twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതിനെയാണ് യഥാര്‍ത്ഥ വിപ്ലവം എന്ന് ഞാന്‍ വിളിക്കുന്നത്; ചിന്ത ഉണര്‍ത്തി ബിഗ് ബോസ് താരം കിടിലം ഫിറോസ്

    |

    ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം താരങ്ങള്‍ ആരാധകരുമായി സംവദിക്കാറുണ്ട്. കിടിലം ഫിറോസ് അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയ ലൈവില്‍ എത്തുന്നതും പതിവാണ്. കഴിഞ്ഞ ദിവസം ലൈവിലെത്തി ഫിറോസ് സംസാരിച്ച കാര്യങ്ങള്‍ വൈറലായിരുന്നു. ഇതിനിടെ തന്റെ പ്രിയപ്പെട്ടവര്‍ക്ക് ചില ചിന്തകള്‍ ഉണര്‍ത്തുന്ന എഴുത്തുമായിട്ടാണ് താരം വന്നത്. വിശദമായി വായിക്കാം...

    ഹോട്ട് ലുക്കിൽ നടി കിയാര അദാനി, കിടിലൻ ഫോട്ടോസ് കാണാം

     കിടിലം ഫിറോസിന്റെ പോസ്റ്റ്

    നിങ്ങളെപ്പോഴെങ്കിലും ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ആരെങ്കിലും ദുഃഖത്തിലാവുമ്പോള്‍ നിങ്ങളയാളുടെ നേരെ സഹതാപം പ്രകടിപ്പിക്കും. നിങ്ങള്‍ക്കയാളോട് വളരെയധികം സ്‌നേഹം അനുഭവപ്പെടും. ഇത് ശരിയായ തരത്തിലുള്ള സ്‌നേഹമല്ല. അതേസമയം ആരെങ്കിലും സന്തോഷത്തിലാണെങ്കില്‍ അയാള്‍ ആഘോഷിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്കയാളോട് അസൂയ തോന്നും, നിങ്ങള്‍ക്കത് ഇഷ്ടപ്പെടുകയില്ല. സന്തോഷവാനായ ഒരുവനോട് സ്‌നേഹം കാണിക്കാന്‍ ഒരല്‍പം ബുദ്ധിമുട്ടാണ്.

     കിടിലം ഫിറോസിന്റെ പോസ്റ്റ്

    എന്നാല്‍ ആരെങ്കിലും ദുഃഖിതനായി തീരുമ്പോള്‍ നിങ്ങള്‍ക്കത് നന്നായി തോന്നും. ചുരുങ്ങിയപക്ഷം നിങ്ങളത്രയ്ക്ക് ദുഃഖിതനല്ല എന്ന് നിങ്ങള്‍ക്ക് ചിന്തിക്കുവാനെങ്കിലും കഴിയും. ആ കാര്യത്തില്‍ മേല്‍കൈ നിങ്ങള്‍ക്കാണ്. അതിനാല്‍ നിങ്ങള്‍ സഹതാപം പ്രകടിപ്പിക്കും. ഒരു കുഞ്ഞ് ജനിക്കുന്നു. ക്രമേണ അവന്‍ കാര്യങ്ങള്‍ മനസിലാക്കുവാന്‍ തുടങ്ങുന്നു. താന്‍ ദുഃഖിതനാവുമ്പോഴാണ് തനിക്ക് മുഴുവന്‍ കുടുംബത്തിന്റെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിയുന്നതെന്ന് പതുക്കെ പതുക്കെ അവന്‍ കണ്ടുപിടിക്കും. അപ്പോള്‍ അവന്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി തീരും. എല്ലാവര്‍ക്കും അവനോട് സഹതാപം തോന്നും, എല്ലാവര്‍ക്കും അവനോട് സ്‌നേഹം തോന്നും.

      കിടിലം ഫിറോസിന്റെ പോസ്റ്റ്

    എന്നാല്‍ അവന്‍ സന്തോഷവാനും, രോഗമില്ലാത്തവനുമാകുമ്പോള്‍, ഒരു കുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടി കൊണ്ടിരിക്കുമ്പോള്‍, മുഴുവന്‍ കുടുംബവും അവനെതിരെ അണിനിരക്കും. ഇതില്‍ നിന്ന് കുട്ടി ഒരു പാഠം പഠിക്കും. ഏതെങ്കിലും വിധത്തില്‍ ദുഖിതനാവുകയാണെങ്കില്‍, അല്ലെങ്കില്‍ ഒരു രോഗിയാവുകയാണെങ്കില്‍, അത് നല്ലതാണ് എന്നും, എന്നാല്‍ സന്തോഷവാനായി, ഉണര്‍ച്ചയോടെ, നൃത്തംവച്ചുകൊണ്ടും തുള്ളിച്ചാടി കൊണ്ടും ഇരിക്കുകയാണെങ്കില്‍, അത് ചീത്തയാണ് എന്നും കുട്ടി മനസിലാക്കും.

