എന്റെ കണ്ണ് നിറയുംമുന്‍പ് അവന്‍ വേറെ എന്തെങ്കിലും പറഞ്ഞ് റൂട്ട് മാറ്റും, മകനെ കുറിച്ച് ലക്ഷ്മി
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ ഗായികയായിരുന്നു ലക്ഷ്മി ജയന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് ബോസില്‍ എത്തിയ ശേഷമാണ് ലക്ഷ്മി വീണ്ടും വാര്ത്തകളില്‍ നിറഞ്ഞത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്‍കിയ ടാസ്‌കില്‍ തന്റെ മകനെ കുറിച്ച് മനസുതുറന്ന് ലക്ഷ്മി എത്തിയിരുന്നു. ഗര്‍ഭിണിയായ സമയത്ത് അവന് പാട്ടുപാടികൊടുക്കാന്‍ വേണ്ടി കുറെ ഗാനങ്ങള്‍ പഠിച്ചിരുന്നെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. കുട്ടികളെ കുളിപ്പിക്കുന്നതും മറ്റുമൊക്കെ ആദ്യം വലിയ അറപ്പ് ഉളളതായിരുന്നു തനിക്കെന്നും ലക്ഷ്മി പറയുന്നു.

പിന്നീട് പ്രസവം കഴിയുമ്പോള്‍ അതൊക്കെ മാറുമോ എന്നായിരുന്നു കണ്‍ഫ്യൂഷന്‍. പക്ഷേ അവനെ ആദ്യമായി കണ്ട നിമിഷം മുതല്‍ എന്നില്‍ അമ്മ എന്നുളള വികാരം വരികയായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. അങ്ങനെ ഞങ്ങള്‍ തമ്മിലുളള യാത്ര തുടങ്ങുകയായിരുന്നു. ഞാന്‍ കരയുന്നതൊക്കെ അവന്‍ കാണാറുണ്ട്. സംസാരിച്ച് തുടങ്ങിയപ്പോഴാണ് അവനുമായി കൂടുതല്‍ അറ്റാച്ച്മെന്റ് ആയത്. കോവിഡ് സമയത്താണ് ഞങ്ങള്‍ കൂടുതല്‍ അടുത്തത്. മകനേക്കാള്‍ അവന്‍ എനിക്ക് ഒരു പാര്‍ട്ണര്‍ ആണ്, ലക്ഷ്മി പറഞ്ഞു.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
രാവിലെ അവന്‍ എന്നെ കെട്ടിപ്പിടിക്കാനായി നില്‍ക്കാറുണ്ട്. കണ്ണ് നിറയും മുന്‍പ് എന്നെ വിളിച്ച് വേറെ എന്തെങ്കിലുമൊക്കൈ പറഞ്ഞ് റൂട്ട് മാറ്റും. അബ്ബാ എന്ന് വിളിച്ച് വരും. ഞാനാണ് അവന് അച്ഛന്‍, എന്റെ അമ്മയാണ് അവന് അമ്മ. എനിക്ക് എന്റെ മകന്‍ സമാധാനത്തിന് വേണ്ടി വന്നവനാണ്. എന്നെ സ്‌ട്രോങ് ആക്കാന്‍. കണ്‍ട്രോള്‍ ചെയ്യിക്കാന്‍. അവന്റെ അച്ഛന്‍ കൂടെയില്ല. എന്റെ അച്ഛന് എന്റെ മകനെ കാണാന്‍ കഴിഞ്ഞില്ല അതാണ് വലിയ വിഷമം. ലക്ഷ്മി ജയന്‍ പറഞ്ഞു.


Click it and Unblock the Notifications