'ഇപ്പോ കിട്ടും ഫ്‌ളാറ്റ്, നോക്കിയിരുന്നോ', മിഷേലിനും എയ്ഞ്ചലിനും കിടിലം ഫിറോസിന്‌റെ മറുപടി

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിന്‌റെ ഫൈനലിനായുളള തയ്യാറെടുപ്പുകളിലാണ് മല്‍സരാര്‍ത്ഥികള്‍. ഫിനാലെയ്ക്കായി മുന്‍സീസണുകളിലെ മല്‍സരാര്‍ത്ഥികളും മറ്റു താരങ്ങളുമെല്ലാം ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ബിഗ് ബോസ് ഫൈനല്‍ ഗ്രാന്‍ഡ് ആക്കാനുളള ഒരുക്കങ്ങളിലാണ് അണിയറ പ്രവര്‍ത്തകരെന്നാണ് അറിയുന്നത്. ചെന്നൈയില്‍ എത്തിയതിന് പിന്നാലെ ഒത്തുകൂടല്‍ ചിത്രങ്ങളും വീഡിയോസുമെല്ലാം മിക്കവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയതിന്‌റെ സന്തോഷം എല്ലാവരും പങ്കുവെക്കുകയാണ്.

kidilam firoz

അതേസമയം കിടിലം ഫിറോസിനൊപ്പമുളള മിഷേലിന്‌റെ ഒരു വീഡിയോയും വൈറലായിരിക്കുകയാണ്. കിടിലത്തിനും മിഷേലിനുമൊപ്പം എയ്ഞ്ചലും എത്തിയിരുന്നു. ഫ്‌ളാറ്റ് കിട്ടിയാല്‍ തനിക്ക് ഒരു മുറി വേണമെന്നാണ് കിടിലത്തോട് തമാശയായി മിഷേല്‍ പറഞ്ഞത്. എനിക്ക് കിച്ചണ്‍ വേണമെന്ന് എയ്ഞ്ചലും കിടിലത്തോട് പറഞ്ഞു. ഇതെല്ലാം കേട്ട് 'ഇപ്പോ കിട്ടും ഫ്‌ളാറ്റ്, നോക്കിയിരുന്നോ എന്നാണ് ഫിറോസിന്‌റെ മറുപടി. നാളെ വൈകുന്നേരം ആവുമ്പോഴേക്കും ഫ്‌ളാറ്റ് തരും ഫിറോസ് തമാശയായി പറഞ്ഞു.

ഫിനാലെയില്‍ ഫിറോസ് വിജയി ആയി കാണണമെന്ന ആഗ്രഹമാണ് പുതിയ വീഡിയോയിലൂടെ മിഷേലും എയ്ഞ്ചലും പ്രകടിപ്പിച്ചത്. കിടിലം ഫിറോസിനെ ഇഷ്ടപ്പെടുന്നവരാണ് തങ്ങളെന്ന് എയ്ഞ്ചലും മിഷേലും പുറത്ത് എത്തിയ ശേഷം പറഞ്ഞിട്ടുണ്ട്. കിടിലം ഫിറോസിന് വോട്ട് അഭ്യര്‍ത്ഥിച്ചും മുന്‍പ് ഒരിക്കല്‍ ഇരുവരും എത്തി. അതേസമയം സായി വിഷ്ണു, ഭാഗ്യലക്ഷ്മി തുടങ്ങിയവരെയാണ് ഇതുവരെ ബിഗ് ബോസ് താരങ്ങള്‍ക്കൊപ്പം കാണാത്തത്. ബിഗ് ബോസ് താരങ്ങള്‍ പങ്കുവെച്ച ചിത്രങ്ങളിലും വീഡിയോസിലുമൊന്നും ഇരുവരെയും കണ്ടിട്ടില്ല. ഇരുവരും എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഫിനാലെയ്ക്കായി എല്ലാവരും എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

നടി കരിഷ്മയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം

വീഡിയോ

Recommended Video

വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X