എന്നെ തിരുത്താന്‍ പോയ സ്ഥലമല്ല ബിഗ് ബോസ്, ഞാനും എന്റെ ചിന്തകളും ഇങ്ങനെയാണ്; കിടിലം ഫിറോസ്
ബിഗ് ബോസ് ഫിനാലെയില്‍ മൈന്‍ഡ് റീഡര്‍ ഓഫ് ദീ സീസണ്‍ പുരസ്‌കാരം നേടിയ മല്‍സരാര്‍ത്ഥിയാണ് കിടിലം ഫിറോസ്. മികച്ച ഗെയിം കാഴ്ചവെച്ചാണ് കിടിലം ഷോയില്‍ മുന്നേറിയത്. തുടക്കം മുതല്‍ നല്ല ആത്മവിശ്വാസത്തോടെ ഷോയില്‍ കളിച്ച പ്ലെയര്‍ കൂടിയാണ് ഫിറോസ്. അതേസമയം ബിഗ് ബോസിന് ശേഷം വലിയ സന്തോഷമോ സങ്കടമോ ഒന്നും തോന്നിയില്ലെന്ന് പറയുകയാണ് കിടിലം. കേരളീയം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിഗ് ബോസ് താരം മനസുതുറന്നത്.

ബിഗ് ബോസില്‍ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ അഭിമാനമാണ്. മക്കളുടെ ആഗ്രഹമായിരുന്നു. ഞാനതില്‍ പോവുന്നതില്‍ അവര്‍ക്ക് വലിയ ഇഷ്ടമായിരുന്നു. ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞപ്പോ എറ്റവും കൂടുതല്‍ സങ്കടപ്പെട്ടതും മക്കളാണ്, ഫിറോസ് പറയുന്നു. ബിഗ് ബോസിലെ എല്ലാവരും നമ്മുടെ സുഹൃത്തുക്കളാണ്. ബിഗ് ബോസ് എന്തെങ്കിലും പഠിപ്പിച്ചതായിട്ടോ എന്നിലേക്ക് എന്തെങ്കിലും ആഡ് ചെയ്തതായോ ഞാന്‍ കരുതുന്നില്ല.
നമ്മള്‍ നമുക്ക് വേണ്ടി മാത്രം ചിന്തിക്കുന്ന ഒരാളാണെങ്കില്‍ ആണ് ബിഗ് ബോസ് എന്ന പ്ലാറ്റ്‌ഫോം പറ്റുക. അത് ഒരു മല്‍സരാര്‍ത്ഥിയെയും കുറ്റപ്പെടുത്തി പറയുന്നതല്ല. എനിക്ക് മനസിലായത് പറയുകയാണ്. നമ്മുടെ ഉളളില്‍ നമ്മള്‍ വിജയിക്കണമെന്ന വാശിയുണ്ടാവണം. ആ വാശി ഇല്ലാതെയാണ് പോവുന്നതെങ്കില്‍ നമ്മള് ഒരുപാട് പഴി കേള്‍ക്കേണ്ടി വരും, കിടിലം പറഞ്ഞു.
എന്നെ തിരുത്താന്‍ പോയൊരു സ്ഥലമല്ല ബിഗ് ബോസ്. ഞാന്‍ ഇങ്ങനെയാണ്, എന്റെ ചിന്തകള്‍ ഇങ്ങനെയാണ്. ഞാന്‍ ഒരു അസത്യം കണ്ടാല്‍ അത് തുറന്നുപറയും. പക്ഷേ എനിക്ക് തെളിവ് വേണം. എന്‌റെ മുന്നില്‍ ഒരു കളളം കണ്ടാല്‍ അത് കളളമാണെന്ന് ഞാന്‍ പറയും. കൂടെ മല്‍സരിക്കുന്ന ആളുടെ ഉത്തരവാദിത്വം ആണ് അത് കളളമാണോ അല്ലെയോ എന്നുളളത്. എന്‌റെ തെറ്റ് ആണോ അല്ലയോ എന്നുളളത് അയാള് എനിക്ക് മനസിലാക്കി തരണം. അത്തരത്തിലുളള ചേരായ്കള്‍ ഒഴിച്ചാല്‍ എനിക്ക് തിരുത്തുകളൊന്നും തോന്നിയില്ല, കിടിലം ഫിറോസ് അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രിയാമണിയുടെ സ്റ്റൈലിഷ് ലുക്ക്, വൈറലായി ചിത്രങ്ങള്‍, കാണാം


Click it and Unblock the Notifications