For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തോറ്റു, ഫിനാലെ കാണുമ്പോൾ വോട്ട് ചെയ്തവർ അഭിമാനത്തോടെ ചിരിക്കും, ഫിറോസിന്റെ വാക്കുകൾ വൈറൽ

  |

  സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരാണ് ആർ ജെ കിടിലൻ ഫിറോസിന്റേത്. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്നു ഫിറോസ്. ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ ഫിറോസിന്റെ പേര് സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിലാണ് താരത്തിന്റെ പേര് ചർച്ചയായത്.

  നടി സ്‌നേഹയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു‍, കാണാം

  മണിക്കുട്ടനോടൊപ്പമുള്ള ചിത്രത്തിനെ കുറിച്ച് ഇനി സൂര്യയോട് ചോദിക്കേണ്ട, മാസ് മറുപടിയുമായി താരം...

  ബിഗ് ബോസ് സീസൺ 3 യിലെ ഫൈനൽ എട്ടിൽ കിടിലൻ ഫിറോസും ഉണ്ടായിരുന്നു. എന്നാൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇംപിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആറാം സ്ഥാനമായിരുന്നു കിടിലത്തിന് ലഭിച്ചത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഫിറോസിന്റെ രസകരമായ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് താരം.

  ഗുരുവായ ബാലചന്ദ്ര മേനോൻ എന്റെ ആദ്യ ചിത്രത്തിൽ സ്വന്തം പേരിൽ തിരക്കഥ നൽകിയില്ല, വിജി തമ്പി പറയുന്നു

  ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം നിരവധി വിമർശനങ്ങൾ ഫിറോസിന് കേൾക്കേണ്ടി വന്നിരുന്നു. വോട്ടിങ്ങിന്റെ പേരിലാണ് വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്. കൂടാതെ താരത്തിന്റേതാണെന്ന് പറയുന്ന രീതിയിലുള്ള വോഴ്സ് ക്ലിപ്പുകളും പുറത്ത് വന്നിരുന്നു. എന്നാൽ ഇതിനെല്ലാം കൃത്യമായ മറുപടിയും ഫിറോസ് നൽകിയിരുന്നു. ഷോ നടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളിൽ ഒന്നായിരുന്നു കിടിലത്തിന്റേത്.

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഫിറോസിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ്. സെൽഫ് ട്രോൾ പങ്കുവെച്ച് കൊണ്ടാണ് പ്രേക്ഷകർക്ക് നന്ദി പറഞ്ഞത്. മികച്ച കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. യോദ്ധയിലെ ജഗതിയുടെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു കുറിപ്പ് പോസ്റ്റ് ചെയ്തത്. തോറ്റു. ഫൈനൽ ഫൈവ് എത്തിയില്ല. തിരികെ വീടെത്തി. പൊങ്കാല അർപ്പിക്കാനുള്ളവർക്കൊക്കെ വന്നർപ്പിക്കാം.

  മനസിലെ ദേഷ്യമൊക്കെ മാറുംവരെ വിമർശിക്കണം എന്നുള്ളവർക്ക് വിമർശിക്കാം. എന്നിട്ട് നമുക്കിത് ഇവിടെ അവസാനിപ്പിക്കാം. സൗഹൃദം തുടരാം. വിജയിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. ലക്ഷങ്ങൾ വോട്ട്ചെയ്തിരുന്നു. അവരോടൊപ്പം ഉണ്ടാകും മരണം വരെ. എനിക്കുവേണ്ടി ഉറക്കമുപേക്ഷിച്ചു പ്രാർഥിച്ചവരും ,പ്രവർത്തിച്ചവരുമുണ്ട് .നിങ്ങൾ ജയിക്കും. ഓഗസ്ററ് ഒന്നിന് ഗ്രാൻഡ്‌ഫിനാലെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾ അഭിമാനത്തോടെ തലയുയർത്തി ചിരിക്കും. പരക്കട്ടെ പ്രകാശം എന്നായിരുന്നു ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

  ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. സ്വന്തം ചിത്രം പങ്കുവെച്ച് കൊണ്ടാണ് പ്രേക്ഷകർക്ക് നന്ദി അറയിച്ചിരിക്കുന്നത്. തോറ്റു. ഫൈനൽ ഫൈവ് എത്തിയില്ല.തിരിച്ചെത്തി. ലക്ഷങ്ങൾ വോട്ട് ചെയ്തു. അവരോടൊപ്പമുണ്ടാകും മരണം വരെ. സുഹൃത്തുക്കൾ വിജയിച്ചതിൽ സന്തോഷം . പരക്കട്ടെ പ്രകാശം... എന്നായിരുന്നു കിടിലത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഇതും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്..

