For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടനെ എതിരാളിയായി കണ്ടതിന് കാരണം, ഞങ്ങളുടെ സൗഹൃദ നിമിഷങ്ങള്‍ കാണിച്ചില്ല: കിടിലം ഫിറോസ്‌

  |

  ബിഗ് ബോസ് മൂന്നാം സീസണില്‍ നായകനും വില്ലനുമായി പ്രേക്ഷകര്‍ കണ്ട മല്‍സരാര്‍ത്ഥികളാണ് മണിക്കുട്ടനും കിടിലം ഫിറോസും. ഷോയുടെ തുടക്കത്തില്‍ തന്നെ തന്‌റെ എതിരാളി മണിക്കുട്ടനാണെന്ന് കിടിലം പറഞ്ഞിരുന്നു. ഫൈനലില്‍ തനിക്കൊപ്പം മറുവശത്ത് മണിക്കുട്ടനും ഉണ്ടാവുമെന്നാണ് കിടിലം പ്രവചിച്ചത്. ഷോയുടെ ഒരുഘട്ടത്തില്‍ മണിക്കുട്ടനും കിടിലവും തമ്മിലുളള പോരാട്ടമാണ് ബിഗ് ബോസ് എന്ന് തോന്നിപ്പിച്ചെങ്കിലും പിന്നീട് ഗെയിം മാറി.

  നടി പരുള്‍ യാദവിന്‌റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

  അതേസമയം ബിഗ് ബോസില്‍ യുദ്ധം ആരുമായിട്ടായിരുന്നു എന്ന ചോദ്യത്തിന് മെട്രോമാറ്റിനിക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് ഫിറോസ്. മണിക്കുട്ടനാണോ പൊളി ഫിറോസാണോ എന്നായിരുന്നു ഫിറോസിനോട് ചോദിച്ചത്. ഇതിന് മറുപടിയായി ഞാനും മണിയും നാട്ടുകൂട്ടം ടാസ്‌ക്കിനിടെ അല്ലാതെ എന്നെങ്കിലും വഴക്ക് കൂടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് ഫിറോസ് ചോദിച്ചു.

  ഞങ്ങള് തമ്മില് ഡെയ്‌ലി വഴക്ക് കൂടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?. മണിക്കുട്ടനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്; ഞാന്‍ നിന്നെ എതിരാളി എന്ന് പറയുന്നത് അത് നിന്നോടുളള റെസ്പക്ട് കൊണ്ടാണെന്ന്. ആ പത്തൊമ്പത് പേരില്‍ എറ്റവും പ്രബലനായ സെലിബ്രിറ്റി മണിയാണ്. സിനിമ നടനാണ്. ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്ത ആളാണ്. ഒപ്പം വര്‍ക്ക് ചെയ്ത ആളുകളായത് കൊണ്ട് മണിക്കും നോബിക്കും ലാലേട്ടന്‌റെ പിന്തുണ കിട്ടും.

  എന്നാല്‍ എനിക്കത് കിട്ടില്ല. കാരണം ഞാനും ലാലേട്ടനും അഭിമുഖങ്ങളിലൂടെയുളള ബന്ധം മാത്രമേയൂളളൂ. അപ്പോ ആ കൂട്ടത്തിലേക്ക് ചെല്ലുമ്പോള്‍ എന്നെ പോലെ നിസാരക്കാരനായ കണ്‍ടസ്റ്റന്റ് അവിടെ പ്രബലമായ സ്ഥാനം ഉണ്ടാക്കണമെങ്കില്‍ ഞാന്‍ ചെയ്യേണ്ടത് എന്താണ്, ആ കൂട്ടത്തില്‍ എറ്റവും ശക്തനായ എതിരാളിയെ ഞാന്‍ വെല്ലുവിളിക്കണം. അത് മനസിലാക്കിയവരൊക്കെ എന്നെ സപ്പോര്‍ട്ട് ചെയ്തു, കിടിലം പറയുന്നു.

