twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യഥാര്‍ത്ഥ ഗെയിമര്‍ ഇയാളാണ്; അത് തിരിച്ചറിയാന്‍ ഷോ അവസാനിക്കേണ്ടി വന്നു, ബിഗ് ബോസിലെ വില്ലനെ കുറിച്ച് ആരാധകന്‍

    |

    സോഷ്യല്‍ മീഡിയ നിറയെ ബിഗ് ബോസ് താരങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. വൈകാതെ ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഇനിയും വന്നിട്ടില്ല. അതേ സമയം മത്സരാര്‍ഥികള്‍ വീടുകളില്‍ എത്തി ചേര്‍ന്നു. മത്സരാര്‍ഥികള്‍ ഓരോരുത്തര്‍ക്കുമായി വോട്ട് ചെയ്യാനുള്ള അവസരം ശനിയാഴ്ച വരെ മാത്രമേ ഉള്ളു.

    സിംപിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ഉർവശി റട്ടൂല, നടിയുടെ ചിത്രങ്ങൾ കാണാം

    അതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ഏവരും. ഫാന്‍സ് ഗ്രൂപ്പുകളില്‍ മത്സരാര്‍ഥികളെ കുറിച്ചുള്ള പലവിധ പോസ്റ്റുകളും സജീവമാവുകയാണ്. ഈ ഷോ കഴിഞ്ഞ് എല്ലാവരും തിരികെ എത്തിയതിന് ശേഷമാണ് അവിടുത്തെ യഥാര്‍ഥ ഗെയിമറെ തിരിച്ചറിഞ്ഞതെന്ന് പറയുകയാണ് ഒരു ആരാധകന്‍. വിശദമായ കുറിപ്പ് വായിക്കാം...

     യഥാര്‍ത്ഥ ഗെയിമര്‍ ഇയാളാണ്

    ഷോയുടെ അവസാനം ആവേണ്ടി വന്നു അവിടുത്തെ യഥാര്‍ത്ഥ ഗെയിമര്‍ ആരാണ് എന്ന് അറിയാന്‍. യഥാര്‍ത്ഥത്തില്‍ ഷോ തുടങ്ങിയപ്പോള്‍ പൊളി ഫിറോസ് ആണ് ഗെയിം സ്പിരിറ്റ് കാണിച്ചു മുന്നേറിയത്. പക്ഷെ കൈ വിട്ട കളി കളിച്ചു പ്രേക്ഷകരെ വെറുപ്പിച്ചു. പുറത്തു പോയി. നായക് നഹി കല്‍ നായക് ഹു മെ എന്ന് പറയുന്ന പൊളി ഒരു ഭാഗത്തും മറ്റു മത്സരാര്‍ത്ഥികള്‍ മറു വശത്തും ആയി. യഥാര്‍ത്ഥത്തില്‍ പൊളി അവിടെ ഒറ്റപ്പെട്ട് പവര്‍ ഗെയിം കളിക്കുക എന്ന ഉദ്ദേശം ആയിരുന്നു.

     യഥാര്‍ത്ഥ ഗെയിമര്‍ ഇയാളാണ്

    തെറ്റ് പറയുന്നില്ല അത് അയാളുടെ സ്ട്രാറ്റജി. പൊളി ഔട്ട് ആയപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു വില്ലന്‍ വേണമായിരുന്നു. അത് പോലെ പല മത്സരാര്‍ഥികള്‍ക്കും ഒറ്റക്ക് നിന്ന് മത്സരിക്കണമായിരുന്നു. അങ്ങനെ സായി പൊളി ഫിറോസിനെ അനുകരിക്കാന്‍ ശ്രമം തുടങ്ങി. പൊളി ഫിറോസിന് സായി തന്നെ കൊടുത്ത ഒരു ഉപദേശം ഉണ്ട് നിങ്ങളുടെ തഗ് ഒക്കെ കൊള്ളാം നല്ല വശം ജനങ്ങള്‍ക്ക് കാണിച്ചു കൂടെ എന്ന്. സായി കൂട്ടുകാരായ റംസാനെയും അഡോണിയെയും കാല് വാരി തെറ്റി പോകുന്നു. പിന്നെ നാട്ടു കൂട്ടം ടാസ്‌ക് നടക്കുന്നു.

     യഥാര്‍ത്ഥ ഗെയിമര്‍ ഇയാളാണ്

    അതിലൂടെ രണ്ട് ഇമോഷണല്‍ ഡ്രാമ കാരണം മണിയും സായിയും ഡിംപലും ടീം ആകുന്നു. അനൂപ് റിതു സൂര്യ ന്യൂട്രല്‍ ആകുന്നു. ഇവിടെ നടന്ന ഇമോഷണല്‍ ഡ്രാമ ഒന്ന് സായി എന്ന ചതിയന്‍ സുഹൃത്തായപ്പോള്‍ പറഞ്ഞതോ വളച്ചൊടിച്ചതോ ആയ രമ്യയുടെ വിഷയം അവതരിപ്പിച്ചു റംസാനോട് നീ സ്ത്രീകളെ ശരീരം മാത്രമായി കാണുന്നവനല്ലേ എന്ന ചോദ്യം ഉന്നയിച്ചു. 21 കാരന്‍ റംസാന്‍ ഉറ്റ സുഹൃത്തായിരുന്നവന്‍ ഗെയിമിന് വേണ്ടി പലതും വിളിച്ചു പറഞ്ഞപ്പോള്‍ അവന്റെ നിയന്ത്രണം വിട്ടു, ചെരിപ്പ് എറിഞ്ഞു.

