പപ്പയെ പലരും പലതും പറഞ്ഞെന്നിരിക്കും, മക്കള്‍ അതൊന്നും കാര്യമാക്കണ്ട, കുടുംബത്തോട് കിടിലം ഫിറോസ്

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് കിടിലം ഫിറോസ്. പൊതുവെ ശാന്തസ്വഭാവക്കാരനായ ഫിറോസ് മികച്ച ഗെയിം കളിച്ചാണ് ഷോയില്‍ മുന്നേറുന്നത്. ബിഗ് ബോസില്‍ ഇത്തവണ തന്ത്രപരമായി മുന്നേറുന്ന മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയാണ് കിടിലം ഫിറോസ്. ബിഗ് ബോസ് ഇതുവരെ നല്‍കിയ ടാസ്‌ക്കുകളിലെല്ലാം ശ്രദ്ധേയ പ്രകടനമാണ് ഫിറോസ് കാഴ്ചവെച്ചത്.

നടി ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

തനിക്കെതിരെയുളള ആരോപണങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടികള്‍ ഫിറോസ് നല്‍കാറുണ്ട്. അടുത്തിടെ ഫിറോസ് ഖാന്‍ കിടിലത്തെ ചൊറിയാനായി കുറെ നോക്കിയെങ്കിലും പിടികൊടുത്തിരുന്നില്ല. അനാവശ്യമായ പ്രശ്‌നങ്ങള്‍ക്ക് നില്‍ക്കാതെ ശ്രദ്ധയോടെ കിടിലം ഫിറോസ് പലപ്പോഴും കളിക്കാറുളളത് കണ്ടിരുന്നു

അതേസമയം ബിഗ് ബോസിന്‌റെതായി

അതേസമയം ബിഗ് ബോസിന്‌റെതായി വന്ന ഒരു വീഡിയോയില്‍ കുടുംബത്തോട് ക്യാമറ നോക്കി സംസാരിക്കുന്ന ഫിറോസിനെ കാണിച്ചിരുന്നു. മക്കളോട് സംസാരിച്ചുകൊണ്ടാണ് കിടിലം ഫിറോസ് എത്തിയത്. ഞാനൊക്കെ വമ്പന്‍ തിരക്കുകളില്‍ ഓടിനടന്ന ആളാണ്. നമ്മള് ഇവിടെ കുടുങ്ങി, പെട്ടുപോവുമ്പോഴാണ് അറിയുന്നത്. പക്ഷേ ഭയങ്കര സന്തോഷമാണുട്ടോ. ഫിറോസ് പറയുന്നു.

ഞാനെത്ര ദിവസം ഇവിടെ നില്‍ക്കുന്നോ

ഞാനെത്ര ദിവസം ഇവിടെ നില്‍ക്കുന്നോ അത്രയും ദിവസം അവര് സന്തോഷിക്കുകയേ ഉളളൂ. അതൊരു വമ്പന്‍ മാറ്റമാണല്ലേ. സാധാരണ കുടുംബം ഞാന്‍ പെട്ടെന്ന് വന്നെങ്കില്‍ എന്നായിരിക്കും അവര്‍ ആഗ്രഹിക്കുക. എന്നാല്‍ ഇത്തവണ അതല്ല. പപ്പ പയ്യെ വന്നാമതി,. ഞങ്ങള് ഒകെയാണെന്ന് ആയിരിക്കും അവര് പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇഷ്ടമുളളത് ഒകെ വാങ്ങികഴിക്കട്ടെ പിളേളര്

ഇഷ്ടമുളളത് ഒകെ വാങ്ങികഴിക്കട്ടെ പിളേളര്. പിള്ളേര് ഇത് കാണുവാണെങ്കില് ഇഷ്ടമുളളത് ഒകെ മേടിച്ച് കഴിക്കണം കേട്ടോ. ഓണ്‍ലൈനായി എന്ത് വേണമെങ്കിലും ഓര്‍ഡര്‍ ചെയ്യണം. പുറത്തുപോവാനൊന്നും നില്‍ക്കരുത്. ചുറ്റും കോവിഡായിരിക്കും. ചിലപ്പോ ഗെയിമിന്‌റെ ഭാഗമായിട്ട് പലതും പറഞ്ഞുവെന്ന് ഇരിക്കും. അതൊന്നും പപ്പയെ ബാധിക്കുന്നില്ല.

പപ്പ ഇവിടെ ഒകെയാണ്

പപ്പ ഇവിടെ ഒകെയാണ്. നൂറ് ദിവസം ഇവിടെ നില്‍ക്കുമെന്ന് പറഞ്ഞിട്ടില്ലെ പപ്പ ഇവിടെ വന്നേ. രണ്ടാഴ്ച കഴിഞ്ഞ് പപ്പ അങ്ങോട്ട് വരുന്നെന്ന് പറഞ്ഞപ്പോ ലാലങ്കിള് വഴക്ക് പറഞ്ഞു..അപ്പോ പതിയെ ആകും പപ്പ വരൂളളൂ. കേട്ടോ. പപ്പയെ ഈ കാണുന്ന ആള്‍ക്കാര് എന്ന് വരെ നിര്‍ത്തുമോ അതുവരെ നില്‍ക്കും. എന്നിട്ടേ വരുളളൂ. അതുവരെ എന്തുവേണമെങ്കിലും മേടിച്ചുകഴിച്ചോ. കിടിലം ഫിറോസ് ക്യാമറ നോക്കി കുടുംബത്തോട് പറഞ്ഞു.

Recommended Video

Bigg Boss Malayalam Season 3 : ആദ്യമായി ഏറ്റുമുട്ടി ഡിംപലും സായിയും | FilmiBeat Malayalam
അതേസമയം റേഡിയോ മേഖലയില്‍

അതേസമയം റേഡിയോ മേഖലയില്‍ ശ്രദ്ധേയനായ ശേഷമാണ് കിടിലം ഫിറോസ് ബിഗ് ബോസിലെത്തിയത്. ആര്‍ജെയായി അടുത്തിടെ മോര്‍ണിംഗ് ആക്ടിവിറ്റിയില്‍ കിടിലം ഫിറോസ് വീണ്ടും എത്തിയിരുന്നു. അന്ന് നന്നായിട്ട് തന്നെയാണ് ബിഗ് ബോസ് നല്‍കിയ ദൗത്യം താരം പൂര്‍ത്തിയാക്കിയത്. തന്‌റെതായ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം ഷോയില്‍ കിടിലം ഫിറോസ് എപ്പോഴും തുറന്നുപറയാറുണ്ട്. ആദ്യം എതിരെ പറഞ്ഞവരെല്ലാം പിന്നീട് ഫിറോസിന്‌റെ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X