മണിക്കുട്ടനെ വിശ്വസിക്കാം; ഇവിടെയായത് കൊണ്ട് ഒന്നും പറയാന്‍ പറ്റില്ല, രഹസ്യമായി സംസാരിച്ച് റിതുവും ലക്ഷ്മിയും

ബിഗ് ബോസ് വീട്ടില്‍ ഏറ്റവും കൂടുതല്‍ എലിമിനേഷനില്‍ വോട്ട് വാങ്ങിയത് റിതു മന്ത്രയും തൊട്ട് പിന്നില്‍ ലക്ഷ്മി ജയനുമായിരുന്നു. ആദ്യമായി വീട്ടില്‍ നിന്ന് പുറത്ത് പോവുന്നത് ആരാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ പുറത്ത് റിതുവിന് വമ്പന്‍ പിന്തുണയാണ് ഒരൊറ്റ ദിവസത്തെ പ്രകടനത്തിലൂടെ വന്നത്.

ഇപ്പോഴിതാ ലക്ഷ്മി ജയനൊപ്പം സംസാരിക്കുന്ന റിതുവിന്റെ വീഡിയോ ആണ് പുറത്ത് വന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയ ഫിറോസ്-സജ്‌ന ദമ്പതിമാരെ കുറിച്ചും മിഷേലിനെ കുറിച്ചുമാണ് ഇരുവരും സംസാരിച്ച് തുടങ്ങിയത്. ഒടുവില്‍ മണിക്കുട്ടനെ മാത്രമേ വിശ്വസിക്കാന്‍ പറ്റുകയുള്ളു എന്ന് കൂടി ഇരുവരും വ്യക്തമാക്കുന്നു.

rithu

'അവര്‍ ഓരോരുത്തര്‍ക്കും നേരെ വെടി പൊട്ടിക്കാന്‍ പ്ലാന്‍ ചെയ്ത് വന്നതാണെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. പലതും പൊട്ടുന്നുണ്ടെങ്കിലും വലിയ മാറ്റമുണ്ടാകില്ല. ഭാഗ്യലക്ഷ്മിയുമായിട്ടുള്ള ഫിറോസിന്റെ പ്രശ്‌നത്തെ പശ്ചാതലമാക്കിയാവും ഇരുവരും സംസാരിക്കുന്നത്. എ്‌നാല്‍ ഇവിടെ പല കാര്യങ്ങളും പൊട്ടിത്തെറിക്കുന്നുണ്ടെങ്കിലും അതൊന്നും വലിയ മാറ്റം ഉണ്ടാക്കില്ലെന്നാണ് ലക്ഷമി പറയുന്നത്.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

റംസാന്‍ അവന്റെ പടക്കം മാര്‍ക്കറ്റ് ചെയ്യുകയാണ്. എല്ലാവരുടെയും കൈയില്‍ ഇത്തിരി തന്നതാണെന്നും പറയുന്നു. നോബി ആയൂധമായി ഉപയോഗിക്കുന്നത് പടക്കമാണെന്നും അത് റംസാനാണെന്നും മോണിങ് ടാസ്‌കിനിടയില്‍ പറഞ്ഞിരുന്നു. അഡോണി ഇരുതല മൂര്‍ച്ചയുള്ള വാള്‍ ആണെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. അതേ സമയം മണിക്കുട്ടന്‍ കൊള്ളാമെന്നാണ് റിതുവിന്റെയും ലക്ഷ്മിയുടെയും അഭിപ്രായം.

മണിക്കുട്ടന്റെ കാര്യങ്ങള്‍ ഷര്‍പ്പാണ്. എന്നാല്‍ ആര്‍ക്കൊക്കെയോ വേണ്ടി കാന്‍വാസിങ് നടത്തുന്നുണ്ടെന്ന് റിതു പറഞ്ഞു. അതല്ലേ ഇവര്‍ നിലപാടുകളുടെ ചേട്ടന്‍ എന്ന് ചേട്ടന് പേരിട്ടതെന്ന് റിതു ചിരിച്ച് കൊണ്ട് പറയുന്നു. ആള് നല്ല ഓബ്‌സര്‍വര്‍ ആണെന്നായിരുന്നു ലക്ഷ്മിയു അഭിപ്രായം. അതേ നമുക്കൊരു കാര്യം വിശ്വസിച്ച് പറയാമെന്ന് റിതുവും ശരി വെക്കുന്നു. പക്ഷേ ഇവിടെ ആയത് കൊണ്ട് മാത്രം എന്താണ് വരുന്നതെന്ന് പറയാനാകില്ലെന്നായിരുന്നു ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ എടുത്ത് ഒരു ടാസ്‌ക് തന്നാല്‍ എല്ലാം പറയേണ്ടി വരുമെന്ന് റിതുവും സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X