twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സായിക്കും ഋതുവിനും ഒരുപോലെ വീക്ക് പോയിന്റുകളുണ്ട്, അഡോണിയോട് കിടിലം ഫിറോസ്

    By Midhun Raj
    |

    ബിഗ് ബോസിലെ വീക്ക്‌ലി ടാസ്‌ക്കായ ബിബി യൂണിവേഴ്‌സിറ്റിക്ക് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇതുവരെയുളള സീസണുകളില്‍ എറ്റവും കൂടുതല്‍ രസിപ്പിച്ച ടാസ്‌ക്കായിരുന്നു ഇതെന്നായിരുന്നു മിക്കവരും പറഞ്ഞത്. അതേസമയം ബിഗ് ബോസ് ഹൗസിലും ഇതേകുറിച്ചുളള വിലയിരുത്തലുകള്‍ നടന്നിരുന്നു. നോബിയും അഡോണിയും അടുത്ത് ഇരിക്കവെ കിടിലം ഫിറോസ് സായിയുടെയും ഋതുവിന്‌റെയും പ്രകടനത്തെ കുറിച്ച് സംസാരിച്ചു.

    biggboss

    ഞാനിപ്പോഴാണ് അവനെ ശരിക്കും മാറിനിന്ന് കണ്ടതെന്ന് കിടിലം ഫിറോസ് പറയുന്നു. ഞാന്‍ ഒരുപാട് ശ്രദ്ധിച്ചു മാറിനിന്ന്, എന്തെങ്കിലും ഒരു പ്രതിഫലനമുണ്ടാവണ്ടേ അവന്. റിഫ്‌ളക്ഷന്‍ വരണമല്ലോ ഒരു നടന്‌റെ. എന്നാല്‍ ഒരു നടനെന്ന നിലയിലുളള റിഫ്‌ളക്ഷന്‍ അവന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് കിടിലം ഫിറോസ് പറഞ്ഞു. ഋതുവും സായിയും ഒരുപോലെയാണ്. രണ്ടാള്‍ക്കും ഒരേ വീക്ക് പോയിന്റാണുളളത്.

    ദേഷ്യം, വിമര്‍ശനങ്ങള്‍ അംഗീകരിക്കില്ല. രണ്ടാമത്തേത് കണ്ണാടിയാണ്. പോകുന്നവഴിക്കും വരുന്ന വഴിക്കുമൊക്കെ കണ്ണാടി എവിടെയെങ്കിലും കണ്ടാല്‍ നിന്ന് മുടിയിലും താടിയിലുമൊക്കെ പിടിച്ചുനോക്കി നില്‍ക്കാറുണ്ടെന്ന് കിടിലം ഫിറോസ് പറഞ്ഞു. സായി കുറച്ചുകൂടി ഉഷാറാകണമെന്ന് ആഗ്രഹമുണ്ടെന്നും അഡോണിയോടും നോബിയോടും ഫിറോസ് പറഞ്ഞു.

    ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    Recommended Video

    ഫിറോസ് പറഞ്ഞത് പച്ചക്കള്ളം..സായ് എന്താന്ന് ഈ അമ്മ പറയും | Filmibeat Malayalam

    നാളെയൊരു സമയത്ത് ഒരു പത്ത് ഇരുപത് സിനിമയൊക്കെയായി ചെക്കന്‍ പാറിപ്പറന്ന് നടക്കുന്നത് കാണുമ്പോള്‍ നമുക്കായിരിക്കില്ലേ സന്തോഷം. ഇതുകേട്ട് എല്ലാവര്‍ക്കും അവരുടെതായ തെറ്റുകളുണ്ടെന്ന് അഡോണിയും പറഞ്ഞു.തുടര്‍ന്ന് ഞാന്‍ മനസിലാക്കിയ ഒരു കാര്യമുണ്ടെന്ന് ഫിറോസ് പറയുന്നു. നമ്മള്‍ ക്രിട്ടിസസത്തെ ആക്‌സപ്റ്റ് ചെയ്തില്ലെങ്കില്‍ നമുക്കെന്തോ പ്രശ്‌നമുണ്ടെന്നതാണ് ഇതുവരെയുളള ജീവിതത്തില്‍ നിന്നും താന്‍ മനസിലാക്കിയിട്ടുളളതെന്നും കിടിലം ഫിറോസ് അഡോണിയോട് വ്യക്തമാക്കി.

    English summary
    bigg boss malayalam season 3: Kidilam Firoz reveals the weak points of saivishnu and rithu manthra
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X