കുടുംബിനിയായി പുറത്തിറങ്ങണം; ബിഗ് ബോസിലേക്ക് എത്തിയ ലക്ഷ്മി ജയന്റെ ആഗ്രഹം, ഒരു പ്രണയത്തിനുള്ള സാധ്യതയുണ്ട്

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഷോ യിലേക്ക് എത്തുന്ന താരങ്ങളെ കുറിച്ചുള്ള ഏകദേശ പ്രവചനങ്ങളെല്ലാം സത്യമായിരുന്നെന്ന് വ്യക്തമായി. സോഷ്യല്‍ മീഡിയ കണ്ടെത്തിയ പലരും ഇത്തവണ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. അതിലൊരാള്‍ ലക്ഷ്മി ജയനാണ്.

റിയാലിറ്റി ഷോ കളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ലക്ഷ്മി ഗായിക എന്നതിലുപരി വയലിനിസ്റ്റ്, ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി, എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. ഇന്‍ട്രോയില്‍ തന്നെ പ്രേക്ഷകപ്രീതി നേടിയെടുക്കാന്‍ ലക്ഷ്മിയ്ക്ക് സാധിച്ചിരുന്നു. ഈ സീസണിലെ ഇമോഷണല്‍ മത്സരാര്‍ഥി ലക്ഷ്മി ആയിരിക്കുമെന്ന സൂചന ആദ്യം തന്നെ പുറത്ത് വന്നിരുന്നു.

 lakshmi-jayan

മറ്റ് മത്സരാര്‍ഥികളെ പോലെ ബിഗ് ബോസിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് തുറന്ന് സംസാരിച്ച് കൊണ്ടാണ് ലക്ഷ്മിയും എത്തിയത്. പണി എടുക്കാന്‍ പൊതുവേ മടിയുള്ള ആളാണ് താനെന്ന് ലക്ഷ്മി പറയുമ്പോള്‍ അതൊന്നും ഇനി നടക്കില്ല. രാവിലെ എഴുന്നേറ്റ് പണിയൊക്കെ ചെയ്യണമെന്ന് അവതാരകനായ മോഹന്‍ലാല്‍ പറയുന്നുണ്ട്.

തന്നെ വീട്ടില്‍ നിന്നും അമ്മ അനുഗ്രഹിച്ച് വിട്ടതും അങ്ങനെയാണ്. പണികളെല്ലാം പഠിച്ച് നല്ലൊരു കുടുംബിനിയായിട്ട് വേണം തിരികെ വരാന്‍. ഒപ്പം ഒരു കല്യാണം കഴിക്കാനുള്ള അവസരം കിട്ടിയാല്‍ അതിനും ശ്രമിക്കണമെന്നാണ് അമ്മ പറഞ്ഞിട്ടുള്ളതെന്ന് ലക്ഷ്മി പറയുന്നു. ഇതോടെ ഒരു പ്രണയകഥ വൈകാതെ ഷോ യില്‍ കാണാന്‍ സാധിക്കുമെന്ന് തന്നെയാണ് അറിയുന്നത്. ഇത്തവണ മത്സരിക്കുന്നില്‍ ഭൂരിഭാഗം ആളുകളും വിവാഹിതരല്ലെന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X