ഡിംപല്‍ ഫാന്‍സിന്റെ സപ്പോര്‍ട്ടിനാണ് മണിക്കുട്ടന്‍ ഈ ഉടായിപ്പൊക്കെ കാണിക്കുന്നത്,നോബിയോട് കിടിലം ഫിറോസ്

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലെ ശക്തരായ മല്‍സരാര്‍ത്ഥികളാണ് മണിക്കുട്ടനും കിടിലം ഫിറോസും. കിടിലം മുന്‍പ് പറഞ്ഞതുപോലെ മണിയും ഫിറോസും തമ്മിലുളള മല്‍സരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്‌റെ കുടുംബത്തെ വെച്ച് സംസാരിച്ചതിന് മണിക്കുട്ടനെതിരെ ഫിറോസ് രംഗത്തെത്തിയിരുന്നു. മോര്‍ണിംഗ് ടാസ്‌ക്കിന് ശേഷം റംസാനും മണിക്കുട്ടനും തമ്മില്‍ നടന്ന വഴക്കിനിടെയാണ് ഫിറോസും കയറി സംസാരിച്ചത്.

ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

ഇതിന് പിന്നാലെ നോബി ഒപ്പമുളള സമയത്ത് മണിക്കുട്ടനെതിരെ കിടിലം സംസാരിച്ചിരുന്നു. ഇവന്‍ വാ തുറന്നാല്‍ പറയുന്നത് മുഴുവന്‍ അവന്‌റെ വീട്ടുകാരെ കുറിച്ചാണെന്ന് കിടിലം ഫിറോസ് പറയുന്നു. അവനെ വളര്‍ത്തി വലുതാക്കിയ വേറെ ഏതോ വളര്‍ത്തുവീട്ടുകാരില്ലെ, അവരെ കുറിച്ച് അവന്‍ ഈ പ്ലാറ്റ്‌ഫോമില്‍ വന്നുനിന്ന് കുറ്റം പറയുന്നത് ആ വളര്‍ത്തിയവര്‍ക്കെതിരെ പറയുന്ന സംഗതിയല്ലെ.

നന്ദിക്കേടല്ലെ അത്

നന്ദിക്കേടല്ലെ അത്. അച്ഛന്‍ മദ്യപിച്ചാല്‍ മോശക്കാരനാണെന്ന് പറയുന്നത്, ഈ പ്ലാറ്റ്‌ഫോമില്‍ ഇതിന് തൊട്ടുമുന്‍പ് അച്ഛന്‌റെ വീഡിയോ കാണിച്ചപ്പോ എന്ത് സ്‌നേഹത്തോടെയാണ് ആ മനുഷ്യന്‍ സംസാരിക്കുന്നത്. അദ്ദേഹത്തെ കുറിച്ചൊക്കെ മോശം പറയുന്നൊരാള് ഈ പ്ലാറ്റ്‌ഫോമില്‍ ഈ വീട്ടില്‍ തുടരുന്നത് ഭയങ്കര മോശമാണ്. സ്വന്തം ചേച്ചിയുമായിട്ട് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട് എന്ന് അവന്‍ പറഞ്ഞത് ഓര്‍മ്മയുണ്ടോ.

നമ്മളിതൊന്നും പറയാതിരിക്കുന്നത്

നമ്മളിതൊന്നും പറയാതിരിക്കുന്നത് എന്താണെന്നറിയോ. അവന്‍ എല്ലായ്‌പ്പോഴും പറയുന്നത് എനിക്ക് നോമിനേഷന്‍ പേടി ഇക്ക,
എനിക്ക് ഇവിടെ നില്‍ക്കണം ഇക്ക, എനിക്ക് കിട്ടുന്ന റെമ്യൂണറേഷന്‍ എന്നൊക്കെയാണ്. ഇവന്‌റെ ഉദ്ദേശം ഇവിടെ നില്‍ക്കുക കാശ് ഉണ്ടാക്കുക എന്നത് മാത്രമാണ്. അതല്ലാണ്ട് ഇവന്‍ ഈ പറഞ്ഞ ഒരു പെണ്‍കുട്ടിയുടെ ഔദാര്യമൊക്കെ എന്ന് പറഞ്ഞിട്ട് അവന്‍ ഡിംപലിനെ സപ്പോര്‍ട്ട് ചെയ്യുന്നില്ലെ.

ഇതേ മണിയാണ് ഡിംപലിന്

ഇതേ മണിയാണ് ഡിംപല്‍ അസുഖം വന്നിട്ടുളള കുട്ടിയാണ് എന്നറിഞ്ഞ ദിവസം ഇവിടെ ഉറക്കമില്ലാതെ കരഞ്ഞുകൊണ്ടുനടന്നത്. അയ്യോ എന്റെ ഫ്‌ളാറ്റ് പോയെന്ന് പറഞ്ഞുകൊണ്ട്. ഇപ്പോ സംഭവിക്കുന്നത് എന്താണെന്നറിയോ അവന്‍ നോക്കിയപ്പോ ഡിംപലിന് കുറച്ച് ഫോളോവേഴ്‌സ് ഉണ്ടെന്ന് തോന്നി. അവരെയങ്ങ് പിടിക്കണം. അതിനുളള ഉഡായിപ്പ് പരിപാടിയാണ് ഈ കണ്ടുകൊണ്ടിരിക്കുന്നത്. നോബിയോട് കിടിലം ഫിറോസ് പറഞ്ഞു.

അതേസമയം ഡിംപല്‍ പോയതിന് പിന്നാലെ

അതേസമയം ഡിംപല്‍ പോയതിന് പിന്നാലെ ബിഗ് ബോസില്‍ എറ്റവും കൂടുതല്‍ സങ്കടമുണ്ടായത് മണിക്കുട്ടന് തന്നെയായിരുന്നു. അത്രയ്ക്കും അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു മണിക്കുട്ടനും ഡിംപലും. മജ്‌സിയയെ പോലെ തനിക്ക് മണിക്കുട്ടനും അടുത്ത സുഹൃത്താണെന്ന് ഡിംപലും മുന്‍പ് ഹൗസില്‍ പറഞ്ഞു. ഡിംപല്‍ പോയതിന് പിന്നാലെ തന്റെ സുഹൃത്തിന് എറ്റവും പ്രിയപ്പെട്ട കുതിര ലേലത്തിലൂടെ മണിക്കുട്ടന്‍ സ്വന്തമാക്കിയിരുന്നു.

എന്താണ് ഇത് വാങ്ങിയത് എന്ന് ലാലേട്ടന്‍

എന്താണ് ഇത് വാങ്ങിയത് എന്ന് ലാലേട്ടന്‍ ചോദിച്ചപ്പോള്‍ ഡിംപലിന് എറ്റവും ഇഷ്ടമുളളത് ഇതാണ് എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. അതേസമയം ബിഗ് ബോസില്‍ ഇത്തവണ ഫൈനലില്‍ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥികളാണ് കിടിലം ഫിറോസും മണിക്കുട്ടനും. ഷോ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ മികച്ച ഗെയിമാണ് എല്ലാവരും കാഴ്ചവെക്കുന്നത്. ആരെയും പുറത്താക്കാതെയാണ് ബിഗ് ബോസ് പുതിയ ആഴ്ചയിലേക്ക് കടന്നത്. അനൂപ് തന്നെ വീണ്ടും ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X