For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സത്യമായിട്ടും ഞാന്‍ മല്‍സരിച്ചതാണ് ബിഗ് ബോസേ, ഡിംപലിനെ കുറിച്ച് പൊട്ടിക്കരഞ്ഞ് ഫിറോസ്

  |

  പിതാവിന്‌റെ വിയോഗ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഡിംപല്‍ ഭാല്‍ ഇന്ന് ബിഗ് ബോസ് ഹൗസ് വിട്ടിരുന്നു. സഹോദരി തിങ്കളാണ് ഡിംപലിനെ ഈ വിവരം കണ്‍ഫെഷന്‍ റൂമില്‍ ഫോണിലൂടെ അറിയിച്ചത്. തുടര്‍ന്ന് സഹമല്‍സരാര്‍ത്ഥികള്‍ക്കും ഇത് വലിയ വിഷമമുണ്ടാക്കി. ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചുവരാതെ അവിടെ നിന്നും തന്നെ പുറത്തേക്ക് പോവുകയായിരുന്നു ഡിംപല്‍. ഡിംപലിന്‌റെ അച്ഛന്റെ വിയോഗ വാര്‍ത്ത കിടിലം ഫിറോസിലും വലിയ വിഷമമുണ്ടാക്കിയിരുന്നു.

  ഗ്ലാമര്‍ ലുക്കില്‍ അര്‍ജുന്‍ റെഡ്ഡി നായിക, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം.

  ഏറെ നേരം അസ്വസ്ഥനായ ഫിറോസ് ബിഗ് ബോസിനോട് തന്നെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് അവിടെയെത്തിയ കിടിലം ഡിംപലിന്റെ കാര്യം പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. "എനിക്കറിയത്തില്ല, എങ്ങനെയെ അറിഞ്ഞോ അറിയാതെയോ നമ്മള്‍ കാരണമായിട്ടുണ്ടോ എന്നറിയില്ല എന്ന് കിടിലം പറഞ്ഞു.

  ഈ ഗെയിം എറ്റവും നന്നായി മനസിലാക്കിയിട്ടാണ് ഞാന്‍ വന്നത് എന്നതുകൊണ്ട് തന്നെ, ഞാന്‍ പുറത്തേക്ക് പോയി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നന്നായിട്ടറിയാം. ഇത് ഇവിടെ കരുതുന്നത് പോലെയല്ല, കൈവിട്ട കളിയാണ്. ഇനി അങ്ങോട്ടുളള എന്റെ ലൈഫ് എങ്ങനെയായിരിക്കുമെന്ന് എനിക്ക് നന്നായിട്ടറിയാം. നിങ്ങള്‍ക്കും നന്നായിട്ടറിയാം. സത്യമായിട്ടും ഞാന്‍ മല്‍സരിച്ചതാണ് ബിഗ് ബോസേ എന്ന് പൊട്ടിക്കരഞ്ഞ് ഫിറോസ് പറഞ്ഞു.

  മനസുകൊണ്ട് ഞാന്‍ അവളെ ഒന്നും പറഞ്ഞിട്ടില്ല. അവിടെ നില്‍ക്കുമ്പോള്‍ ഒരു ടീമിനെ റെപ്രസന്‌റ് ചെയ്താണ് ഞാന്‍ നില്‍ക്കുന്നത്. എനിക്ക് ചോയിച്ചേ പറ്റൂ. നിങ്ങള്‍ ഒരു ഒറ്റവട്ടം നിര്‍ത്താതെന്ത്. നിര്‍ത്തിയിട്ട് ഇങ്ങനെ അല്ലെഡാ, ഇങ്ങനെയുളള ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്ന് ഒരുവട്ടം എന്നോട് പറഞ്ഞുകൂടായിരുന്നോ. ഞാന്‍ നിങ്ങളോട് ഒരുപാട് വട്ടം ചോദിച്ചിട്ടല്ലെ മല്‍സരിക്കാനിറങ്ങിയത്, ഫിറോസ് പറഞ്ഞു.

  ഇത്രയും ദിവസം വിഷക്കടലാണ് അതാണ് ഇതാണെന്നൊക്കെ പറഞ്ഞിട്ടും ഞാന്‍ മിണ്ടാതിരുന്നത് നൂറ് ദിവസം തികയ്ക്കണം എന്നുളളതുകൊണ്ട് മാത്രമാണ്. 66ാമത്തെ ദിവസം എന്റെ വായില്‍ നിന്ന് വീണപ്പോ കണ്ടോ ഒറ്റയടിക്ക് ലൈഫേ പോയി. എന്തെങ്കിലും ഒകെ ചെയ്യ്. ഒന്നുകില്‍ എന്നെ ഇവിടുന്ന് തുറന്നുവിട്. ഞാന്‍ പുറത്തിറങ്ങിയിട്ട് എനിക്കിത് മാനേജ് ചെയ്യാന്‍ കഴിയും.

  ഞാനാദ്യം അവിടെ പോവും ഡിമ്പുവിന്‌റെ വീട്ടില്, കിടിലം പറഞ്ഞു. തുടര്‍ന്ന് ഇതൊക്കെ നിങ്ങളുടെ അനാവശ്യ ചിന്തകളാണെന്ന് ഫിറോസിനോട് ബിഗ് ബോസ് പറഞ്ഞു. അവള് ഒകെ ആണോ എന്ന് കിടിലം ചോദിച്ചു. പിന്നാലെ നിങ്ങള്‍ക്ക് ആവശ്യമുളള അത്ര സമയം ഇവിടെയിരുന്ന് മനസിനെ ശാന്തമാക്കി തിരിച്ചുപോയാല്‍ മതി എന്ന് ബിഗ് ബോസ് ഫിറോസിനോട് പറഞ്ഞു.

  തുടര്‍ന്ന് ഇതേകുറിച്ച് നോബി കിടിലത്തോട് സംസാരിച്ചിരുന്നു. നിന്‌റെ മനസില്‍ എന്തെങ്കിലും തോന്നിയാല്‍ ഒന്നുകില്‍ കണ്‍ഫെഷന്‍ റൂമില്‍ വെച്ച് പറയുക, അല്ലാതെ വരുന്നവരുടെ അടുത്തും പോണവരുടെ അടുത്തും ചെന്ന് പറയരുതെന്ന് നോബി പറഞ്ഞു. തുടര്‍ന്ന് ഞാന്‍ ആരുടെ അടുത്തും പറഞ്ഞില്ലെന്ന് ഫിറോസ് പറഞ്ഞു. ഇതുകേട്ട് ഇനി ആരുടെ അടുത്താ പറയാതെ ഉളെള എന്ന് റംസാന്‍ പറഞ്ഞു. ഇനി അനാവശ്യ ചിന്തകള്‍ ഒഴിവാക്കണമെന്നും നോബി പറഞ്ഞു. ഒന്നാമത് എല്ലാവരും ഡിപ്രസ്ഡ് ആയിട്ട് ഇരിക്കുവാണ്. അതിന്‌റെ ഇടയില്‍ നീ ആവശ്യമില്ലാത്തത് ചിന്തിച്ചുകൂട്ടി തലയില് വെക്കരുത്.

  English summary
  bigg boss malayalam season 3: kidilam firoz's emotinal words about dimpal bhal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X