ലക്ഷ്മിയുടെ ഭര്‍ത്താവിന്‌റെ പേര് സെര്‍ച്ച് ചെയ്യുമ്പോള്‍ കാണിക്കുന്നത്, സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ഗായിക
ഐഡിയ സ്റ്റാര്‍ സിംഗര്‍ മുതല്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഗായികയാണ് ലക്ഷ്മി ജയന്‍. സ്റ്റാര്‍ സിംഗറിന് ശേഷം മറ്റ് റിയാലിറ്റി ഷോകളിലും നിരവധി സ്‌റ്റേജ് ഷോകളിലും ലക്ഷ്മി പരിപാടികള്‍ അവതരിപ്പിച്ചു. ഒരിടവേളയ്ക്ക് ശേഷം ബിഗ് ബോസ് സീസണ്‍ 3യിലൂടെയാണ് ലക്ഷ്മി ജയനെ പ്രേക്ഷകര്‍ കണ്ടത്. ബിഗ് ബോസിലെ പതിനാല് മല്‍സരാര്‍ത്ഥികളില്‍ ഒരാളായി ലക്ഷ്മി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ഷോയിലെത്തിയ ശേഷമാണ് ഗായികയെ എല്ലാവരും കൂടുതല്‍ അടുത്തറിഞ്ഞത്. ബിഗ് ബോസില്‍ വന്ന സമയം കുടുംബത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം ലക്ഷ്മി മനസുതുറന്നിരുന്നു.
സാരിയില്‍ തിളങ്ങി നടി ഷംന കാസിം, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
എന്നാല്‍ സീസണ്‍ 3യില്‍ അധികനാള്‍ പിടിച്ചുനില്‍ക്കാന്‍ ലക്ഷ്മി ജയന് സാധിച്ചില്ല. വളരെ കുറച്ചുദിവസങ്ങള്‍ മാത്രമാണ് ലക്ഷ്മി ജയന് ബിഗ് ബോസില്‍ നില്‍ക്കാനായത്. അന്ന് സങ്കടപ്പെട്ടുകൊണ്ടാണ് ലക്ഷ്മി ബിഗ് ബോസില്‍ നിന്നും പുറത്തുപോയത്. അതേസമയം ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു ഗായിക.

ലക്ഷ്മി ജയന്റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായ താരം ഇപ്പോള്‍ യൂടൂബറായും തിളങ്ങിനില്‍ക്കുകയാണ്. താന്‍ സിംഗിള്‍ മദര്‍ ആണെന്ന് ലക്ഷ്മി മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചാലും ഉളളില്‍ ഭയം ഉണ്ടെന്നാണ് ബിഗ് ബോസിലുളള സമയത്ത് ഗായിക പറഞ്ഞത്.

അതേസമയം ബിഗ് ബോസിലുളള സമയത്താണ് ലക്ഷ്മി ജയനെ കുറിച്ച് ഗൂഗിളില്‍ കൂടുതല്‍ പേര്‍ തിരഞ്ഞത്. നടിയുടെ വിവാഹത്തെയും, മുന്‍ ഭര്‍ത്താവിനെ കുറിച്ചുമൊക്കെ അറിയാനായിരുന്നു എല്ലാവരുടെയും ആകാംക്ഷ. വിവാഹ മോചനം നേടിയ ആളാണ് താനെന്ന് ലക്ഷ്മി മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. അതേസമയം ലക്ഷ്മി ജയന്‌റെ ഹസ്ബന്‍ഡ് നെയിം എന്താണെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കണ്ടതിന്‌റെ ഒരു രസകരമായ സ്‌ക്രീന്‍ ഷോട്ട് ഗായിക തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.

ലക്ഷ്മിയുടെ ഭര്‍ത്താവിനെ പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ വരുന്ന മറുപടിയുടെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലക്ഷ്മി ജയന്‌റെ പുതിയ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയത്. ഐഡിയ സ്റ്റാര്‍ സിംഗറിന് പുറമെ ഇന്ത്യന്‍ ഐഡലിന്‌റെ പത്താം സീസണിലും ലക്ഷ്മി പങ്കെടുത്തിരുന്നു.
Recommended Video

കൂടാതെ വയലിന്‍, ഗിത്താര്‍, മൃദംഗം ഉള്‍പ്പെടെയുളള സംഗീതോപകരണങ്ങളിലും പ്രാവീണ്യം നേടിയ ആളാണ് ലക്ഷ്മി. കൂടാതെ ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെയുളള മേഖലകളിലും ലക്ഷ്മി പ്രവര്‍ത്തിച്ചു. ബിഗ് ബോസ് താരങ്ങളുടെ ലൈവ് വീഡിയോകളിലെല്ലാം അടുത്തിടെ ഗായിക പങ്കെടുത്തിരുന്നു. മ്യൂസിക്ക് വീഡിയോസും ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. കൂടാതെ അഭിമുഖങ്ങളും ബിഗ് ബോസ് താരത്തിന്‌റെതായി അടുത്തിടെ വന്നു.


Click it and Unblock the Notifications











