ഇമോഷണലി തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ മുന്‍പില്‍ നിന്ന് കൊടുക്കരുത്, സൂര്യയോട് കിടിലം ഫിറോസ്

By Midhun Raj

ബിഗ് ബോസിന്‌റെ കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക്കിലും വാശിയേറിയ മല്‍സരമാണ് നടന്നത്. അലക്ക് കമ്പനി എന്ന ടാസ്‌ക്കായിരുന്നു മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയത്. രണ്ട് ടീമായി തിരിഞ്ഞ് ബിഗ് ബോസ് താഴേക്കിടുന്ന വസ്ത്രങ്ങള്‍ ശേഖരിച്ച് അലക്കി തേച്ച് ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് മുന്നില്‍ ഹാജരാക്കുക എന്നതായിരുന്നു ടാസ്‌ക്ക്. ഇതില്‍ മണിക്കുട്ടന്‍ ഉള്‍പ്പെട്ട ടീമാണ് ജയിച്ചത്. വീക്ക്‌ലി ടാസ്‌ക്കിനിടെ ഭാഗ്യലക്ഷ്മിയും പൊളി ഫിറോസും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

ഗ്ലാമറസായി ഐഷ ശര്‍മ്മ, നടിയുടെ പുത്തന്‍ ഫോട്ടോസ് കാണാം

പൊളി ഫിറോസിന്‌റെ മോശം ടോണിലുളള സംസാരം എടുത്തു പറഞ്ഞായിരുന്നു ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്. സായി വിഷ്ണു നാരങ്ങവെളളം നല്‍കിയപ്പോള്‍ അത് നിരസിച്ചാണ് പൊളി ഫിറോസിന്‌റെ പരാമര്‍ശം ഭാഗ്യലക്ഷ്മി എടുത്തുപറഞ്ഞത്. ഇതിനിടെ സൂര്യയും പൊളി ഫിറോസിന്‌റെ മോശം ടോണിലുളള സംസാരം എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ സൂര്യയോട് ക്യാരക്ടര്‍ വിടരുതെന്ന്

ഇതിനിടെ സൂര്യയോട് ക്യാരക്ടര്‍ വിടരുതെന്ന് പൊളി ഫിറോസ് താക്കീത് നല്‍കുന്നുണ്ടായിരുന്നു. ഇത് പിന്നീട് കിടിലം ഫിറോസ് അടുത്തിരിക്കുന്ന സമയത്ത് സൂര്യ പറഞ്ഞു. കരഞ്ഞുകൊണ്ടിരുന്ന സൂര്യയെ കണ്ട് കാര്യം തിരക്കുകയായിരുന്നു ഫിറോസ്. തുടര്‍ന്നാണ് സൂര്യ ഇതേകുറിച്ച് സംസാരിച്ചത്. പുളളി ക്യാരക്ടര്‍ പിടിക്ക്, ക്യാരക്ടര്‍ പിടിക്ക് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു എന്ന് ഇമോഷണലായി സൂര്യ പറഞ്ഞു.

തുടര്‍ന്ന് ഈ ഗെയിം ഒരാള്‍ മറ്റൊരാളെ

തുടര്‍ന്ന് ഈ ഗെയിം ഒരാള്‍ മറ്റൊരാളെ ഇമോഷണലി ബ്രേക്ക് ചെയ്ത് ജയിക്കുക എന്നുളളതാണ് മല്‍സരമെന്ന് കിടിലം ഫിറോസ് സൂര്യയോട് പറഞ്ഞു. അത് നന്നായിട്ടറിയാവുന്ന നീ എന്തിനാ കരയുന്നേ. ഇതിന് മറുപടിയായി ക്യാരക്ടര്‍ പിടിക്ക് എന്ന് പറയുന്നു എന്ന് സൂര്യ പറഞ്ഞു. പറഞ്ഞോട്ടെ എന്നെ എന്തെല്ലാം പറയുന്നു വിഷക്കടല് കോമാളി അത് ഇത്, ചിരിച്ചുകൊണ്ട് നില്‍ക്ക് നീ.

ഈ ഗെയിം ഒരു പരിധി കഴിഞ്ഞാല്‍

ഈ ഗെയിം ഒരു പരിധി കഴിഞ്ഞാല്‍ ഞാനും നീയും പോലും ഇമോഷണലി ബ്രേക്ക് ചെയ്യപ്പെടേണ്ടൊരു മല്‍സരമാണ്. ഇതൊരു ഗെയിമാണ്. നീ അന്ന് പറഞ്ഞത് പോലെ ഇത് എന്റെ കൈയ്യിലല്ല എന്നുളളതാണ് പരമാര്‍ത്ഥം. ഇത് നമ്മുടെ വീടല്ല. ഫിറോസ് പറഞ്ഞു. എന്ന് കരുതി ഒരാളെ തകര്‍ത്തിട്ടാണ ചേട്ടാ ഗെയിം കളിക്കുന്നത് എന്ന് സൂര്യ ചോദിക്കുന്നു.

നീ തകരാന്‍ നിന്നുകൊടുത്താല്ലല്ലെ

നീ തകരാന്‍ നിന്നുകൊടുത്താല്ലല്ലെ തകരുളളു എന്നാണ് ഇതിന് മറുപടിയായി കിടിലം ഫിറോസ് പറഞ്ഞത്. നമ്മളെ ഒരാള് തകര്‍ക്കാന്‍ നോക്കുവാണ് എന്ന് തോന്നുമ്പോള്‍ നമ്മള് തകരാന്‍ നിന്നുകൊടുക്കേണ്ട നീ ഇത്രയേയുളളൂ എന്ന് അവന്‌റെ മുന്നില്‍ കാണിക്കാതിരിക്ക്. ഞാനൊന്ന് റിയാക്ട് ചെയ്തപ്പോഴത്തേക്ക് അതും അഭിനയം എന്ന് പറഞ്ഞു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
അത് പറഞ്ഞോട്ടെന്ന്

അത് പറഞ്ഞോട്ടെന്ന്, അഭിനയമെന്ന് അവര് ചുമ്മാ ബളാ ബളാ എന്ന് പറയത്തല്ലെ ഉളളൂ. അവന് നിന്‌റെ ദേഹത്ത് തൊടാന്‍ പറ്റില്ല. അവന് നിന്നെ കുറിച്ച് എന്തെങ്കിലുമൊക്കെ അവിടെയും ഇവിടെയും പറഞ്ഞോണ്ട് നടക്കാം എന്നല്ലാതെ അവന് നിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല. കിടിലം ഫിറോസ് സൂര്യയോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X