  സിനിമ ചെയ്യണമെന്ന് ആദ്യമായി തീരുമാനിച്ചത് അദ്ദേഹത്തിന്‌റെ തിരക്കഥ വായിച്ചപ്പോള്‍: പ്രിയദര്‍ശന്‍

  അല്ലാതെ മണിക്കുട്ടനോട് പ്രശ്‌നങ്ങളൊന്നുമില്ല. മണിയും ഞാനും നല്ല സുഹൃത്തുകളാണ്. അത് ആദ്യം ദിവസം മുതല്‍ 95ാം ദിവസം വരെ അങ്ങനെയാണ്. ഇപ്പോഴും അങ്ങനെയാണ്. ഞങ്ങളുടെ സൗഹൃദ നിമിഷങ്ങള്‍ അധികം പുറത്തുവന്നില്ല. നിങ്ങള്‍ അവിടെ കണ്ട് ആഘോഷിച്ച ഫ്രണ്ട്ഷിപ്പ്‌സ് ഒകെ പുറത്ത് ഭയങ്കര അടി നടന്നില്ലെ. എന്നാല്‍ അതിനകത്ത് നിങ്ങള് കണ്ട പൊരിഞ്ഞ ശത്രുക്കളൊക്കെ പുറത്ത് മിത്രങ്ങളാണ്.

  ദിലീപേട്ടന്‍ പിടിക്കുമെന്ന് വിചാരിച്ച് ​താഴോട്ട് ചാടി, അന്ന് സംഭവിച്ചത്, അനുഭവം പറഞ്ഞ് ഗിന്നസ് പക്രു

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  അത്ര മാത്രം സിംപിളാണ് ബിഗ് ബോസ്. മണിയുമായിട്ട് യുദ്ധമൊന്നുമില്ല. പിന്നെ നാട്ടുകൂട്ടം ടാസ്‌ക്കിനിടെ ഉണ്ടായ ചെറിയ പ്രശ്‌നങ്ങള്‍. അതൊക്കെ രസമല്ലെ. ടാസ്ക് തുടങ്ങിയ സമയത്ത് ഞാന്‍ നോക്കുമ്പോ മണിക്കുട്ടന്‍ മരയ്ക്കാര്‍ സിനിമയിലെ പോലെ നെഞ്ചും വിരിച്ചു വരുന്നു. അപ്പോ ഞാനും അതേപോലെ വന്നു. അങ്ങനെ ടാസ്ക്കിനിടെ പോയി വഴക്കുണ്ടാക്കി. അത് അവിടെ കഴിഞ്ഞതാണ്.

  അന്ന് വൈകുന്നേരം ഇക്കാ പോട്ടെ ഇക്ക എന്ന് അവനും, പോട്ടെ ഏടാ, നിനക്കെ പറഞ്ഞാല്‍ മനസിലാവുളളൂ എന്ന് ഞാനും പറയുമ്പോ തീരുന്ന പ്രശ്‌നങ്ങളാണ്. പക്ഷേ ഞങ്ങള് പറഞ്ഞത് എപ്പിസോഡില്‍ കാണിച്ചില്ല. അതുകൊണ്ടാണ് ഞങ്ങള്‍ തമ്മില്‍ പ്രശ്‌നമാണ് എന്ന് തോന്നിയത്, അഭിമുഖത്തില്‍ കിടിലം ഫിറോസ് പറഞ്ഞു.

  ബിഗ് ബോസിന് ശേഷമുളള എറ്റവും വലിയ സന്തോഷം, ഫിനാലെയില്‍ മനസുതുറന്ന്‌ മണിക്കുട്ടന്‍

  അതേസമയം ഫൈനല്‍ ഫൈവില്‍ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയാണ് കിടിലം ഫിറോസ്. എന്നാല്‍ ആറാം സ്ഥാനമാണ് ഫിറോസ് നേടിയത്. മൈന്‍ഡ് റീഡര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരമാണ് കിടിലത്തിന് ഫിനാലെയില്‍ ലഭിച്ചത്. വേറിട്ട ഗെയിം സ്ട്രാറ്റജികളുമായാണ് ഫിറോസ് ഷോയില്‍ മുന്നേറിയത്. എന്നാല്‍ ഒരു ഘട്ടത്തില്‍ ചില പരാമര്‍ശങ്ങള്‍ ഫിറോസിന് തിരിച്ചടിയായി മാറി.

  English summary
  bigg boss malayalam season 3: kidilam firoz reveals the game and friendship with manikuttan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X