     യഥാര്‍ത്ഥ ഗെയിമര്‍ ഇയാളാണ്

    നാട്ടു കൂട്ടം ടാസ്‌കില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു തളര്‍ത്തുക എന്നതായിരുന്നു. ഡിംപലിനോട് കിടിലന്‍ നിന്റെ സിംപതി അല്ലെ ഇതൊക്കെ എന്നൊരു ചോദ്യം ചോദിച്ചു. അവിടെ എല്ലാരും രഹസ്യമായി സംസാരിച്ചോണ്ട് ഇരുന്ന കാര്യം, യഥാര്‍ഥത്തില്‍ ഡിംപലിന്റെ സ്ട്രാറ്റജി കിടിലം പറയുന്നു. സത്യത്തില്‍ കിടിലന്‍ അത് മാത്രമേ അവിടെ ചോദിച്ചുള്ളൂ. ബാക്കി പറഞ്ഞതൊക്കെ ഡിംപല്‍ ആയിരുന്നു. ഇത് കേട്ട ഡിംപല്‍ ബ്ലൗസ് പൊക്കി പാടുകള്‍ കാണിക്കുന്നു കരയുന്നു, മലയാളികള്‍ കാണുന്നു.

     യഥാര്‍ത്ഥ ഗെയിമര്‍ ഇയാളാണ്

    ക്യാന്‍സര്‍ സര്‍വൈവേറെ കളി ആക്കി, മലയാളികള്‍ ചോദിക്കും, ലാലേട്ടന്‍ ബെസ്റ്റ് പെര്‍ഫോമര്‍ എന്ന് പറഞ്ഞു എന്നൊക്കെ പറഞ്ഞ പാറേപ്പള്ളി ഓഗസ്റ്റ് 2 ധ്യാനത്തിന് പോയി എന്ന ദൃശ്യം മോഡല്‍ ഗെയിം കളിച്ചു. ഈ ഒരു ഒരു ഇമോഷണല്‍ ഡ്രാമ വിജയിക്കുന്നു. ലാലേട്ടനും മലയാളികളും ഫിറോസിനെ ശിക്ഷിക്കുന്നു വില്ലനാകുന്നു. ചെരുപ്പെറിഞ്ഞ റംസാനും ഫിറോസും നാട്ടുമ്പുറത്തെ നിഷ്‌കളങ്ക മണ്ടനായ നോബിയും ക്രൂശിക്കപ്പെട്ട് വില്ലനായി ചിത്രീകരിക്കപ്പെട്ടു.

      യഥാര്‍ത്ഥ ഗെയിമര്‍ ഇയാളാണ്

    സ്‌നേഹമുള്ള നായകന്‍ നിലപാട് സിംഹം സായിയും വിജയത്തിന് വേണ്ടി ഏത് ലെവലില്‍ പോകാനും ആരെയും എന്തും പറയാന്‍ പറ്റുന്ന സ്‌പെഷ്യല്‍ കിഡ് ഡിംപലും ഒരു ഭാഗത്തും ശേഷം റിതു ഫിറോസ് പക്ഷം തിരഞ്ഞെടുക്കുന്നു അനൂപ് മണിക്കുട്ടന്‍ പക്ഷം തിരഞ്ഞെടുക്കുന്നു. ഷോ തുടര്‍ന്ന് പോയി. പിന്നീട് മണിക്കുട്ടന്‍ ടീമിന്റ കപട മുഖം ഏറെ കുറെ പ്രകടമാവുമ്പോള്‍ ആണ് ഗെയിം സ്റ്റോപ്പ് ആകുന്നത്. 2 വീക്ക് കൂടി നടന്നെങ്കില്‍ സായിയുടെയും മണിക്കുട്ടന്‍ ഡിംപലിന്റെയും യഥാര്‍ത്ഥ മുഖം ഇതില്‍ കൂടുതല്‍ വ്യക്തമായേനെ.

    Recommended Video

    Mani Kuttan response after Bigg Boss got postponed
     യഥാര്‍ത്ഥ ഗെയിമര്‍ ഇയാളാണ്

    ഫൈനല്‍ ഫൈവ് ആയിരുന്നെങ്കില്‍ ഫിറോസിന്റെ പക്ഷത്തുള്ള റിതുവോ, റാംസാനോ, ഫിറോസോ വിന്നര്‍ ആയേനെ. മാന്യമായ മത്സരം കാഴ്ച വെക്കുന്ന കിടിലം ഫിറോസിന് എന്റെ ശക്തമായ പിന്തുണ അറിയിക്കുന്നു. മത്സരത്തിനപ്പുറം ഒരിക്കലും ആരെയും അപമാനിക്കുകയോ മോശം വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്യരുത്. അദ്ദേഹത്തിന്റെ കെയറിങ്, പിന്തുണ, നേതൃത്വഗുണം, പ്രസംഗിക്കാനുള്ള കഴിവ് എല്ലാം സാധാരണയിലും അധികമാണ്. ദി അള്‍ട്ടിമേറ്റ് വില്ലന്‍. എന്നുമാണ് ആരാധകന്‍ കിടിലം ഫിറോസിനെ കുറിച്ച് പറയുന്നത്.

    English summary
    Bigg Boss Malayalam Season 3: Kidilam Firoz Wins In Exposing The Actual face Of Manikuttan And Dimpal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X