സത്യം ഉടൻ പുറത്ത് വരും, മജ്സിയ-ഡിംപൽ വിഷയത്തിൽ പ്രതികരിച്ച് ലക്ഷ്മി, മുന്നറിയിപ്പുമായി ആരാധകർ

ബിഗ് ബോസ് സീസൺ 3 ലെ അടുത്ത സുഹൃത്തുക്കളായിരുന്നു മജ്സിയയും ഡിംപലും. ബിഗ് ബോസ് ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കളാവുകയായിരുന്നു. ഇവരുടെ സൗഹൃദം ഹൗസിന് അകത്ത് മാത്രമല്ല പുറത്തും വലിയ ചർച്ചയായിരുന്നു. 42ാം ദിവസമാണ് മജ്സിയ ഷോയിൽ നിന്ന് പുറത്ത് പോകുന്നത്. ഡിംപലിന്റെ കുടുംബവുമായിട്ടും മജ്സിയയ്ക്ക് അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഇവർ പിണങ്ങുകയായിരുന്നു. ഡ‍ിംപൽ- മജ്സിയ സൗഹൃദം പോലെ തന്നെ ഇവരുടെ പിണക്കവും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.

ഡിംപൽ മജ്സിയ പ്രശ്നം വീണ്ടും വഷളായിരിക്കുകയാണ്. ഫിനാലെ ഷൂട്ടിനായി ഇരുവരും ചെന്നൈയിൽ എത്തിയിട്ടുണ്ട്. പരസ്പരം കണ്ടതോടെയാണ് പ്രശ്നങ്ങൾ കൂടുതൽ വഷളായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡിംപൽ ചെന്നൈയിൽ ഹാപ്പിയല്ല എന്ന് അറിയിച്ച് കൊണ്ട് സഹോദരി തിങ്കൾ രംഗത്ത് എത്തിയിരുന്നു. മജ്സിയയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമാണെന്നും ഡിംപൽ അവിടെ ഹാപ്പി അല്ലെന്നുമാണ് തിങ്കൾ പറഞ്ഞത്. കൂടാതെ അവിടത്തെ അവസ്ഥ വിവരിച്ച് കൊണ്ടുള്ള ഡിംപലിന്റെ ശബ്ദസന്ദേശവും പങ്കുവെച്ചിരുന്നു. തിങ്കളിന്റെ വീഡിയോ നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു. ഇതിന് മറുപടിയുമായി മജ്സയയും രംഗത്ത് എത്തിയിരുന്നു.

മാപ്പ്  പറഞ്ഞ്  മജ്സിയ

ബിഗ് ബോസ് മത്സരാർഥിയും ഗായികയുമായ ലക്ഷ്മി ജയനോടൊപ്പം ലൈവിൽ എത്തിയാണ് മജ്സിയ തന്റെ ഭാഗം വ്യക്തമാക്കിയത്. തനിക്ക് അല്ല ഡിംപലിനാണ് തന്നെ ഫേസ് ചെയ്യാൻ മടിയെന്നായിരുന്നു മജ്സിയ പറഞ്ഞത്. ഒപ്പം ഡിംപലിനോടും ഫാൻസിനോടും മജ്സിയ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഡിംപലിനെ കണ്ടുവെന്നും ഭാഗ്യലക്ഷ്മി ഒഴികെ എല്ലാവരും ഇവിടെയുണ്ടെന്നും മജ്സിയ ലൈവിൽ പറഞ്ഞു.

പിന്തുണച്ച് ലക്ഷ്മി ജയൻ

മജ്സിയയെ പിന്തുണച്ച് ലക്ഷ്മി ജയനും ലൈവിൽ സംസാരിച്ചിരുന്നു. ഇവിടെ എല്ലാവരും നല്ല സൗഹൃദത്തിലാണെന്നാണ് ലക്ഷ്മി പറഞ്ഞത്. അത് ഷൂട്ട് കാണുമ്പോൾ എല്ലാവർക്കും മനസ്സിലാവുമെന്നും ലക്ഷ്മി പറയുന്നു. എന്നാൽ വിശദീകരണം നൽകുന്നതും പ്രശ്നങ്ങളുണ്ടാവുന്നതും സോഷ്യൽ മീഡിയയിൽ നിന്നാണെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. മജ്സിയയുടേയും ലക്ഷ്മിയുടേയും ലൈവ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 ലക്ഷ്മിയുടെ  വാക്കുകൾ

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ലക്ഷ്മിയുടെ വാക്കുകളാണ്. ഒരു ആരാധികയ്ക്ക് മറുപടിയായിട്ടാണ് സംഭവിച്ചതിനെ കുറിച്ച് പറയുന്നത്. ''ലക്ഷ്മി നീ പേടിക്കേണ്ട, പത്തോ പതിനായിരമോ നിന്നെ കുറ്റപ്പെടുത്തിയാലും ലക്ഷങ്ങൾ നിന്നെ ഇഷ്ടപ്പെടുന്നവർ ഉണ്ട്.. '' എന്നായിരുന്നു ആരാധികയുടെ കമന്റ്. ലക്ഷ്മിയുടെ ചിത്രത്തിന് കമന്റായിട്ടാണ് പിന്തുണ അറിയിച്ചത്. ഇതിന് മറുപടിയും ലക്ഷ്മി ജയൻ നൽകിയിട്ടുണ്ട്. സത്യം ഒരിക്കൽ പുറത്ത് വരും. എന്നാൽ ഞങ്ങൾ ഇപ്പോൾ നിസ്സഹായരാണ്. ദൈവം കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു എന്നായിരുന്നു മറുപടി

Recommended Video

Bigg boss 3 Malayalam finale | FilmiBeat Malayalam
പ്രേക്ഷകരുടെ പ്രതികരണം

ലക്ഷ്മിയെ പിന്തുണയ്ക്കുന്നതിനോടൊപ്പം തന്നെ മുന്നറിയിപ്പുമായും നിരവധി പേർ എത്തിയിട്ടുണ്ട്. സുഹൃത്തിനെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണം എന്നാണ് ഒരു വിഭാഗം പറയുന്നത്. നിങ്ങളുടെ കഠിനാദ്ധ്വാനം
കൊണ്ടാണ് ഇവിടെ എത്തിയതെന്നും അത് കളയരുതെന്നും പ്രേക്ഷകർ പറയുന്നു. കൂടാതെ ഡിംപലിനെ പിന്തുണച്ചും നിരവധി പേർ എത്തിയിട്ടുണ്ട്. ലക്ഷ്മി ജയൻ ഷോയിൽ നിന്ന് പോയതിന് ശേഷം വൈൽഡ് കാർഡ് എൻട്രിയിലൂടെ തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. ഷോയിൽ നിന്ന് പോയതിന് ശേഷമാണ് ലക്ഷ്മിയ്ക്ക് ആരാധകരുടെ എണ്ണം വർധിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X