For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗെയിം കഴിഞ്ഞിട്ടും ഡിംപലിനെ ടാര്‍ഗറ്റ് ചെയ്യുകയാണോ? കഥ അറിയാത്താവരാണ് തെറ്റായ കാര്യം പറയുന്നതെന്ന് ലക്ഷ്മി ജയൻ

  |

  ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ എങ്ങും എത്താതെ നില്‍ക്കുകയാണ്. വിന്നറെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് അവതാരകന്‍ മോഹന്‍ലാല്‍ അറിയിച്ചത്. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇതിനിടെ മത്സരാര്‍ഥികള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ നടക്കുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മജ്‌സിയയും ഡിംപലും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ചില ചര്‍ച്ചകള്‍ നടന്നിരുന്നു.

  വെള്ളിത്തിൽ നിന്നും ഹോട്ട് ലുക്കിൽ പൂജ ഹെഡ്ഹെ, ചിത്രങ്ങൾ വൈറലാവുന്നു

  ക്ലബ്ബ് ഹൗസില്‍ നടക്കുന്ന ഇത്തരം ചര്‍ച്ചകള്‍ ചില വിമര്‍ശനങ്ങളും നേടി കൊടുത്തു. ഡിംപലിനെ മനഃപൂര്‍വ്വം ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി ആരാധകരും എത്തി. ഇതോടെ ഡിംപലിനെ പരിഹസിച്ചില്ലെന്ന് വ്യക്തമാക്കി ഗായികയും ബിഗ് ബോസ് താരവുമായ ലക്ഷ്മി ജയനും രംഗത്ത് വന്നിരിക്കുകയാണ്. ലൈവിലെത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് ലക്ഷ്മി മറുപടി കൊടുത്തത്.

  മജ്സിയ, പൊളി ഫിറോസ്, സന്ധ്യ ചേച്ചി അങ്ങിനെ ഒട്ടുമിക്ക ആളുകളും ക്ലബ്ബ് ഹൗസിലെ ഒരു ഗ്രൂപ്പില്‍ വന്നിരുന്നു. ആ സമയത്ത് പ്രേക്ഷകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുകയും ചെയ്തു. അങ്ങനെ മജ്‌സിയയോട് ഡിംപലിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആ വിഷയത്തെ കുറിച്ചായി പിന്നീട് ചര്‍ച്ച. ഈ വിഷയം തന്നെ ആ ഗ്രൂപ്പില്‍ വെളുക്കുന്ന വരെയും നടക്കുകയും ചെയ്തു. ഒരു ലോങ്ങ് ടോക്കിന്റെ ചെറിയ ഒരു ഭാഗമാണ് പുറത്തു ന്നിരിക്കുന്നത്.

  അത്ര മാത്രം കേട്ടത് വച്ച് ചില ആളുകള്‍ക്ക് സങ്കടം. തുറന്നു പറയാമല്ലോ, ഞാന്‍ ബിഗ് ബോസില്‍ നിന്നും പുറത്തു വന്ന ശേഷം എന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് ഡിംപല്‍ ആര്‍മിയാണ്. ഈ ചര്‍ച്ചയുമായി ബന്ധപെട്ടു എനിക്ക് ഒരുപാട് സന്ദേശങ്ങള്‍ വന്നു. ശരിക്കും പറഞ്ഞാല്‍ എനിക്ക് സങ്കടമായി. കുറെ ആളുകള്‍ക്ക് ഞാന്‍ മറുപടി നല്‍കി. എന്നാല്‍ എല്ലാവരിലേക്കും എത്തിക്കാന്‍ കഴിഞ്ഞില്ല അതാണ് ലൈവില്‍ വരാന്‍ തീരുമാനിച്ചത്.

  എല്ലാവരും ഡിംപലിനെ ഞാന്‍ ഡീ ഗ്രേഡ് ചെയ്‌തോ എന്നാണ് ചോദിക്കുന്നത്. ഞാന്‍ ഒരിക്കലും അത് ചെയ്തിട്ടില്ല. ഞങ്ങളുടെ സംസാരം ശരിക്കും കേട്ടവര്‍ക്ക് സത്യം അറിയാം. ഞാന്‍ ഡിംപലിനെ പിന്തുണച്ചു കൊണ്ടാണ് സംസാരിച്ചത്. എന്റെ സൗഹൃദത്തെ കുറിച്ചുള്ള ഒരു ആസ്പെക്റ്റാണ് ഞാന്‍ പറഞ്ഞത്. കഥ അപ്പുറവും ഇപ്പുറവും അറിയാത്തവര്‍ ആണ് തെറ്റായ കാര്യങ്ങള്‍ പറഞ്ഞു നടക്കുന്നത്.

  ഡിംപലിന്റെ ഫിസിക്കല്‍ കണ്ടിഷനെ കളിയാക്കിയോ എന്ന ചോദ്യത്തിനും ലക്ഷ്മി മറുപടി പറഞ്ഞിരുന്നു. 'ഒരിക്കലും ഒരു വേദനയും ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. കാരണം എട്ട് പത്ത് ദിവസം നടുവേദനയുമായി ഞാന്‍ വീട്ടില്‍ കിടന്നിട്ടുണ്ട്. എംആര്‍ഐ എടുത്ത് നോക്കുമ്പോള്‍ കുഴപ്പമൊന്നുമില്ല. പക്ഷേ വേദന ഭയങ്കര കൂടുതലാണ്. വേദന ഒരു എക്‌സറേയിലും കാണിച്ച് കൊടുക്കാന്‍ പറ്റില്ല. അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അറിയുകയുള്ളു. അതുകൊണ്ട് ഡിംപലിന്റെ സര്‍ജറിയും വേദനയുമൊക്കെ ഫേക്ക് ആണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഇനി പറയാനും പോവുന്നില്ല. ഗെയിം കഴിഞ്ഞിട്ടും ഡിംപലിനെ ടാര്‍ഗറ്റ് ചെയ്യുകയാണോ എന്ന ചോദ്യത്തിന് ഇത് ഗെയിമിനെ കുറിച്ചല്ല പറയുന്നത്. മജ്‌സിയയും ഡിംപലും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചാണെന്നും ലക്ഷ്മി വ്യക്തമാക്കുന്നു.

  English summary
  Bigg Boss Malayalam Season 3: Lakshmi Jayan Opens Up About Majiziya And Dimpal Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X