അന്ന് പോയ രമ്യയല്ല മടങ്ങി വന്നിരിക്കുന്നത്, ഈ വരവ് വെറും വരവല്ല, പുതിയ പ്രവചനവുമായി കിടിലൻ ഫിറോസ്
ബിഗ് ബോസ് സീസൺ 3 അതിന്റെ എട്ടാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. വൻ ആഘോഷമാക്കിയ 50ാം ദിവസത്തിന് ശേഷം മത്സരം കൂടുതൽ കടുക്കുന്ന കാഴ്ചയാണ് കാണുന്നത്. 100 ദിവസങ്ങൾ മാത്രമാണ് ഇപ്പോൾ മത്സരാർഥികളുടെ മനസ്സിൽ. തങ്ങളുടെ നിലനിൽപ്പിന് വേണ്ടി മത്സരാർഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
അതീവ ഗ്ലാമറസായി മമ്മൂട്ടിയുടെ നായിക, ചിത്രം വൈറലാകുന്നു
ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഇപ്പോൾ രമ്യയാണ് ചർച്ച വിഷയം. വൈൽഡ് കാർഡ് എൻട്രിയിലൂടെ വീണ്ടും രമ്യ ഹൗസിനകത്ത് എത്തിയിട്ടുണ്ട്. ഒരിക്കൽ ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തു പോകുകയായിരുന്നു നടി. രമ്യയുടെ മടങ്ങി വരവ് മത്സരാർഥികളുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. രമ്യയുടെ വരവ് വെറുതെ അല്ലെന്നാണ് ഹൗസ് അംഗങ്ങൾ പറയുന്നത്.

ഹൗസിൽ വന്നതിന് പിന്നാലെ തന്നെ രമ്യയും ഫിറോസ് ഖാനും തമ്മിൽ രൂക്ഷമായ വാക്ക് തർക്കം നടക്കുകയായിരുന്നു. സജ്നയുടെ കിടക്കയെ ചൊല്ലിയായിരുന്നു പ്രശ്നം ആരംഭിച്ചത്. സംസാരം ആരംഭിച്ചത് സജ്നയും രമ്യയും തമ്മിൽ ആയിരുന്നുവെങ്കിലും പിന്നീട് ഈ പ്രശ്നത്തിൽ ഫിറോസ് ഖാൻ ഇടപെടുകയായിരുന്നു.

കൈ ചൂണ്ടി വന്ന ഫിറോസ് ഖാനെ അതെ നാണയത്തിൽ തന്നെ രമ്യയും തിരിച്ചടിക്കുകയായിരുന്നു. തന്നോട് വിരൽ ചൂണ്ടി സംസാരിക്കരുതെന്നും ഭാര്യയെ പോയി കൈ ചൂണ്ട് എന്നും രമ്യ പറഞ്ഞു. പെണ്ണായി പോയി ആണായിരുന്നെങ്കിൽ കാണാമായിരുന്നു എന്നായി ഫിറോസ് ഖാൻ. നീയൊക്കെ വിചാരിച്ച് ഞാൻ പോകുമെന്ന്. ഞാൻ വന്നത് കണ്ടോയെന്നും പുറത്ത് സപ്പോർട്ട് ഉണ്ടെന്നും രമ്യ പറഞ്ഞു. എനിക്ക് നീ പോയാലെന്ത് അല്ലെങ്കിലെന്ത് എന്നായി ഫിറോസ് ഖാൻ. ഒന്നും രണ്ടും പറഞ്ഞ് ഇവരുടെ വഴക്ക് കൂടുക്കുകയായിരുന്നു. വിട്ടുകൊടുക്കാതെ രണ്ട് പേരും പരസ്പരം പോരടിക്കുകയായിരുന്നു

രമ്യ ഫിറോസ് പ്രശ്നത്തിന് ശേഷമാണ് നടിയുടെ മടങ്ങി വരവ് ഹൗസിൽ ചർച്ചയായത്. കിടിലൻ ഫിറോസ്, റംസാൻ, അഡോണി, നോബി ഇവർ കോണി പടിയിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു. ഫിറോസ് ഖാനെ ഒറ്റയടിക്ക് തകർത്തുവെന്നാണ് രമ്യയെ കുറിച്ച് കിടിലൻ ഫിറോസും ടീമും പറയുന്നത്. സായ് വിഷ്ണുവിനോട് ഫിറോസ് നടത്തിയ ഒരു പരാമർശവും ഇവർ ചർച്ച ചെയ്തു

പിന്നീട് പ്രശ്നത്തെ കുറിച്ച് സജ്നയോടും ഫിറോസിനോടും രമ്യ സംസാരിക്കുന്നതാണ്. കണ്ടത്. ആദ്യം സജ്നയോടും പിന്നീട് ഫിറോസ് ഖാനോടും ഒറ്റയ്ക്കാണ് രമ്യ സംസാരിച്ചത്. പ്രശ്നം പരിഹരിക്കുന്ന രീതിയിലായിരുന്നില്ല ഇവരുടെ സംസാരം. ഇവർ തമ്മിലുള്ള ചർച്ച നടക്കുമ്പോൾ മറ്റൊരു വശത്ത് രമ്യയുടെ വരവിനെ കുറിച്ച് സംസാരിക്കുകയാണ് കിടിലൻ ഫിറോസും നോബിയും. ഒപ്പം കിടിലൻ ഒരു പ്രവചനവും നടത്തിയിട്ടുണ്ട്.
Recommended Video

രമ്യയുടെ വരവ് ഒരു വെറും വരവല്ലെന്ന് കിടിലൻ ഫിറോസിന്റെ പ്രവചനം. അന്ന് പോയ രമ്യ അല്ല മടങ്ങി എത്തിയിരിക്കുന്നത്. ഫിറോസ് ബോംബ് പൊട്ടിക്കും എന്ന് പറയുന്നത് പോലെ ഒരു ബോംബുമായാണ് രമ്യ വന്നിരിക്കുന്നത്. ഇപ്പോൾ രമ്യാര്‍ച്ചയാണെന്നും കിടിലൻ പറയുന്നു. പോടാ എന്ന് ആരെങ്കിലും ഇതുവരെ ഫിറോസ് ഖാനെ നോക്കി പറഞ്ഞിട്ടുണ്ടോ. രമ്യ വന്ന് പൊളിച്ചടുക്കി. താൻ മുമ്പ് പ്രവചിച്ചതുപോലെ ഭാനു പോയി, ഭാഗ്യേച്ചി പോയി രമ്യയുടെ ഈ വരവ് വെറും വരവല്ലെന്നും കിടിലം പറഞ്ഞു.


Click it and Unblock the Notifications