അര്‍ദ്ധ രാത്രിയില്‍ ബിഗ് ബോസിനുള്ളില്‍ മദ്യപാനം; നോബിയും കിടിലന്‍ ഫിറോസുമടക്കം താരങ്ങളുടെ വീഡിയോ പുറത്ത്
പ്രേക്ഷകരെ ത്രസിപ്പിക്കുന്ന മത്സരങ്ങളുമായിട്ടാണ് ബിഗ് ബോസ് മുന്നോട്ട് പോവുന്നത്. ഓരോ ദിവസം കഴിയുംതോറും മത്സരങ്ങളുടെയും പോരാട്ടങ്ങളുടെയും ശക്തി വര്‍ദ്ധിച്ച് വരികയാണ്. അതേ സമയം കളിയാട്ടം എന്ന പേരില്‍ ആരംഭിച്ച പുതിയ ടാസ്‌ക് പുലര്‍ച്ച ഒരു മണി മുതല്‍ ആരംഭിച്ച് മത്സരാര്‍ഥികളെ ഉറങ്ങാന്‍ പോലും സമ്മതിച്ചിരുന്നില്ല.
ഇപ്പോഴിതാ ബിഗ് ബോസിനുള്ളില്‍ മദ്യപിക്കുന്ന ചിലരുടെ ദൃശ്യങ്ങളാണ് പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. 'പാതിരാത്രിയില്‍ രാജമാണിക്യവും വിക്രം മാസ്റ്ററും കൂട്ടരും നടത്തിയ മദ്യപാനകൂട്ടം' എന്ന ക്യാപ്ഷനില്‍ പങ്കുവെച്ച വീഡിയോയില്‍ ബിഗ് ബോസിലെ പുരുഷ മത്സരാര്‍ഥികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. തമാശ വീഡിയോ ആണെന്ന് സൂചിപ്പിച്ച വീഡിയോ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലാവുകയും ചെയ്തു.

കളിയാട്ടം ടാസ്‌കിന് കൊടുത്ത കഥാപാത്രങ്ങളില്‍ തന്നെയായിരുന്നു മത്സരാര്‍ഥികള്‍. രാജമാണിക്യത്തെ അവതരിപ്പിച്ച കിടിലം ഫിറോസ് ആണ് കറുത്ത കുപ്പിയില്‍ നിന്നും മദ്യം ഒഴിച്ച് കൊടുക്കുന്നത്. സായി വിഷ്ണുവും അഡോണിയുമായിരുന്നു ഒപ്പമിരിക്കുന്നവര്‍. പിന്നാലെ നോബിയും റംസാനും വേദിയിലേക്ക് എത്തി. മദ്യപിച്ച് ബോധമില്ലാതെ താനൊക്കെ എവിടുത്തെ കോപ്പിലെ അറബി ആണെടോ എന്ന് ചോദിച്ചാണ് നോബി വരുന്നത്.
ചിരിയാണ് സൌന്ദര്യം, നടി കരിഷ്മ തന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പറയും ആ സത്യം
ഇടയില്‍ കേറി വന്ന ബാലമണിയെ അവതരിപ്പിച്ച സൂര്യ പിണങ്ങി പോവുകയും ചെയ്തു. ഇനി എന്റെ അടുത്തേക്ക് വാ, പറഞ്ഞ് തരാമെന്നാണ് ബാലമണി പറയുന്നേ. ഇത് കേട്ട സായി വിഷ്ണുവുന്റെ മല്ലു സിംഗ് പൊട്ടിക്കരയാനും തുടങ്ങി. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും രസകരമായ നിമിഷങ്ങളാണ് ബിഗ് ബോസില്‍ നിന്നും മത്സരാര്‍ഥികള്‍ നല്‍കുന്നത്. ഫിറോസ് ഖാന്‍ ഉണ്ടാക്കുന്ന വഴക്കിനും ബഹളത്തിനുമിടയില്‍ മറ്റ് മത്സരാര്‍ഥികളെല്ലാവരും തമ്മില്‍ അടുപ്പം കാത്ത് സൂക്ഷിക്കുന്നുണ്ട്.


Click it and Unblock the Notifications