     കിടിലം ഫിറോസിന്റെ പോസ്റ്റ്

    അവന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്... ഇങ്ങനെയാണ് നിങ്ങള്‍ പഠിച്ചിട്ടുള്ളതും. ഒരു കുട്ടി സന്തോഷവാനായി തുള്ളിച്ചാടി കൊണ്ടിരിക്കുമ്പോള്‍ മുഴുവന്‍ കുടുംബവും അവനോട് ചേരണം, അവന്റെ സന്തോഷത്തില്‍ പങ്കുചേരണം. ഒരു കുട്ടി രോഗബാധിതനായി തീരുമ്പോള്‍ ആ കുട്ടിയുടെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധയുള്ളവനാകണം. എന്നാല്‍ അവനോട് യാതൊരു സഹതാപവും കാട്ടരുത്. ശ്രദ്ധിക്കുന്നത് ശരിയാണ്, എന്നാല്‍ സഹതപിക്കുന്നത് തെറ്റാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്. അവനെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക. അവന് വേണ്ട മരുന്നുകള്‍ നല്‍കുക.

       കിടിലം ഫിറോസിന്റെ പോസ്റ്റ്

    എന്നാല്‍ നിസ്സംഗത പുലര്‍ത്തുക. കാരണം അതിസൂഷ്മമായൊരു പ്രതിഭാസം അവിടെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങളവന്റെ നേരെ സഹതാപവും, സ്‌നേഹവും പ്രകടിപ്പിക്കുകയാണെങ്കില്‍, നിങ്ങളാ കുട്ടിയെ എന്നെന്നേക്കുമായി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴവന്‍ ദുഃഖത്തോട് പറ്റിപ്പിടിക്കും. ദുഃഖം വിലപിടിച്ചതായി തീരും. എന്നാല്‍ സന്തോഷം കൊണ്ട് അവന്‍ ചാടി തുള്ളുമ്പോള്‍, ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ട് വീടിനുചുറ്റും ഓടി നടക്കുമ്പോള്‍ അവനോടൊപ്പം ആഘോഷിക്കുക, അവനോടൊപ്പം നില്‍ക്കുക. എങ്കില്‍ കാര്യങ്ങള്‍ മുഴുവന്‍ വ്യത്യസ്തമായി തീരും.

     കിടിലം ഫിറോസിന്റെ പോസ്റ്റ്

    എന്നാല്‍ തങ്ങളുടെ കുട്ടികളോടൊപ്പം നൃത്തംവച്ചു കൊണ്ടിരിക്കുന്ന അവരോടൊപ്പം കളിച്ചു കൊണ്ട്, ഓരോ നിമിഷവും ആസ്വദിച്ചു കൊണ്ടിരിക്കുന്ന അമ്മമാരെ എവിടെയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? അമ്മമാര്‍ ഗൗരവത്തിലാണ്, അച്ഛന്‍മാര്‍ അവരേക്കാള്‍ ഗൗരവത്തിലാണ്. മുഴുവന്‍ ലോകത്തെയും അവര്‍ തങ്ങളുടെ ചുമലില്‍ കൊണ്ടു നടക്കുകയാണ്. ജീവിതത്തോടുള്ള നിങ്ങളുടെ ദുഃഖം നിറഞ്ഞ മാനസികാവസ്ഥയിലേക്ക് കടന്നു വരുവാന്‍ നിങ്ങളവനെ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കുട്ടി എന്ന നിലയ്ക്ക് വളരുവാന്‍ അവന് കഴിയുമായിരുന്നു.

    Recommended Video

    ബിഗ്‌ബോസ് സീസൺ 4 ൽ ഇവർ ? അത് തകർക്കും | FilmiBeat Malayalam
     കിടിലം ഫിറോസിന്റെ പോസ്റ്റ്

    അത്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും ലോകത്തില്‍ വിഹരിച്ചു കൊണ്ട് വളര്‍ന്നു വരുവാന്‍ അവന് കഴിയുമായിരുന്നു. വര്‍ത്തമാന കാലത്തില്‍ നിലനില്‍ക്കുവാനുള്ള കഴിവിനെ വളര്‍ത്തി കൊണ്ടു വരാന്‍ അവന് കഴിയുമായിരുന്നു. ഇതിനെയാണ് യഥാര്‍ത്ഥ വിപ്ലവം എന്ന് ഞാന്‍ വിളിക്കുന്നത്. മറ്റു വിപ്ലവങ്ങളൊന്നും തന്നെ മനുഷ്യനെ സഹായിക്കുവാന്‍ പോകുന്നില്ല. അത് ഫ്രഞ്ച് വിപ്ലവമായാലും ശരി, റഷ്യന്‍ വിപ്ലവമായാലും ശരി, അമേരിക്കന്‍ വിപ്ലവമായാലും ശരി, ചൈനീസ് വിപ്ലവമായാലും ശരി, അവയൊന്നും മനുഷ്യനെ സഹായിച്ചിട്ടുമില്ല. അടിസ്ഥാനപരമായ വിപ്ലവം മാതാപിതാക്കളും കുട്ടിയും തമ്മിലാണ്. മാതാപിതാക്കള്‍ക്കും കുട്ടിക്കുമിടയിലെവിടെയോ ആണ് ആ കണ്ണിയുള്ളത്. ആ ബന്ധത്തിന് മാറ്റം വരുന്നില്ലായെങ്കില്‍, ലോകം ഇതേ ചക്രത്തില്‍ തന്നെ കിടന്നു തിരിഞ്ഞു കൊണ്ടേയിരിക്കും. ഓഷോ. ശുഭദിനം ലോകമേ പരക്കട്ടെ പ്രകാശം

    English summary
    Bigg Boss Malayalam Season 3: Kidilam Firoz's Shares A Thoughtful Note On Social Media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X