  ഞങ്ങളുടെ മനസിലെ ഒരേ ഒരു വിജയി ഇക്ക തന്നെയാണ്. ഇപ്പോഴും നമ്മൾ വിജയിച്ചു തന്നെയാണ് നിൽക്കുന്നത്. ജനലക്ഷങ്ങളുടെ ഹൃദയത്തെ ജയിച്ചു. കട്ടക്ക് കൂടെയുള്ള ചങ്കുകളെ നേടി. ഇതൊരു ചെറിയ പടിയാണിക്ക. ഉയരങ്ങൾ കീഴടക്കാൻ നമുക്കൊരുമിച്ചു നടക്കാം,ആര് ജയിച്ചാലും അതൊരു ഗെയിമാണ്. അവിടെ നടന്നതെല്ലാം ഗെയിമിന്റെ ഭാഗമായ കാര്യങ്ങളാണ്. എല്ലാം അവിടെ തീർന്നു. അതേക്കുറിച്ചുള്ള വിമർശനങ്ങൾക്കൊന്നും ഇനി മറുപടി നൽകേണ്ടതില്ല. ബിഗ് ബോസ് കാണുന്നതിന് മുൻപേ ഇക്കയെ ഇഷ്ടപ്പെട്ട് തുടങ്ങിയവരാണ് ഇനിയും മുന്നോട്ട് പോവുക തുടങ്ങുന്ന കമന്റുകളാണ് ലഭിക്കുന്നത്.

  എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

  കൂടാതെ വിമർശനങ്ങളും തലപൊക്കുന്നുണ്ട്. നിങ്ങളുടെ ആർമിക് വോട്ട് പിടിക്കാൻ അറിയില്ല സായി ആർമി എംകെ ആർമി അവർ നല്ലത് പോലെ പ്രയത്നിച്ചു അതിന്റ ഫലം അവർക്ക് കിട്ടി. എന്നായിരുന്നു ഒരു പ്രേക്ഷകൻ കമന്റ്, ഇതിന് മറുപടിയും താരം നൽകിയിട്ടുണ്ട്. അവർക്ക് എന്റെ ഹൃദയത്തെ കീഴടക്കാനറിയാമായിരുന്നു !വോട്ട് പിടിച്ചാലും ഇല്ലെങ്കിലും ഒരു കണ്ടസ്റ്റന്റിനു വേണ്ടി നിലകൊണ്ടതിൽ അവർക്ക് അഭിമാനിക്കാനുള്ള എന്തെങ്കിലും ഉണ്ടാകും എന്നറിയാമായിരുന്നു !നേരിട്ട് വന്നു കാണുമ്പോൾ ,സെലിബ്രിറ്റി ആയല്ല ,വീട്ടിലെ ഒരാളെന്ന് തോന്നുമെന്നറിയാമായിരുന്നു !! ഒക്കേറ്റിനും ഉപരി അവർക്ക് പരസ്പരം സ്നേഹിക്കാനും തുണയാകുവാനും അറിയാമായിരുന്നു !! എന്റെ അഭിമാനമാണ് എനിക്കെന്റെ താനെ സേർന്ത കൂട്ടം, എന്ന് ഫിറോസ് ഫേസ്ബുക്കിൽ കമന്റിന് മറുപടിയായി കുറിച്ചു.

  ‍ഞങ്ങൾക്ക് പറയാനുള്ളത്

  ബിഗ് ബോസ് ഷോയൊക്കെ കഴിഞ്ഞില്ലേ ആർമീസ്, ഇനി എന്തിനാണ് തല്ല്. ഇനി അടുത്ത സീസണിൽ പോരേ

  Read more about: bigg boss malayalam season 3
  English summary
  Bigg Boss Malayalam season 3 Kidilam Firoz Shares Self Troll About after Finale
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X