തന്നെ സ്‌നേഹിച്ച് ചതിച്ച് പോയവരോട് ശത്രുതയില്ല; ബിഗ് ബോസില്‍ നിന്നും വ്യക്തി ജീവിതത്തെ കുറിച്ച് പറഞ്ഞ് ലക്ഷ്മി

ബിഗ് ബോസിലെ ഏറ്റവും വീക്ക് മത്സരാര്‍ഥിയാവും എന്ന് ഭാഗ്യലക്ഷ്മിയെ കുറിച്ച് വിധി എഴുതിയവരെല്ലാം അത് തിരുത്തി പറയേണ്ട അവസരമാണിപ്പോള്‍. വീട്ടിലെ ഏറ്റവും പ്രായം കൂടിയ മത്സരാര്‍ഥി എന്ന ലേബലിലാണ് ഭാഗ്യലക്ഷ്മി എത്തിയതെങ്കിലും കഴിവിന്റെ കാര്യത്തില്‍ താനാണ് മിടുക്കി എന്ന് തെളിയിച്ച് കഴിഞ്ഞു. ഈ സീസണിലെ ആദ്യ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതും അവരായിരുന്നു.

ഇപ്പോള്‍ ഷോ യുടേതായി പ്രചരിക്കുന്ന പ്രൊമോ വീഡിയോയില്‍ ഗായിക ലക്ഷ്മി ജയന്റെ പ്രവൃത്തികള്‍ക്ക് തക്കതായ മറുപടി നല്‍കുകയാണ് ഭാഗ്യലക്ഷ്മി. രാവിലെ അടുക്കളയില്‍ നിന്നും കിടിലം ഫിറോസുമായി തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ലക്ഷ്മി സംസാരിച്ചിരുന്നു. 'നീ എന്ന വ്യക്തിയിലെ ചില പ്ലസ് പോയിന്റ് പറയാനാണ് ഫിറോസ് ലക്ഷ്മിയോട് ആവശ്യപ്പെട്ടത്.

lakshmi-bhagyalakshmi

ഈ കൊച്ചിന് നല്ലതൊന്നുമില്ലേ എന്നാണ് ചേട്ടനിപ്പോള്‍ അന്വേഷിച്ചതെന്ന് ലക്ഷ്മി മറുപടിയായി പറുയന്നു. പിന്നാലെ നിന്റെ മൂന്ന് നല്ല ഗുണങ്ങള്‍ പറയൂ. ഞാന്‍ നിന്നെ ഒന്ന് സ്‌നേഹിക്കട്ടേ എന്ന് ഫിറോസ് സൂചിപ്പിച്ചു. എന്നെ സ്‌നേഹിച്ചിട്ട് ചതിച്ചിട്ട് പോയവരുണ്ട്. അവരോട് ഇന്നും അത്ര നല്ല സൗഹൃദമാണ് എനിക്കുള്ളതെന്ന് ലക്ഷ്മി പറയുന്നു. ശത്രുതയില്ലല്ലോ എന്ന ഫിറോസിന്റെ ചോദ്യത്തിന് അത് മാത്രമില്ലെന്നാണ് താരം പറയുന്നത്.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

ഇതിന് പിന്നാലെ താനിവിടെ വന്നത് എന്നെ കറക്ട് ചെയ്യാനാണെന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയാറുണ്ടെന്ന് ലക്ഷ്മി സന്ധ്യ മനോജിനോട് സൂചിപ്പിച്ചു. ഇത് കേട്ട ഭാഗ്യലക്ഷ്മി ഞാന്‍ അങ്ങനെയാണ്, ഞാന്‍ ഇങ്ങനെയാണ് എന്നുള്ള വര്‍ത്തമാനം ഒന്നും ഇനി വേണ്ടെന്ന് ലക്ഷ്മി ജയന് താക്കീതായി നല്‍കുന്നു. ഞാന്‍ എന്റേത് എന്നതിനൊക്കെ സ്‌റ്റോപ് ഇടൂ. എന്നും പറഞ്ഞിരുന്നു.

കഴിഞ്ഞ എപ്പിസോഡില്‍ ലക്ഷ്മിയുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള സംസാരങ്ങള്‍ക്കും ഭാഗ്യലക്ഷ്മി മറുപടി നല്‍കിയിരുന്നു. മകനെ കാണാന്‍ ഭര്‍ത്താവിനെ അനുവദിക്കാറില്ലെന്ന് ലക്ഷ്മി പറഞ്ഞതിനെയാണ് ശക്തമായി എതിര്‍ത്ത് ഭാഗ്യലക്ഷ്മി വന്നത്. എന്തൊക്കെ പറഞ്ഞാലും കുഞ്ഞിന്റെ അച്ഛന് അവനെ കാണാനുള്ള അര്‍ഹതയുണ്ട്. അതൊരിക്കലും തടസ്സപ്പെടുത്തരുത്. തന്റെ ഭര്‍ത്താവ് ഒരിക്കല്‍ പോലും ആ ആഗ്രഹം പങ്കുവെച്ചിട്ടില്ലെന്നുള്ളതും താരം വെളിപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X