ആര്യയും സാബുമോനുമടക്കം ബിഗ് ബോസിനുള്ളിലേക്ക് കടക്കുന്നത് ആരാണ്? പുതിയ അതിഥിയെ കാത്ത് പ്രേക്ഷകരും
വളരെയധികം സര്‍പ്രൈസ് നിലനിര്‍ത്തി കൊണ്ടാണ് ബിഗ് ബോസ് മത്സരാര്‍ഥികളെ കുറിച്ചുള്ള വിവരം പുറത്ത് വരുന്നത്. എന്നാല്‍ പ്രേക്ഷകര്‍ കാത്തിരുന്ന പലരും ഇല്ലായിരുന്നു. മലയാളികള്‍ക്ക് അത്ര സുപരിചിതരല്ലാത്ത താരങ്ങളായിരുന്നു ഈ സീസണിലെ ഭൂരിഭാഗം മത്സരാര്‍ഥികളും. അതുകൊണ്ട് തന്നെ ഓരോരുത്തരുടെയും ക്യാരക്ടര്‍ എങ്ങനെയാണെന്ന് അറിയാന്‍ തുടങ്ങുന്നതേയുള്ളു.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
കഴിഞ്ഞ രണ്ട് സീസണുകളിലും പതിനേഴ് മത്സരാര്‍ഥികളാണ് തുടക്കത്തിലേ ഉണ്ടായിരുന്നത്. ഇത്തവണ അത് പതിനാല് പേരായി ചുരുങ്ങി. അതുകൊണ്ട് തന്നെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നേരത്തെ ആവുമെന്നും അതിലൂടെ ഒന്നിലധികം താരങ്ങള്‍ വീട്ടിലേക്ക് പ്രവേശിക്കുമെന്നുള്ള സൂചന വന്നിരുന്നു. ഇതിനിടെ പുതിയതായി ആരോ ബിഗ് ബോസ് വീട്ടിലേക്ക് വരുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ശനിയാഴ്ചത്തെ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാലും എത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ച നടന്ന സംഭവബഹുലമായ പല നിമിഷങ്ങളും അവതാരകന്‍ ചൂണ്ടി കാണിച്ചിരുന്നു. മത്സരാര്‍ഥികളെ ഓരോരുത്തരെ വിളിച്ചെഴുന്നേല്‍പ്പിച്ച് വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു. അവസാനം വിഭവസമൃദമായ ഭക്ഷണമാണ് താരങ്ങള്‍ക്ക് ഈ ആഴ്ച നല്‍കിയത്. അതിന്റെ സന്തോഷത്തിലായിരുന്നു മത്സരാര്‍ഥികളില്‍. അങ്ങനെയിരിക്കുമ്പോഴാണ് ഒരു കോണിങ് ബെല്‍ അടിക്കുന്നതും മെയിന്‍ വാതില്‍ തുറക്കപ്പെടുന്നതും.

അകത്തേക്ക് ആരെങ്കിലും പ്രവേശിക്കുന്നതിനോ പുറത്ത് പോവുന്നതിനോ വേണ്ടി മാത്രം തുറക്കുന്ന വാതിലാണ്. അത് തുറന്ന് ആരോ അകത്തേക്ക് വരികയാണെന്നുള്ള സൂചനയുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാണോ എന്ന സംശയം ഉണ്ടെങ്കിലും അതാവാന്‍ വഴിയില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. യഥാര്‍ഥ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അല്ലാതെ ചില സര്‍പ്രൈസ് ബിഗ് ബോസ് നടത്താറുണ്ട്. കഴിഞ്ഞ തവണയും സമാനമായ സംഭവം ഉണ്ടായി.

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ആയിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് ഷോ യില്‍ എത്തിയത്. ഒരു ദിവസം മാത്രമേ ധര്‍മജന്‍ അവിടെ ഉണ്ടായിരുന്നുള്ളു. പിറ്റേ ദിവസം ഒരു കാരണം പറഞ്ഞ് മോഹന്‍ലാല്‍ ധര്‍മജനെ പുറത്തേക്ക് വിളിക്കുകയായിരുന്നു. ഇത്തവണയും അങ്ങനെ ചിലരെത്തുമെന്നുള്ള സൂചനയുണ്ട്. കഴിഞ്ഞ സീസണിലെ മത്സരാര്‍ഥികളായ ആര്യ, സാബു മോന്‍, ആര്‍ജെ രഘു എന്നിവര്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചെന്നൈയില്‍ വെച്ച് നടക്കുന്ന ഷോ യ്ക്ക് വേണ്ടിയാണെന്ന് സൂചിപ്പിച്ചുള്ള ഫോട്ടോസും പുറത്ത് വിട്ടിരുന്നു.

ഇവരെ ഉദ്ഘാടന ദിവസം കാണിക്കാത്തത് കൊണ്ട് അകത്തേക്ക് പ്രവേശിപ്പിക്കാനുള്ള ശ്രമമാണോ എന്ന സംശയവും നിലനില്‍ക്കുകയാണ്. ഈ മൂന്നാല് പേരില്‍ ആരെങ്കിലുമായിരിക്കും വാതില്‍ തുറന്ന് ബിഗ് ബോസ് വീടിനുള്ളിലേക്ക് വരുന്നതെന്നുള്ള സൂചനകളാണിപ്പോള്‍. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ യാതൊരു വിവരവും ഇല്ലെങ്കിലും പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications