ബിഗ് ബോസില്‍ നിന്നും ലക്ഷ്മി ജയന്‍ പുറത്തേക്ക്; ആദ്യ മത്സരാര്‍ഥിയെ പുറത്താക്കി മോഹന്‍ലാല്‍

പതിനാല് മത്സരാര്‍ഥികളുമായി തുടങ്ങിയ ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നില്‍ നിന്നും ഒരു മത്സരാര്‍ഥി പുറത്തായി. സായി വിഷ്ണു, അഡോണി, ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, ഡിംപല്‍ ഭാല്‍, ലക്ഷ്മി, റിതു മന്ത്ര, സന്ധ്യ മനോജ്, എന്നിങ്ങനെ എട്ട് പേരാണ് ആദ്യഘട്ട എലിമിനേഷനില്‍ വന്നത്. എട്ട് പേരില്‍ ആറ് പേരും സേഫ് ആണെന്ന് പറഞ്ഞതിന് ശേഷം ഭാഗ്യലക്ഷ്മിയും ലക്ഷ്മിയും മാത്രമാണ് അവശേഷിച്ച രണ്ട് പേര്‍.

എന്ത് തോന്നുവെന്ന ചോദ്യത്തിന് താനാവും പുറത്ത് പോവുക എന്നാണ് രണ്ട് പേരും പറഞ്ഞത്. ഓരോരുത്തരോടും പുറത്ത് പോകുന്നതിനെ കുറിച്ച് ചോദിച്ച മോഹന്‍ലാല്‍ ഏറ്റവുമൊടുവിലാണ് ലക്ഷ്മിയിലേക്ക് എത്തിയത്. ഏഴ് പേരും പ്രേക്ഷകരുടെ വോട്ടിന് അനുസരിച്ച് സേഫ് ആയപ്പോള്‍ ലക്ഷ്മി ജയനാണ് പുറത്തേക്കുള്ള വഴി തുറന്നത്.

lakshmi-jayan

ലക്ഷ്മി പുറത്തേക്ക് വാതില്‍ തുറന്ന് പോയതിന് ശേഷം ഇന്നലെ രാത്രി മുതല്‍ താന്‍ പോവുകയാണെന്ന് അവള്‍ പറഞ്ഞിരുന്നതായി റിതു മന്ത്ര പറയുന്നു. ഈ ആഴ്ച താനായിരിക്കും പുറത്ത് പോവുന്നതെന്ന് ഞാന്‍ വന്ന ദിവസം തന്നെ ലക്ഷ്മി എന്നോടും പറഞ്ഞതായി മിഷേലും സൂചിപ്പിക്കുന്നു. വീട്ടില്‍ നിന്ന് പുറത്തായതിന് മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിയിലേക്കാണ് ലക്ഷ്മി എത്തിയത്.

lakshmi-jayan

എങ്ങനെയുണ്ടെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് നന്നായിട്ട് പോകുന്നുവെന്നാണ് ലക്ഷ്മിയുടെ മറുപടി. തുടക്കത്തിലെ എല്ലാവരും പറഞ്ഞത് ബിഗ് ബോസില്‍ എത്തിയാല്‍ മറ്റുള്ളവരുമായി സൗഹൃദത്തിലാവരുത് എന്നാണ്. മാക്‌സിമം ഞാന്‍ ആരെയും ഹേര്‍ട്ട് ചെയ്തിട്ടില്ല. സ്‌നേഹം എന്നുമെനിക്കൊരു വീക്‌നെസ് ആണ്. പിന്ന്ാലെ ബിഗ് ബോസിലേക്ക് വന്ന ദിവസം മുതലുള്ള ലക്ഷ്മിയുടെ രംഗങ്ങള്‍ സ്‌ക്രീനില്‍ മോഹന്‍ലാല്‍ കാണിച്ച് കൊടുത്തു.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

എന്റെ പേര് നോമിനേഷനില്‍ വന്നാല്‍ ഞാന്‍ ഔട്ട് ആകുമെന്ന് എനിക്ക് ഉറപ്പായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. എന്റെ മനസിന് തോന്നിയാല്‍ അത് നടക്കും. എന്ത് കാര്യമുണ്ടായാലും അതെന്റെ മനസ് പറയും. ചിലയിടങ്ങളില്‍ നിന്ന് ഞാന്‍ രക്ഷപ്പെടുന്നത് അങ്ങനെയാണ്. ക്യാപ്റ്റന്‍സി ടാസ്‌ക് തോറ്റപ്പോള്‍ ജയിലില്‍ കിടക്കാതെ രക്ഷപ്പെട്ടതൊക്കെ അതുപോലെയാണ്. ബിഗ് ബോസ് വീട്ടില്‍ എല്ലാവരെയും എനിക്ക് മിസ് ചെയ്യുമെന്നും പറഞ്ഞാണ് ലക്ഷ്മി പുറത്തേക്ക് പോന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X