്ഞ കാര്യങ്ങള്‍ വീട്ടുകാരെ വിഷമത്തിലാക്കിയോ എന്ന ആശങ്കയായിരുന്നു കിടിലത്തിനുണ്ടായത്. ബിഗ് ബോസ് ഹൗസില്‍ ഏറെ നേരം അസ്വസ്ഥനായി കണ്ട കിടിലം തുടര്‍ന്ന് കണ്‍ഫെഷന്‍ റൂമില്‍ മനസുതുറന്ന ശേഷമാണ് സമാധാനമായത്. ഇതെല്ലാം താങ്കളുടെ അനാവശ്യ ചിന്തകളാണെന്നാണ് കിടിലം ഫിറോസിന്‌റെ തുറന്നുപറച്ചിലിന് ശേഷം ബിഗ് ബോസ് അറിയിച്ചത്.

തുടര്‍ന്ന് നോബി ഉള്‍പ്പെടെയുളള സഹമല്‍സരാര്‍ത്ഥികളും ഇതേകാര്യം കിടിലത്തോട് പറഞ്ഞു. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ എല്ലാവരോടും പറഞ്ഞുനടക്കേണ്ടെന്നും കണ്‍ഫെഷന്‍ റൂമില്‍ സംസാരിച്ചാല്‍ മതിയെന്നുമാണ് നോബി കിടിലത്തെ ഓര്‍മ്മപ്പെടുത്തിയത്. ഇതിന് ശേഷവും ഡിംപലിനെ കുറിച്ച് കിടിലം ഹൗസില്‍ സംസാരിച്ചിരുന്നു. ഇവിടെ നിന്നും പുറത്തായാല്‍ ഡിമ്പുവിന്‌റെ വീട്ടില്‍ എന്തായാലും പോവണമെന്ന് കഴിഞ്ഞ എപ്പിസോഡില്‍ കിടിലം റിതുവിനോട് പറഞ്ഞു.

ഈ ശനിയാഴ്ച എന്നെ ജനം ഇരുത്തുവാണ് ഇവിടെ തുടരാന്‍ അനുവദിക്കുക ആണെങ്കില്‍ പിന്നെ നൂറ് ദിവസം വരെയും ജനം നോക്കികോളും. ഈ ശനിയാഴ്ച ഇറങ്ങിപോടാ എന്ന് പറയുവാണെങ്കില്‍ പിന്നെ എനിക്ക് ഓരോന്ന് പ്ലാന്‍ ചെയ്യണം. ഇനി എങ്ങനെ, എന്ത്, ഏത് എന്നെല്ലാം. എന്റെ മനസില്‍ ഡിമ്പുവിന്‌റെ വീട്ടിലോട്ട് പോണം എന്നുണ്ട്. എന്നിറങ്ങിയാലും ശരി. ഡിമ്പുവിന്‌റെ വീട്ടില്‍ ഒന്ന് പോവണം, റിതുവിനോട് കിടിലം ഫിറോസ് പറഞ്ഞു.

അതേസമയം ബിബി വീട്ടില്‍ പലതവണ ഏറ്റുമുട്ടിയ മല്‍സരാര്‍ത്ഥികളാണ് കിടിലം ഫിറോസും ഡിംപല്‍ ഭാലും. തനിക്ക് എതിരാളികളാണെന്ന് തോന്നുന്നവരെ ടാര്‍ഗറ്റ് ചെയ്യലായിരുന്നു മുന്‍പ് ഫിറോസിന്‌റെ പ്രധാന പരിപാടി. ബിഗ് ബോസ് പ്രോഗ്രാമിനെ കുറിച്ച് ശരിക്കും അറിഞ്ഞാണ് താന്‍ ഇവിടെ വന്നതെന്ന് മുന്‍പ് കിടിലം പറഞ്ഞിരുന്നു.
Recommended Video

അതുകൊണ്ട് തന്നെ വേറിട്ട ഗെയിം പ്ലാനുകളും സ്ട്രാറ്റര്‍ജികളുമാണ് ഫിറോസ് ബിബി വീട്ടില്‍ ഉപയോഗിക്കുന്നത്. ബിഗ് ബോസ് മൂന്നാം സീസണിലെ ഈ സീസണിലെ ശക്തരായ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് കിടിലം. ഈ സീസണില്‍ ഫൈനല്‍ വരെ എത്തുമെന്ന് പലരും കിടിലം ഫിറോസിന്‌റെ പേരും പ്രവചിച്ചിരുന്നു. ബിഗ് ബോസ് ഷോയുടെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് കിടിലം ഫിറോസ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications